Image

ഡോളര്‍ വില 56.19 രൂപയിലെത്തി

Published on 23 May, 2012
ഡോളര്‍ വില 56.19 രൂപയിലെത്തി
രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞു. തുടര്‍ച്ചയ ആറാം ദിവസവും ഇടിഞ്ഞതോടെ രൂപയുടെ മൂല്യം ഡോളറിന് 56.19 എന്ന ഏറ്റവും താഴ്ന്ന നിലയിലെത്തി. ചരിത്രത്തില്‍ ആദ്യമായാണ് രൂപ ഇത്രയും താഴ്ന്ന നിലയില്‍ എത്തുന്നത്.

ഇന്നലെ 55.39 രൂപയായിരുന്നു ഡോളറിന്റെ വില. കഴിഞ്ഞ വര്‍ഷം ഈ സമയത്ത് ഡോളറിന് 45 രൂപ വിലയേ ഉണ്ടായിരുന്നുള്ളൂ.

രൂപയുടെ മൂല്യം ഇടിയുന്ന സാഹചര്യത്തില്‍ വിലവര്‍ധന ഒഴിവാക്കാനാവില്ലെന്ന നിലപാടാണ് മമത ബാനര്‍ജിക്കുള്ളത്. സമാജ്വാദി പാര്‍ട്ടി ഇത് സംബന്ധിച്ച് മൗനം പാലിക്കുയാണ്.

വിലവര്‍ധന അത്യാവശ്യമാണെന്ന് കഴിഞ്ഞ ദിവസം പെട്രോളിയം മന്ത്രി എസ് ജയ്പാല്‍ റെഡ്ഡി വ്യക്തമാക്കിയിരുന്നു. എന്നാല്‍ എന്ന് ഉണ്ടാവുമെന്നതിനെ കുറിച്ച് വ്യക്തമായി പ്രതികരിക്കാന്‍ അദ്ദേഹം തയ്യറായില്ല.

ന്യൂഡല്‍ഹി: പെട്രോളിന്‌ വീണ്ടും കനത്ത വില വര്‍ധന. ലിറ്ററിന്‌ 7.50 രൂപ കൂട്ടിക്കൊണ്ട്‌ എണ്ണകമ്പനികള്‍ സാധാരണക്കാരന്‌ മേല്‍ കനത്ത ഇരുട്ടടി നല്‍കി. വിലവര്‍ധന ഇന്ന്‌ അര്‍ധരാത്രി മുതല്‍ നിലവില്‍ വരും.

വിലവര്‍ധനയില്‍ പ്രതിക്ഷേധിച്ച്‌ നാളെ കേരളത്തില്‍ ഹര്‍ത്താലിന്‌ ആഹ്വാനം ചെയ്‌തു. ചരിത്രത്തിലെ ഏറ്റവും വലിയ വര്‍ധനയാണിത്‌. ആറു മാസം മുന്‍പ്‌ മാത്രമാണ്‌ എണ്ണക്കമ്പനികള്‍ പെട്രോളിന്റെ വില കൂട്ടിയത്‌. എണ്ണക്കമ്പനികള്‍ ലിറ്ററിന്‌ 6.28 രൂപയുടെ വര്‍ധനവാണ്‌ വരുത്തിയത്‌. വാറ്റ്‌ നികുതി കൂടി ചേരുന്നതോടെയാണിത്‌ 7.50 രൂപയാകുന്നത്‌. കേരളത്തില്‍ എട്ടുരൂപയോളം വര്‍ധിക്കുമെന്നാണ്‌ കണക്കുകള്‍ സൂചിപ്പിക്കുന്നത്‌.

കേന്ദ്രസര്‍ക്കാര്‍ ജനങ്ങളെ വഞ്ചിച്ചിരിക്കുകയാണെന്ന്‌ സി.പി.ഐ. നേതാവ്‌ ഡി. രാജ ആരോപിച്ചു. യു.പി.എ. ഘടകകക്ഷികളായ എന്‍.സി.പി.യും തൃണമൂല്‍ കോണ്‍ഗ്രസും വിലവര്‍ധനവിനെതിരെ രംഗത്തുവന്നിട്ടുണ്ട്‌.

see earlier report

Today the USD/Re further weakened to around  Rs 55.80.

 Intervention by government agencies are not supporting the fall much.

 May go some more up.  

GBP is Rs 87.30 and Euro is Rs 70.21. .

SENSEX is down by 150 points and  now at 15880.

Geethakrishnan.C.S.
Chief Manager
SBT, NRI, Ernakulam.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക