Image

പ്രിയപ്പെട്ട ഷോണ്‍, നിനക്ക് യാത്രാമൊഴി; ഈ വേര്‍പാട് ഹ്രുദയഭേദകം

Published on 11 April, 2020
പ്രിയപ്പെട്ട ഷോണ്‍, നിനക്ക് യാത്രാമൊഴി; ഈ വേര്‍പാട് ഹ്രുദയഭേദകം
ന്യു യോര്‍ക്ക്: ദുഖത്തിന്റെ നടുക്കടലില്‍, ഭീതിയുടെ തുരുത്തില്‍, കഴിയുകയാണ് ഞങ്ങളെങ്കിലും പ്രിയപ്പെട്ട ഷോണ്‍ നിന്റെ വേര്‍പാട് ഞങ്ങളുടെ ഹ്രുദയങ്ങളെ കുത്തിമുറിക്കുന്നു. നിനക്ക് യാത്രാമൊഴി പറയാന്‍ വാക്കുകള്‍ ഇല്ല. അതിനുമപ്പുറത്താണു ഞങ്ങളുടെയും ദുഖം. 

ഒരിക്കലും കാണാത്ത നിന്നെ ഓര്‍ത്ത് ഞങ്ങള്‍ ഇത്ര വേദനിക്കുമ്പോള്‍ നിന്റെ മാതാപിതാക്കളും സഹോദരരും ബന്ധുമിത്രാദികളും അനുഭവിക്കുന്ന ദുഖത്തിന്റെ ആഴം ഞങ്ങളറിയുന്നു.

ഇരുപത്തൊന്നു വയസില്‍ നിന്റെ കുരുന്നു ജീവിതം ഞങ്ങളില്‍ നിന്ന് അകറ്റപ്പെട്ടു... എങ്കിലും ഇതിലും നല്ല സ്ഥലത്ത് നീ എത്തി എന്ന പ്രത്യാശയില്‍ ഞങ്ങളും ആശ്വാസം കൊള്ളുന്നു.

ഈ മാസം 5-നു നിര്യാതനായ ഷോണ്‍ ഏബ്രഹാമിന്റെ (21) സംസ്‌കാരം ദുഖ ശനിയാഴ്ച ഇടവക വികാരി ഫാ. ദിലീപ് ചെറിയാന്റെ കാര്‍മ്മികത്വത്തില്‍ നടന്നു. ഇത്തരം വിയോഗങ്ങളെ ദൈവത്തിന്റെ തെരെഞ്ഞെടുപ്പായി നാം കാണണമെന്നദ്ദേഹം പറഞ്ഞു. അത് എന്തു കൊണ്ട് എന്നറിയില്ല. ലാസറിന്റെ മരണവിവരം പറഞ്ഞ സഹോദരി യേശുവിനോട് നീ ഇവിടെ ഉണ്ടായിരുനെങ്കില്‍ ഇങ്ങനെ സംഭവിക്കില്ലായിരുന്നു എന്നു പറയുന്നു.

പ്രിയപ്പെട്ട ഷോണ്‍ ഇപ്പോള്‍ ചെറുബിനും സെറഫിനും ആയ മാലഖാ വ്രുന്ദത്തോടൊപ്പം ചേര്‍ന്ന്ദൈവത്തെ വാഴ്ത്തുന്നു-അദ്ദേഹം പറഞ്ഞു.

കോവിഡ് നിയന്ത്രണങ്ങള്‍ മൂലം സംസ്‌കാര ചടങ്ങില്‍ ഉറ്റ കുടുംബാംഗങ്ങള്‍ മാത്രമാണു പങ്കെടുത്തത്. ലൈവ് സ്റ്റ്രീമായി ചടങ്ങുകള്‍ നിരവധി പേര്‍ വീക്ഷിച്ചു.

തിരുവല്ല വലിയപറമ്പില്‍ തൈക്കടവില്‍ സജി എബ്രഹാമിന്റെയും ശ്രീമതി സോളി എബ്രഹാമിന്റെയും (മല്ലപ്പള്ളി പൗവ്വത്തിക്കുന്നേല്‍ വടക്കേക്കര കുടുംബം) മകനാണു ഷോണ്‍. ബെല്‍റോസ് സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് ഇടവകാംഗമാണ്. സ്നേഹ എബ്രഹാം, ഷാന എബ്രഹാം എന്നിവര്‍ സഹോദരിമാരാണ്.

ന്യൂയോര്‍ക്ക് എല്‍മോണ്ട് നിവാസിയായ ഷോണ്‍, മന്‍ഹാട്ടന്‍ ബറൂച്ച് കോളേജില്‍ അക്കൗണ്ടിംഗ് ആന്റ് ഫിനാന്‍സ് അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയായിരുന്നു.

സെന്റ് ജോണ്‍സ് ദേവാലയം സ്ഥാപിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുകയും, മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനില്‍ ഇടവകയെ പ്രതിനിധീകരിക്കുകയും, ഇന്ത്യാ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ഓഡിറ്റര്‍, ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി, ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഇന്‍ അമേരിക്കാസ് (ഫോമ) സ്ഥാപക നേതാവ് എന്നീ നിലകളില്‍ അറിയപ്പെടുന്ന വ്യക്തിയാണ് പിതാവ് സജി എബ്രഹാം.

മാതാവ് സോളി എബ്രഹാം ന്യൂയോര്‍ക്ക് ഹെല്ത്ത് ആന്റ് ഹോസ്പിറ്റല്‍സ് കോര്‍പ്പറേഷനില്‍ നഴ്സ് ആണ്.

മാതാപിതാക്കളോടൊപ്പം സാമൂഹികവും സാമുദായികവുമായ മേഖലകളില്‍ സജീവ സാന്നിധ്യമായിരുന്ന ഷോണ്‍, നോര്‍ത്ത് ഈസ്റ്റ് അമേരിക്കന്‍ രൂപത സണ്‍ഡേ സ്‌കൂള്‍ അസോസിയേഷന്‍, ഒ.വി.ബി.എസ് എന്നിവയിലും സജീവമായിരുന്നു.
പ്രിയപ്പെട്ട ഷോണ്‍, നിനക്ക് യാത്രാമൊഴി; ഈ വേര്‍പാട് ഹ്രുദയഭേദകം
പ്രിയപ്പെട്ട ഷോണ്‍, നിനക്ക് യാത്രാമൊഴി; ഈ വേര്‍പാട് ഹ്രുദയഭേദകം
പ്രിയപ്പെട്ട ഷോണ്‍, നിനക്ക് യാത്രാമൊഴി; ഈ വേര്‍പാട് ഹ്രുദയഭേദകം
പ്രിയപ്പെട്ട ഷോണ്‍, നിനക്ക് യാത്രാമൊഴി; ഈ വേര്‍പാട് ഹ്രുദയഭേദകം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക