Image

തിരുവല്ല ബേബി- ഓര്‍മ്മകളില്‍ (രാജു മൈലപ്ര)

Published on 10 April, 2020
തിരുവല്ല ബേബി- ഓര്‍മ്മകളില്‍ (രാജു മൈലപ്ര)
"തിരുവല്ല ബേബി അന്തരിച്ചു' എന്ന ഒറ്റവാക്യത്തില്‍ ഒതുക്കാവുന്നതല്ല, തിരുവല്ല ബേബി എന്ന അതുല്യ കലാകാരന്റെ ജീവിതം. ചിത്രരചനയില്‍ തുടങ്ങി, മേക്കപ്പ് ആര്‍ട്ടിസ്റ്റായി തിളങ്ങി, കലാസംവിധായകനായി വിളങ്ങി, ഒരു ശില്പിയുടെ പ്രതിഭ തെളിയിച്ച അദ്ദേഹത്തിന്റെ കരവിരുതുകള്‍ക്ക് അമേരിക്കയിലെ എണ്‍പതിലധികം ആരാധനാലയങ്ങള്‍ സ്മാരകമണ്ഡപങ്ങളാകുന്നു.

എഴുപതുകളിലെപ്പോഴോ ആണു ഞാന്‍ അദ്ദേഹവുമായി ആദ്യമായി പരിചയപ്പെടുന്നത്. ന്യൂയോര്‍ക്ക് കേരള സമാജത്തിന്റെ ഏതോ ഒരു ആഘോഷപരിപാടിക്കിടയില്‍. ഒരുപക്ഷെ അമേരിക്കയിലെ പ്രഥമ മലയാളി പ്രസിദ്ധീകരണമെന്നവകാശപ്പെടാവുന്ന 'കേരള സന്ദേശം' എന്ന കൈയ്യെഴുത്തു മാസിക അണിയിച്ചൊരുക്കിയത് അദ്ദേഹമാണ്.

ബ്രോങ്ക്‌സില്‍ നിന്നും സ്റ്റാറ്റന്‍ഐലന്റിലേക്ക് ബേബിച്ചായന്‍ താമസം മാറ്റിയതില്‍ പിന്നെയാണ് ഞങ്ങള്‍ തമ്മിലുള്ള സ്‌നേഹബന്ധം ദൃഢമായത്.

സ്‌നേഹപൂര്‍വ്വം അദ്ദേഹത്തെ 'ബേബിക്കുട്ടിയെന്നും', അദ്ദേഹം എന്നെ 'രാജുച്ചായനു'മെന്നാണ് വിളിച്ചുപോന്നത്.

സമയകാല നിബന്ധനകളൊന്നുമില്ലാത്ത, ഞങ്ങളുടെ വീട്ടിലെ ഒരു സന്ദര്‍ശകനായിരുന്നു അദ്ദേഹം. എന്റെ ഭാര്യ പുഷ്പയോടും, ഞങ്ങളുടെ മക്കളോടും പിതൃതുല്യമായ സ്‌നേഹത്തോടെയാണ് അദ്ദേഹം ഇടപെട്ടിരുന്നത്.

ഇതുപോലെയുള്ള സന്ദര്‍ശനവേളകളില്‍ അദ്ദേഹം തന്റെ ജീവിതാനുഭവങ്ങള്‍ ഓരോന്നായി സരസമായി വിവരിക്കും. പതിനഞ്ച് വയസ് മുതലുള്ള സംഭവങ്ങള്‍ ഒരു സിനിമയുടെ തിരക്കഥ പോലെ അദ്ദേഹം പറഞ്ഞുതന്നിട്ടുണ്ട്.

ഭിത്തിയില്‍ പരസ്യവാക്യങ്ങള്‍ എഴുതിയാണ് അദ്ദേഹം തന്റെ 'പ്രൊഫഷണല്‍' ജീവിതം ആരംഭിക്കുന്നത്. തിരുവല്ല റെയില്‍വേ സ്റ്റേഷന്റെ ഒരു ഭിത്തിയില്‍ "ഇവിടെ മൂത്രം ഒഴിക്കരുത്' എന്ന മുന്നറിയിപ്പായിരുന്നു അത്.

കാലക്രമേണ അദ്ദേഹത്തിന്റെ തട്ടകം സിനിമാമേഖലയായി. 'നീലാ' സ്റ്റുഡിയോയിലെ സ്ഥിരം ആര്‍ട്ടിസ്റ്റായിരുന്ന അദ്ദേഹത്തിനു ഭരതനോടൊപ്പം (അന്തരിച്ച സംവിധായകന്‍)വലിയ ക്യാന്‍വാസുകളില്‍ പ്രകൃതി ദൃശ്യങ്ങള്‍ പകര്‍ത്തുന്നതായിരുന്നു ജോലി.

ജീസസ്, മായ, പച്ചനോട്ടുകള്‍, അനാഛാദനം, നെല്ല് തുടങ്ങി അനേകം സിനിമകളുടെ കലാസംവിധായകനായിരുന്നു.

അമേരിക്കയിലെ അദ്ദേഹത്തിന്റെ ആദ്യ വാസസ്ഥലം ബ്രോങ്ക്‌സിലെ ഒരു അപ്പാര്‍ട്ട്‌മെന്റിലായിരുന്നു. അദ്ദേഹത്തിന്റെ ഭാര്യ തങ്കമ്മയുടെ സഹപാഠികളായ ചിലര്‍ ആ ബില്‍ഡിംഗില്‍ ഒറ്റയ്ക്കായിരുന്നു താമസം. അവര്‍ക്ക് നയാഗ്ര കാണണമെന്നുള്ള ഒരു ആഗ്രഹം- ബേബിച്ചായനു മാത്രമേ കാറുള്ളൂ. വെളുപ്പിനു മൂന്നു മണിക്ക് തങ്കമ്മയേയും കൂട്ടുകാരികളേയും കൂട്ടി നയാഗ്രയ്ക്ക് പുറപ്പെട്ടു. അന്നു ജി.പി.എസ് ഒന്നും ഇറങ്ങാത്ത കാലമാണ്. വഴി ചോദിച്ചു ചോദിച്ചു പോകുന്ന കാലം.

പ്രഭാതത്തിന്റെ കുളിര്‍മ്മയില്‍, അരണ്ട വെളിച്ചത്തില്‍ 'അക്ക
യ്ക്ക് യാത്ര ചെയ്യും സീയോണ്‍ സഞ്ചാരി' എന്ന പാട്ടുംപാടി അവര്‍ യാത്രയായി. കറങ്ങിത്തിരിഞ്ഞ് അവസാനം രാവിലെ ഏഴുമണിയായപ്പോള്‍ അവര്‍ താമസിച്ചിരുന്ന അപ്പാര്‍ട്ട്‌മെന്റിനു മുന്നില്‍ തന്നെ തിരിച്ചെത്തി. ഈ 'ലോംഗ് ട്രിപ്പിന്റെ' കഥ ഒരു ചെറു പുഞ്ചിരിയോടെയാണ് ബേബിച്ചായന്‍ അവതരിപ്പിച്ചത്.

അമേരിക്കയിലെത്തിയ അദ്ദേഹം നാടകങ്ങളിലായിരുന്നു ആദ്യം ശ്രദ്ധ പതിപ്പിച്ചിരുന്നത്. ഞൊടിയിടകൊണ്ട് രംഗസജ്ജീകരണവും മേക്കപ്പും തയാറാക്കാനുള്ള അദ്ദേഹത്തിന്റെ നൈസര്‍ഗീക കഴിവ് അപാരമായിരുന്നു. രാജകൊട്ടാരങ്ങള്‍, കുടിലുകള്‍, പ്രാചീന ചായക്കടകള്‍, തെങ്ങോലകള്‍ കുടപിടിക്കുന്ന നദീതീരങ്ങള്‍, രാജാവ്, മന്ത്രി, യാചകന്‍, റൗഡി, പുരോഹിതന്‍ അങ്ങനെയുള്ള കാഥാപാത്രങ്ങള്‍...

തിരുവോണാഘോഷത്തിനു ബേബിച്ചായന്‍ അണിയിച്ചൊരുക്കുന്ന 'മഹാബലി' ഒരു സംഭവം തന്നെയായിരുന്നു.

ജീവിതചര്യകളില്‍ വളരെ കൃത്യനിഷ്ഠയുള്ള ഒരാളായിരുന്നു തിരുവല്ല ബേബി. അദ്ദേഹം ആഹാരം കഴിക്കുന്നതുപോലും വളരെ ആസ്വദിച്ചാരുന്നു. ഒരിക്കല്‍ പോലും പുകവലിക്കുകയോ, മദ്യപിക്കുകയോ ചെയ്തിട്ടില്ല.

സിനിമാരംഗത്തും മറ്റു മേഖലകളിലും അദ്ദേഹം വലിയൊരു ബന്ധം കാത്തുസൂക്ഷിച്ചിരുന്നു. പ്രേംനസീര്‍, തിക്കുറിശി, ജോസ് പ്രകാശ്, ഇന്നസെന്റ്, പത്മിനി തുടങ്ങിയവര്‍.
മക്കാറിയോസ് തിരുമേനി, നിക്കളാവോസ് തിരുമേനി തുടങ്ങിയ ആത്മീയാചാര്യന്മാര്‍.
കെ.എം.മാണി, രമേശ് ചെന്നിത്തല, പി.സി ജോര്‍ജ്, മാമ്മന്‍ മത്തായി തുടങ്ങിയ രാഷ്ട്രീയ നേതാക്കന്മാര്‍.

യാദൃശ്ചികമായാണ് അദ്ദേഹം മദ്ബഹ പണിയിലേക്ക് കടന്നത്. പരുമല പള്ളി മദ്ബഹയുടെ മോഡലില്‍ മാതൃഇടവകയായ ബ്രോങ്ക്‌സ് സെന്റ് മേരീസ് പള്ളിയുടെ മദ്ബഹ പണിതു കൊണ്ടാണ് ഇതിനു തുടക്കമിട്ടത്. പിന്നീട് അദ്ദേഹത്തിനു തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളിലായി എണ്‍പതിലധികം മദ്ബഹകള്‍. മരണം കീഴ്‌പ്പെടുത്തുന്നതിനു ഏതാനും ആഴ്ചവരെ അദ്ദേഹം കര്‍മ്മനിരതനായിരുന്നു. അവസാനം പണിത മദ്ബഹ ലോംഗ് ഐലന്റ് സെന്റ് സ്റ്റീഫന്‍സ് പള്ളിക്കുവേണ്ടി.

ഇത് കൊറോണക്കാലമല്ലായിരുന്നെങ്കില്‍, അദ്ദേഹം തന്നെ അതിമനോഹരമായി രൂപകല്പന ചെയ്ത സ്റ്റാറ്റന്‍ഐലന്റ് സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്‌സ് പള്ളി മദ്ബഹയുടെ മുന്നില്‍ ആ മൃതശരീരം പൊതുദര്‍ശനത്തിനു വെച്ചേനെ- അന്തിമോപചാരമര്‍പ്പിക്കാന്‍ ആയിരക്കണക്കിനു മലയാളികള്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും എത്തിയേനെ! എങ്കിലും ആത്മാവിന്റെ നിത്യശാന്തിക്കുവേണ്ടി അവരുടെ പ്രാര്‍ത്ഥനയുണ്ടാകുമെന്നു തീര്‍ച്ചയാണ്.

എന്റെ പ്രിയപ്പെട്ട ബേബിച്ചായനു ആദരാഞ്‌ലികള്‍...

തിരുവല്ല ബേബി- ഓര്‍മ്മകളില്‍ (രാജു മൈലപ്ര)തിരുവല്ല ബേബി- ഓര്‍മ്മകളില്‍ (രാജു മൈലപ്ര)തിരുവല്ല ബേബി- ഓര്‍മ്മകളില്‍ (രാജു മൈലപ്ര)തിരുവല്ല ബേബി- ഓര്‍മ്മകളില്‍ (രാജു മൈലപ്ര)തിരുവല്ല ബേബി- ഓര്‍മ്മകളില്‍ (രാജു മൈലപ്ര)തിരുവല്ല ബേബി- ഓര്‍മ്മകളില്‍ (രാജു മൈലപ്ര)തിരുവല്ല ബേബി- ഓര്‍മ്മകളില്‍ (രാജു മൈലപ്ര)തിരുവല്ല ബേബി- ഓര്‍മ്മകളില്‍ (രാജു മൈലപ്ര)തിരുവല്ല ബേബി- ഓര്‍മ്മകളില്‍ (രാജു മൈലപ്ര)തിരുവല്ല ബേബി- ഓര്‍മ്മകളില്‍ (രാജു മൈലപ്ര)തിരുവല്ല ബേബി- ഓര്‍മ്മകളില്‍ (രാജു മൈലപ്ര)തിരുവല്ല ബേബി- ഓര്‍മ്മകളില്‍ (രാജു മൈലപ്ര)തിരുവല്ല ബേബി- ഓര്‍മ്മകളില്‍ (രാജു മൈലപ്ര)തിരുവല്ല ബേബി- ഓര്‍മ്മകളില്‍ (രാജു മൈലപ്ര)തിരുവല്ല ബേബി- ഓര്‍മ്മകളില്‍ (രാജു മൈലപ്ര)
Join WhatsApp News
George Abraham 2020-04-11 10:33:15
I came into contact with Shri. Thiruvella Baby in the early 70's through Kerala Samajam. I was given the content responsibility of the 'Kerala Sandesam', a hand written monthly, started by Dr. Thomas Pushpamangalam. Baby as an artist helped me to put it together not only to format it but used his pen to write the whole newsletter. I would go to his Bronx apartment and spend hours together to complete the work. Frankly, when I observed him, he was not just writing it but rather like an artist painting on his canvas, with every letter so crisp and clear. Baby filled the artistic vacuum in those early pioneer days within our community whether he is engaged as a makeup artist for cultural shows or building up beautiful sanctuaries around the country. I have also witnessed his first major artistic creation within the Maharani Restaurant in Queens which received so much accolades from the regular customers during that time. He was an incredible talent who enriched our cultural life in this part of the world. Kerala's loss was truly our gain. It is so sad that we couldn't get together at this point in time to celebrate the life and times of this giant among our pioneers. May God bless his soul.
Babu Parackel 2020-04-11 13:29:19
Anybody has a copy of the handwritten’Kerala Sandesham?’
Varghese Thiruvalla 2020-04-13 15:40:36
A Great Artist with good humor sense
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക