Image

മുട്ടുവിന്‍ തുറക്കപ്പെടും (കവിത: ജോസ് ചെരിപ്പുറം)

ജോസ് ചെരിപ്പുറം Published on 10 April, 2020
മുട്ടുവിന്‍ തുറക്കപ്പെടും (കവിത: ജോസ് ചെരിപ്പുറം)
മുട്ടുവാനര്‍ഹനല്ലങ്കിലും
മുട്ടുകാലിലിഴിഞ്ഞുഞാന്‍ മുട്ടുന്നു
തുറക്കില്ലേ വാതില്‍ ഞങ്ങള്‍ക്കായ്
ഇനി മുട്ടുവാനില്ല ഒരു വാതിലും.

Join WhatsApp News
Sudhir Panikkaveetil 2020-04-10 10:51:47
പ്രിയ ജോസ് ജി താങ്കൾ മുട്ടുകാലിൽ ഇഴയേണ്ട കാര്യമൊന്നുമില്ല. തുറക്കാൻ മനസ്സുള്ളവൻ മുട്ടുന്നവൻ മുട്ടുകാലിൽ ആണോ മുടന്തൻ കാലിലാണോ എന്നൊന്നും നോക്കില്ല. താങ്കൾ ധൈര്യമായി മുട്ടുക, തുറക്കപ്പെടും. ഈ മുട്ടുകാലിൽ ഒക്കെ ഇഴയാൻ പോകുന്നതാണ് കുഴപ്പം.
വിദ്യാധരൻ 2020-04-10 12:10:47
നിങ്ങൾ പ്രാര്ഥിക്കുമ്പോൾ മുറിയിൽ കയറി വാതിലടച്ച് പ്രാർത്ഥിക്കുക . രഹസ്യത്തിലുള്ള നിങ്ങളുടെ പിതാവ് നിങ്ങൾക്ക് ഉത്തരം അരുളും " മുട്ടുകാലിൽ നിങ്ങൾ ഇഴയുമ്പോൾ നിങ്ങൾ തട്ടിപ്പ് സംഘത്തിൽ ചേർന്നെന്നാണ് മനസിലാക്കുന്നത്. ഉരുളല്, ഇഴയല്, കരയല് , മലകയറ്റം, കുരിശേൽ തൂങ്ങൽ, ഇവയൊന്നും ഒരു എഴുത്തുകാരന് യോജിച്ചതല്ല . അവൻ സാക്ഷാൽ ദൈവതുല്യനാണ് . അദ്ധ്വാനിക്കുന്നവരെയും ഭാരം ചുമക്കുന്നവരെയും മതം പൂട്ടിയിട്ടിരിക്കുന്ന ചങ്ങലകളെ ഭേദിക്കുവാൻ തക്കവണ്ണം 'സ്വാതന്ത്രമാക്കുന്ന സത്യം വിളിച്ചു പറഞ്ഞു കൊണ്ടേയിരിക്കുന്ന ' ഋഷിവര്യന്മാർ . നിങ്ങൾ ഈ എഴുതിയ കാവ്യ ശകലം ഭയത്തിന്റെ പിടിയിൽ പെട്ടല്ല നേരെമറിച്ച്, ഇന്ന് നമ്മളുടെ ചുറ്റുപാടും നടക്കുന്ന വേദനാജനകമായ കാഴച കണ്ട്, നുറുങ്ങിയതും തകർന്നതുമായ ഒരു എഴുത്തുകാരന്റെ പ്രാർത്ഥന എന്ന് വിശ്വസിക്കട്ടെ . "ഈശ്വരൻ -നിരർത്ഥമാപ്പദം പറഞ്ഞനി ശ്ശാശ്വതമാക്കാനാകാഞങ്ങൾ തന്നടിമത്തം ശിലയെപ്പൂജിക്കുന്നു, മീശ്വരനിടയ്ക്കിടെ ച്ചിലകൈക്കൂലിയേകി നിർവ്വാണം പിടുങ്ങാനും, ലോകത്തിൽ പുരോഹിതൻ വിലയ്ക്കു വിറ്റീടുന്ന നാകലോകത്തേക്കുള്ള 'പാസ്പോർട്ട് ' നേടിടാനും ഭാവിച്ചിട്ടില്ല ഞങ്ങൾ പാവനസ്വാതന്ത്ര്യത്തിൻ ഭാസുരപ്രഭാതം വന്നണഞ്ഞാൽ പോരും വേഗം. തകരും കിരീടത്തിൻ ശകലങ്ങളെകൊണ്ടു നികരാൻ വൈകി കാലം പാരതന്ത്ര്യത്തിൻ ഗർത്തം " (ചങ്ങമ്പുഴ )
Be OPTIMISTIC 2020-04-10 13:18:03
The doors may look like they are closed but may not be locked; give it a push, don't give up hope. some times even a small breeze might push it open bringing in the sweet fragrance of flowers & bright Sunshine. Be OPTIMISTIC. It can bring Miracles to your Life- andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക