കാവല്‍ (സീന ജോസഫ്)
SAHITHYAM
11-Apr-2020
SAHITHYAM
11-Apr-2020

കര്‍ത്താവിനു കാവലിരിക്കയാണു ഞാന്‍
പാവം തനിച്ചാണ്, ആകെത്തണുപ്പാണിരുട്ടാണ്
പാവം തനിച്ചാണ്, ആകെത്തണുപ്പാണിരുട്ടാണ്
കരയരുതെന്നവന്‍ പറഞ്ഞതാണ്
എങ്കിലും കഴിയുന്നീലതെന്താണ്?
ഏറെ സഹിച്ചതാണ്, ചോര വാര്‍ന്നു
തളര്‍ന്നു വീണതാണ്
താതനെ വിളിച്ചു കരഞ്ഞൊരാ കരച്ചിലെന്റെ
നെഞ്ചിലൊരു തീരാത്ത നീറ്റലാണ്
എല്ലാരുമിട്ടെറിഞ്ഞു പോയതാണ്
പേടിയുടെ മാളങ്ങളിലൊളിച്ചിരിപ്പാണ്
മൂന്നുനാള്‍ കഴിയേണമെന്നാണ്
ഓരോ നാളിനുമിത്ര ദൈര്‍ഘ്യമെന്താണ്
കരഞ്ഞു കണ്ണീരു തീര്‍ന്നിരിക്കയാണ്
ചുറ്റും തണുപ്പാണിരുട്ടാണ്
ഞാനെന്റെ കര്‍ത്താവിനു കാവലിരിപ്പാണ്
അതോ, അവനെനിക്കോ..?!
(എന്നൊരു പാവം മഗ്ദലന..!)
എങ്കിലും കഴിയുന്നീലതെന്താണ്?
ഏറെ സഹിച്ചതാണ്, ചോര വാര്‍ന്നു
തളര്‍ന്നു വീണതാണ്
താതനെ വിളിച്ചു കരഞ്ഞൊരാ കരച്ചിലെന്റെ
നെഞ്ചിലൊരു തീരാത്ത നീറ്റലാണ്
എല്ലാരുമിട്ടെറിഞ്ഞു പോയതാണ്
പേടിയുടെ മാളങ്ങളിലൊളിച്ചിരിപ്പാണ്
മൂന്നുനാള്‍ കഴിയേണമെന്നാണ്
ഓരോ നാളിനുമിത്ര ദൈര്‍ഘ്യമെന്താണ്
കരഞ്ഞു കണ്ണീരു തീര്‍ന്നിരിക്കയാണ്
ചുറ്റും തണുപ്പാണിരുട്ടാണ്
ഞാനെന്റെ കര്‍ത്താവിനു കാവലിരിപ്പാണ്
അതോ, അവനെനിക്കോ..?!
(എന്നൊരു പാവം മഗ്ദലന..!)

(സീന ജോസഫ്)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments