Image

സൗത്ത്‌ വെയില്‍സ്‌ ക്‌നാനായ ഇടവകയുടെ പെരുനാള്‍ ഭക്‌തിനിര്‍ഭരം

ജിജി ജോസഫ്‌ Published on 23 May, 2012
സൗത്ത്‌ വെയില്‍സ്‌ ക്‌നാനായ ഇടവകയുടെ പെരുനാള്‍ ഭക്‌തിനിര്‍ഭരം
കാര്‍ഡിഫ്‌: സൗത്ത്‌ വെയില്‍സ്‌ ക്‌നാനായ - യാക്കോബായ ഇടവകയുടെ പെരുനാള്‍ ഭക്‌തിനിര്‍ഭരമായി ആഘോഷിച്ചു. പെരുനാള്‍ ശുശ്രൂഷകള്‍ക്ക്‌ ഫാ. ഏലിയാസ്‌ കുരുവിള മുഖ്യകാര്‍മികത്വം വഹിച്ചു. വിശുദ്ധ കുര്‍ബാനയും മധ്യസ്‌ഥ പ്രാര്‍ഥനയും റാസയും തുടര്‍ന്ന്‌ ആദ്യഫല ലേലവും നേര്‍ച്ച വിളമ്പും നടന്നു. വികാരി ഫാ. സജി ഏബ്രഹാം സഹകാര്‍മികത്വം വഹിച്ചു. പെരുനാള്‍ ചടങ്ങുകള്‍ക്ക്‌ ട്രസ്‌റ്റി ജിജി ജോസഫ്‌, സെക്രട്ടറി ജോഷന്‍ സഖറിയ എന്നിവര്‍ നേതൃത്വം നല്‍കി.
സൗത്ത്‌ വെയില്‍സ്‌ ക്‌നാനായ ഇടവകയുടെ പെരുനാള്‍ ഭക്‌തിനിര്‍ഭരം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക