Image

ഉയിർപ്പിന്റെ പ്രത്യാശയായി മരണസംഖ്യയിൽ നേരിയ കുറവ് ;  മരണനിരക്കിൽ അമേരിക്ക ഒന്നാം സ്ഥാനത്ത്  

ഫ്രാൻസിസ് തടത്തിൽ Published on 12 April, 2020
ഉയിർപ്പിന്റെ പ്രത്യാശയായി മരണസംഖ്യയിൽ നേരിയ കുറവ് ;  മരണനിരക്കിൽ അമേരിക്ക ഒന്നാം സ്ഥാനത്ത്  

ന്യൂജേഴ്സി: ഉയിര്‍പ്പിന്റെ പ്രത്യാശ നല്‍കിക്കൊണ്ട് അമേരിക്കയില്‍ വര്‍ധിച്ചുവരുന്ന മരണനിരക്കില്‍ നേരിയ കുറവ് എന്നിരുന്നാലും മരണസംഖ്യയില്‍ അമേരിക്ക ലോകരാജ്യങ്ങളില്‍ ഒന്നാം സ്ഥാനത്തു എത്തി. ഇന്നലെ 1,820 പേര്‍കൂടിമരിച്ചതോടെ മൊത്തം 20,577 മരണവുമായാണ് അമേരിക്ക പട്ടികയില്‍ ഒന്നാം സ്ഥാനത്ത് എത്തിയത്. ഇതോടെ ആഴ്ചകളായി ഒന്നാം സ്ഥാനത്തു തുടര്‍ന്നിരുന്ന ഇറ്റലിയെ പിന്നിലാക്കി മരണസംഖ്യയില്‍ ബഹൂരം മുന്നില്‍ കയറി. ദുഖവെള്ളിയാഴ്ചയെ അപേക്ഷിച്ച് 215 കുറഞ്ഞമരണനിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്. മരണ നിരക്ക് ഇന്നും ഈ നിലയില്‍ തുടര്‍ന്നാല്‍ പോലും ഒരു വലിയ പ്രകീക്ഷയാണ് ഈ വലിയ രാജ്യത്തിനു മുമ്പില്‍ തെളിയുക.ഇതോടെ കൊറോണ സംബന്ധമായ കണക്കുപട്ടികയില്‍ എല്ലാ വിഭാഗത്തിലും അമേരിക്കയാണ് തന്നെയായാണ് ഒന്നാം സ്ഥാനത്ത്.

ലോകത്തെ കാര്‍ന്നു തിന്നുന്ന കൊറോണ വൈറസ് മഹാമാരിയില്‍ മരിച്ചവരുടെ എണ്ണം ഇന്നലെ 108,779. രണ്ടാം സ്ഥാനത്തുള്ള ഇറ്റലിയില്‍ ആകെ 19,468 പേര് മരിച്ചു. മരണസംഖ്യയില്‍ അമേരിക്കയും ഇറ്റലിയും തമ്മിലുള്ള അന്തരം വെറും1009 ആണ്.

മൂന്നാം സ്ഥാനത്തു തുടരുന്ന സ്‌പെയിനില്‍ ആകെ 16,606 പേര് ആണ് മരിച്ചത്.
ഇറ്റലിയില്‍ 619 പേരും സ്‌പെയിനില്‍ 525 പേരുമാണ് ഇന്നലെ മരിച്ചത്.

ബുധനാഴ്ച്ച മുതല്‍ മരണനിരക്ക് കുറഞ്ഞുവരുന്ന ഫ്രാന്‍സില്‍ ഇന്നലെ 635 പേരാണ് മരിച്ചത്. ഇന്നലെ താരതമ്യേന കുറഞ്ഞ മരണനിരക്ക് രേഖപ്പെടുത്തിയ ഫ്രാന്‍സ് 13,832 മരണവുമായി ഫ്രാന്‍സ് മരനിരക്കില്‍ നാലാം സ്ഥാനത്താണ്. എന്നാല്‍ ഇറ്റലിയിലും സ്പെയിനിലും കഴിഞ്ഞ ആറു ദിവസങ്ങളിലായി മരണനിരക്ക് താരതമ്യേനെ കുറഞ്ഞു വരികയാണ്. ബ്രിട്ടന്‍ മാത്രമാണ് ഇന്നലെ കൂടിയ മരണ നിരക്ക് രേഖപ്പെടുത്തിയ മറ്റൊരു രാജ്യം. അവിടെ ഇന്നലെ 917 പേരാണ് മരിച്ചത്.
അടുത്തയിടെ മാത്രം മരണ നിരക്ക് കുതിച്ചുയര്‍ന്ന ബ്രിട്ടനില്‍ ഇതുവരെ 9,875 പേര് മരിച്ചു അഞ്ചാം സ്ഥാനത്താണ്.

രാജ്യത്ത് പതിവുപോലെ ന്യൂയോര്‍ക്കില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ പേര് മരിച്ചത് 783 പേര്‍. ഇതോടെ ന്യൂയോര്‍ക്കിലെ മരണസംഖ്യ 7,627 ആയി. കഴിഞ്ഞ അഞ്ചു ദിവസത്തിനുള്ളില്‍ അമേരിക്കയില്‍ 9,645 പേര് അമേരിക്കയില്‍ മരണത്തിനു കീഴടങ്ങി. ഏതാണ്ട് 3,815 പേര്‍ ന്യൂയോര്‍ക്കിലും1,089 പേര് ന്യൂജേഴ്‌സിയിലുമാണ് മരിച്ചത്. ഈ ദിവസങ്ങളില്‍ ഏതാണ്ട് പകുതിയിലേറെപ്പേരും മരിച്ചത് ഈ രണ്ടു സംസ്ഥാനങ്ങളിലുമാണ് മരിച്ചത്. ചൊവാഴ്ച്ച (1,970) , ബുധനാഴ്ച്ച 1(,940) , വ്യാഴാഴ്ച്ച (1,900 ), വെള്ളിയാഴ്ച്ച (2,035) ശനി (1820) എന്നിങ്ങനെ ആയിരുന്നു മരണസംഖ്യ.

പതിവുപോലെ ന്യൂജേഴ്സിയിലും ഇന്നലെ ഏറ്റവും വലിയ മരണനിരക്കാണ് രേഖപ്പെടുത്തിയത്. 251 പേര്‍ കൂടി മരണമടഞ്ഞതോടെ ന്യൂജേഴ്‌സിയില്‍ മരിച്ചവരുടെ എണ്ണം 2,183 ആയി. മിഷിഗണില്‍ ഇന്നലെ 111 പേര്‍ കൂടി മരിച്ചതോടെ ഇവിടെ മരണസംഖ്യ 1,392 ആയി. ഇന്നലെ 51 പേര്‍ കൂടി മരിച്ചതോടെ ലൂയിസിയാനയില്‍ മരിച്ചവരുടെ എണ്ണം 806 ആയി. മാസച്ചുസെസ് (87), പെന്‍സില്‍വാനിയ (55 ) കണക്റ്റിക്കട്ട് (46), ഇല്ലിനോയിസ് (81) ഇന്‍ഡ്യയാന(30 ),ഫ്‌ലോറിഡ (2 8) മെരിലാന്‍ഡ് (35), കാലിഫോര്‍ണിയ(46 )ഇന്നിവിടങ്ങളില്‍ ഇന്നലെ മരണനിരക്കില്‍ നേരിയ കയറ്റം ഉണ്ടായി.നേരത്തെ . സി.ഡി.സി കണക്കില്‍ രേഖപ്പെടുത്താതിരുന്ന യു. എസ്. മിലിട്ടറിയുടെയും കണക്കുകള്‍ ഇപ്പോള്‍ ലഭ്യമാണ്. ഇന്നലെ മാത്രം സേനയിലോ കപ്പലുകളിലോ മരണങ്ങളുണ്ടായില്ല.

ഇന്നലെ ഒറ്റ ദിവസം കൊണ്ട് മരിച്ചത് 6,095 പേരാണ്. തലേദിവസത്തേക്കാള്‍ വീണ്ടും മരണം കുറവായിരുന്നു ഇന്നലെ. ഇന്നലെ മൊത്തം കൊറോണ ബാധിതരുടെ എണ്ണം 1,779,743 ആയി മാറി. അതില്‍ 404,497 പേര്‍ രോഗവിമുക്തരായിട്ടുണ്ട്. നിലവില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം മൊത്തം 1,267,543 ആയി.ഇതില്‍ 50,522 പേര്‍ ഗുരുതരാവസ്ഥയില്‍ കഴിയുന്നവരാണ്. ഇന്നലെ മൊത്തം 80,808 പുതിയ രോഗികളുണ്ടായി.

ജര്‍മ്മനിയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും മരണ സംഖ്യ അതിനനുപാതികമായി വര്‍ധിക്കുന്നില്ല. കഴിഞ്ഞ ഒരാഴ്ചയായിലേറെയായി ഇവിടെ അയ്യായിരത്തില്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യന്നുണ്ടെങ്കിലും 200 ല്‍ താഴെയാണ് ഈ ദിവസങ്ങളില്‍ മരണ സംഖ്യ. ഇവിടെ ഇതുവരെ 2,736 പേരാണ് മരിച്ചത്. എന്നാല്‍ മൊത്തം 122,235 കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം 124,629 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്ത ഫ്രാന്‍സിലെ മരണ സംഖ്യ13,197 ആണ്. എന്നാല്‍ ഇവിടെ ഇന്നലെ മാത്രം 7,110 പുതിയകേസുകള്‍ റിപ്പോര്‍ട് ചെയ്തു. പുതിയതായി ഏറ്റവും കൂടുതല്‍ പേര് കൊറോണ രോഗ ബാധിതരാകുന്നത് അമേരിക്കയില്‍ തന്നെ. ഇന്നലെ മാത്രം 33,752 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകത്താകമാനമുള്ള കൊറോണ രോഗികളുടെ എണ്ണം 1,698,835 ആണ്. ഇതിന്റെ മുന്നിലൊന്നിലധികംകേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് നമ്മുടെ രാജ്യത്താണ്. ആകെ കേസുകളുടെ എണ്ണം: 532,872.

രാജ്യത്തു ഏറ്റവും കൂടുതല്‍ പേര് രോഗബാധിതരായ ന്യൂയോര്‍ക്കില്‍ ഇന്നലെ 8,874 കേസുകള്‍ മാത്രം പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ മൊത്തം രോഗബാധിതരുടെ എണ്ണം 181,778 ആയി. ന്യൂജേഴ്സിയില്‍ മൊത്തം 58,155 പേരാണ് മൊത്തം രോഗബാധിതര്‍. ഇവിടെ ഇന്നലെ 3,563 കേസുകള്‍ കൂടി പുതുതായി റിപ്പോര്‍ട്ട് ചെയ്തു. ന്യൂയോര്‍ക്കില്‍ ഇന്നലെ പുതിയരോഗികളില്‍ ഏതാണ്ട് 10,000 കുറവ് രേഖപ്പെടുത്തിയത് ഒരു വലിയ ശുഭസൂചനയാണ്. അതേസമയം ന്യൂജേഴ്സിയില്‍ യാതൊരു മാറ്റവുമില്ല.

കഴിഞ്ഞ ഒരാഴ്ചയായി അമേരിക്കയിലെ മലയാളികള്‍ക്കും നല്ല ദിവസമല്ല. ഒരാഴ്ചയ്ക്കുള്ളില്‍ 18 പരം മലയാളികളുടെ ജീവനാണ് കൊറോണ അപഹരിച്ചത്. ഏതായാലും ന്യൂയോര്‍ക്കിലെ പുതിയതായി വരുന്ന രോഗികളുടെ എണ്ണം കുറയുന്നത് ഒരു ശുഭ സൂചികയാണ്. ന്യൂ ജേഴ്‌സിയിലും മിഷിഗണിനലും അടുത്ത ഹോട്ട് സ്‌പോട്‌സ് ആയി കാണുന്ന പെനില്‍വാനിയ, മേരിലാന്‍ഡ് എന്നിവിടങ്ങളില്‍ കാലിഫോര്‍ണിയ മോഡലില്‍ പുതിയ രോഗികളുടെ എണ്ണം കുറഞ്ഞു വന്നാല്‍ രാജ്യത്ത് കോവിഡിന്റെ പിടിയില്‍ നിന്നുള്ള മോചനത്തിനുള്ള സാധ്യത തെളിഞ്ഞേക്കും. ന്യൂയോര്‍ക്കിനേക്കാള്‍ വലിയ മരണനിരക്കില്‍ തുടങ്ങിയ കാലിഫോര്‍ണിയയില്‍ സ്ഥിതി ഇപ്പോള്‍ നിയന്ത്രണ വിധേയമായിട്ടുണ്ട്.
ഉയിർപ്പിന്റെ പ്രത്യാശയായി മരണസംഖ്യയിൽ നേരിയ കുറവ് ;  മരണനിരക്കിൽ അമേരിക്ക ഒന്നാം സ്ഥാനത്ത്  
Join WhatsApp News
Waste of time 2020-04-12 06:10:39
കുറുക്കൻ ന്യൂസ്- ഫോക്സ് ന്യൂസ് കാണുന്നവർ വെറുതെ സമയം പാഴാക്കുന്നു എന്ന് ട്രംപ്; ആശാൻ ഫോക്സ് ന്യൂസ് മാത്രമേ കാണു. സി ൻ ൻ -C N N = ചയിന ന്യൂസ് എന്നാണ് ചില ട്രംപ് ഫാൻസ്‌ കരുതുന്നത്. * പള്ളിയിൽ പോകുന്നവരുടെ അടുത്ത് കുറെ കാലത്തേക്ക് പോകരുത്, അവരെ വീട്ടിൽ കയറ്റരുത്. *വിവരം കെട്ടവരെ എപ്പോഴും ഒഴിവാക്കുന്നത് ആണ് നല്ലതു. *A major hospital’s medical staff accepted homemade masks today, because they are “desperate” for them. This is the case at countless hospitals. Trump is a liar and a complete fraud. *Trump just told the completely egregious lie that his daughter “created over 15 million jobs.” That would be more than twice the total number of jobs created in the country since he became illict president. * കള്ളം പറഞ്ഞാൽ കൊറോണ മാറില്ല.
Voice of the dead. 2020-04-12 06:17:35
Easter and we have 525000 cases and 20000 deaths in the USA. Testing still not easily available. Shameful. trump must resign now.
truth and justice 2020-04-12 08:00:09
Why should we criticize the leaders and No leader in American history can help people of America as Mr Trump> He is a courageous man to face the situation and we know the history of other Presidents.Dont criticize rather just pray to Almighty God to fade awat the virus
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക