Image

ലോകം അങ്കലാപ്പിൽ;മരണം ഒരു ലക്ഷം കടന്നു (ഫ്രാൻസിസ് തടത്തിൽ)

ഫ്രാൻസിസ് തടത്തിൽ  Published on 10 April, 2020
ലോകം അങ്കലാപ്പിൽ;മരണം ഒരു ലക്ഷം  കടന്നു (ഫ്രാൻസിസ് തടത്തിൽ)
ന്യൂജേഴ്‌സി:ലോകത്തെ കാർന്നു തിന്നുന്ന കൊറോണ വൈറസ് മഹാമാരിയിൽ മരിച്ചവരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു.  ആകെ മരണസംഖ്യ 100,371.  അമേരിക്കയിൽ ഇന്ന് ഉച്ചവരെ 1,236 പേര് മരിച്ചു.  മരണനിരക്ക് കൂടിവരുന്ന ഫ്രാൻസിലെ കണക്കുകൾ ലഭ്യമായിട്ടില്. ഇംഗ്ളണ്ടിൽ 980 മരിച്ചപ്പോൾ ഒന്നും മൂന്നും സ്ഥാനത്തുള്ള ഇറ്റലിയിൽ 570 സ്പെയിനിൽ 523  പേരുമാണ് ഇന്ന് മരിച്ചത്.

ന്യൂയോർക്കിൽ പതിവുപോലെ ഇന്നും 777 പേർ മരിച്ചു. ഇതോടെ ന്യൂയോർക്കിലെ അകെ മരണസംഖ്യ 7,844 ആയി. 232 പേര് മരിച്ച ന്യൂജേഴ്സിയിലാണ് രണ്ടാം സ്ഥാനത്ത്. ഇവിടെ മൊത്തം 1,932 പേര് മരിച്ചു.
ലോകം മുഴുവനുമുള്ള  മരണനിരക്ക് തലേദിവസത്തേക്കാൾ കൂടുതൽ രേഖപ്പെടുത്തിയ  ഇന്ന്  ഉച്ചവരെ 4,748 പേരാണ് മരിച്ചത്.  ഇന്നലെ  മൊത്തം കൊറോണ ബാധിതരുടെ എണ്ണം 1,666,775 ആയി മാറി. അതിൽ 369,956 പേർ രോഗവിമുക്തരായിട്ടുണ്ട്.  നിലവിലുള്ള രോഗികളുടെ എണ്ണം  മൊത്തം 1,196,37 ആയി.ഇതിൽ 50,116 പേർ  ഗുരുതരാവസ്ഥയിൽ കഴിയുന്നവരാണ്. ഇന്നുച്ചവരെ മൊത്തം 63,113   പുതിയ രോഗികളുണ്ടായി.   

ഇന്ന് മാത്രം 63,536 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകത്താകമാനമുള്ള കൊറോണ രോഗികളുടെ എണ്ണം 1,666,775 ആണ്. ഇതിന്റെ നാലിലൊന്നിലധികംകേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് നമ്മുടെ രാജ്യത്താണ്. ആകെ കേസുകളുടെ എണ്ണം: 488,647  .
അമേരിക്കയിൽ  ഇന്നുച്ചവരെ 20,180 പുതിയ രോഗികൾ റിപ്പോർട്ട് ചെയ്‌തു.
രാജ്യത്തു ഏറ്റവും കൂടുതല്‍ പേര് രോഗബാധിതരായ ന്യൂയോര്‍ക്കില്‍ ഇന്ന് മാത്രം 9,008 കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ മൊത്തം രോഗബാധിതരുടെ എണ്ണം 170,152 ആയി. ന്യൂജേഴ്‌സിയിൽ മൊത്തം 54,548  പേരാണ് മൊത്തം രോഗബാധിതര്‍. ഇവിടെ ഇതുവരെ 3,508 കേസുകള്‍ കൂടി പുതുതായി റിപ്പോർട്ട്  ചെയ്തു.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക