Image

വീണ്ടും 1900 മരണം; അമേരിക്ക മരണ  സംഖ്യയിൽ രണ്ടാമത്  (ഫ്രാൻസിസ് തടത്തിൽ)

ഫ്രാൻസിസ് തടത്തിൽ Published on 09 April, 2020
വീണ്ടും 1900 മരണം; അമേരിക്ക മരണ  സംഖ്യയിൽ രണ്ടാമത്  (ഫ്രാൻസിസ് തടത്തിൽ)
ന്യൂജേഴ്സി: തുടർച്ചയായ മൂന്നു ദിവസങ്ങളിൽ 1900 പേർ വീതം മരണമടഞ്ഞതോടെ  ലോകത്തെ പിടിച്ചുലയ്ക്കുന്ന കോവിഡ് 19 മരണത്തിൽ  അമേരിക്ക ഇന്നലെ ഏറ്റവും കൂടുതൽ മരണമടഞ്ഞവരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തെത്തി. ഇന്നലെ 1900 പേര് കൂടി മരണമടഞ്ഞതോടെഅമേരിക്കയിൽ മരണമടഞ്ഞവരുടെ എണ്ണം16,691 ആയി. 15,497 മരിച്ച സ്പെയിനിനെ പിന്തള്ളിക്കൊണ്ടാണ് കോവിഡ് 19 മരണസഖ്യത്തിൽ ഇറ്റലിക്ക് പിന്നിലായി അമേരിക്ക രണ്ടാം സ്ഥാനത്തെത്തുന്നത്. ഇറ്റലിയിൽ ഇതുവരെ 18,279 പേരാണ് മരണമടഞ്ഞത്.ഇറ്റലിയിലേക്കുള്ള ദൂരം വെറും 1,588 മരണം. കഴിഞ്ഞ മൂന്നു ദിവസത്തെ  മരണനിരക്ക് ഇന്നും ആവർത്തിച്ചാൽ ഒരു പക്ഷെ നാളെ തന്നെയത്  സംഭവിച്ചേക്കാം. ലോകത്ത് ഇതുവരെ 95,722 പേരാണ് കൊറോണ മഹാമാരി മൂലം മരണമടഞ്ഞത്. കാര്യങ്ങൾ ഇങ്ങനെയാണ് പോകുന്നതെങ്കിൽ 24 മണിക്കൂറിനുള്ളിൽ മരണ സംഖ്യയിൽ ഒരു മില്യൺ കടന്നേക്കും. 

 രാജ്യത്ത് ഏറ്റവും അധികം ജീവനുകൾ അപഹരിക്കപ്പെട്ടതു പതിവുപോലെ ന്യൂയോര്‍ക്കിലാണ്. ന്യൂയോർക്കിൽ ഇന്നലെ 799  പേര്‍ മരിച്ചു.  ന്യൂയോര്‍ക്കിൽ ഇതുവരെ രേഖപെടുത്തിയ ഏറ്റവും വലിയ മരണനിരക്കാണിത്. ഇവിടെ ആകെ മരണസംഖ്യ 7,063 ആയി.

ബുധനാഴ്ച്ച  മരണനിരക്ക് വളരെ കുറവായിരുന്ന ഫ്രാൻ‌സിൽ ഇന്നലെ 1,341പേർ മരിച്ചു. ബുധനാഴ്ച്ച അവിടെ  541 പേരായിരുന്നു മരണമടഞ്ഞത്. എന്നാല്‍ ഇറ്റലിയിലും സ്‌പെയിനിലും കഴിഞ്ഞ നാലു  ദിവസങ്ങളിലായി മരണനിരക്ക് കുറഞ്ഞു വരികയാണ് . സ്‌പെയിനില്‍ ചൊവ്വാഴ്ച്ച 655 പേരും ഇറ്റലിയില്‍ 610 പേരുമാണ് മരിച്ചത്. അതെ സമയം 881പേർ മരിച്ച ബ്രിട്ടൻ  മാത്രമാണ് കൂടിയ മരണ നിരക്ക് രേഖപ്പെടുത്തിയ മറ്റൊരു രാജ്യം.

കഴിഞ്ഞ മൂന്നുദിവസത്തിനുള്ളിൽ മാത്രം അമേരിക്കയിൽ 5,810 പേര് അമേരിക്കയിൽ മരണത്തിനു  കീഴടങ്ങി. ഏതാണ്ട് 2300 പേര് ന്യൂയോർക്കിലും 600ൽ പരം പേര് ന്യൂജേഴ്സിയിലുമാണ് മരിച്ചത്. ഏതാണ്ട് പകുതിയിലേറെ പേർ സംസ്ഥാനങ്ങളിലുമാണ് മരിച്ചത്.  ബുധനാഴ്ച്ച 1,940 ,ചൊവാഴ്ച്ച 1,970 എന്നിങ്ങനെ ആയിരുന്നു മരണസംഖ്യ. മിഷിഗണിലും മരണസംഖ്യ 1000 കടന്നു. 

പതിവുപോലെ  ന്യൂജേഴ്‌സിയിലും ഇന്നലെ ഏറ്റവും വലിയ മരണനിരക്കാണ്  രേഖപ്പെടുത്തിയത്. 196 പേർ കൂടി മരണമടഞ്ഞതോടെ  ന്യൂജേഴ്സിയില്‍  മരിച്ചവരുടെ എണ്ണം 1,700 ആയി. മിഷിഗണിൽ  ഇന്നലെ 114 പേര്കൂടി മരിച്ചതോടെ മരണസംഖ്യ 1,000 കവിഞ്ഞു. ഇവിടെ 1,076 പേരാണ്  ഇന്നലെ   മരണമടഞ്ഞത്.  ഇന്നലെ  50 പേർ കൂടി മരിച്ചതോടെ ലൂയിസിയാനയില്‍ മരിച്ചവരുടെ എണ്ണം 702 ആയി.ഇല്ലിനോയിസിലും മസച്ചുസെസിലും  ഇന്നലെ മരണനിരക്കില്‍ നേരിയ കയറ്റം ഉണ്ടായി.  ഇല്ലിനോയിസിൽ 66 പേരും മസാച്ചുസെസിൽ 70  പേരുമാണ്  മരിച്ചത്. 

ലോകം മുഴുവനുമുള്ള  മരണനിരക്ക്  തലേദിവസത്തേക്കാൾ കൂടുതൽ രേഖപ്പെടുത്തിയ  ഇന്നലെ ഒറ്റ ദിവസം കൊണ്ട് മരിച്ചത് 7,235 പേരാണ്.  ഇന്നലെ  മൊത്തം കൊറോണ ബാധിതരുടെ എണ്ണം 1,603,284 ആയി മാറി. അതിൽ 356,352   പേർ രോഗവിമുക്തരായിട്ടുണ്ട്.   നിലവിലുള്ള രോഗികളുടെ എണ്ണം  മൊത്തം 1,151,239  ആയി. ഇതിൽ 48,158 പേർ   ഗുരുതരാവസ്ഥയിൽ  കഴിയുന്നവരാണ്. ഇന്നലെ മൊത്തം 85,221  പുതിയ രോഗികളുണ്ടായി. 

 ജര്‍മ്മനിയില്‍ രോഗികളുടെ എണ്ണം വര്‍ധിക്കുന്നുണ്ടെങ്കിലും മരണ സംഖ്യ അതിനനുപാതികമായി വര്‍ധിക്കുന്നില്ല. കഴിഞ്ഞ ഒരാഴ്ചയായി ഇവിടെ അയ്യായിരത്തില്‍ താഴെ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യന്നുണ്ടെങ്കിലും 200 ല്‍ താഴെയാണ് ഈ ദിവസങ്ങളില്‍ മരണ സംഖ്യ. ഇവിടെ ഇതുവരെ 1,983 പേരാണ് മരിച്ചത്. എന്നാല്‍ മൊത്തം 118,235 കേസുകള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. അതേസമയം 117,749 കേസുകള്‍ റിപ്പോര്‍ട്ടു ചെയ്ത ഫ്രാന്‍സിലെ മരണ സംഖ്യ12,210 ആണ്. എന്നാല്‍ ഇവിടെ ഇന്നലെ മാത്രം 4797 പുതിയകേസുകള്‍ റിപ്പോര്‍ട് ചെയ്തു. പുതിയതായി ഏറ്റവും കൂടുതല്‍ പേര് കൊറോണ രോഗ ബാധിതരാകുന്നത് അമേരിക്കയില്‍ തന്നെ. ഇന്നലെ മാത്രം 33,536 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകത്താകമാനമുള്ള കൊറോണ രോഗികളുടെ എണ്ണം 1,603,284 ആണ്. ഇതിന്റെ നാലിലൊന്നിലധികംകേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് നമ്മുടെ രാജ്യത്താണ്. ആകെ കേസുകളുടെ എണ്ണം:468,566.

രാജ്യത്തു ഏറ്റവും കൂടുതല്‍ പേര് രോഗബാധിതരായ ന്യൂയോര്‍ക്കില്‍ ഇന്നലെ മാത്രം 10,333 കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ മൊത്തം രോഗബാധിതരുടെ എണ്ണം 161,540 ആയി. ന്യൂജേഴ്‌സിയിൽ മൊത്തം 51,012  പേരാണ് മൊത്തം രോഗബാധിതര്‍. ഇവിടെ ഇന്നലെ 3,590  കേസുകള്‍ കൂടി പുതുതായി റിപ്പോർട്ട്  ചെയ്തു.
 രാജ്യത്ത് നിരവധി ഇന്ത്യക്കാരും മലയാളികളും കൊറോണ രാഗം ബാധിച്ച് മരണം പുൽകിയിട്ടുണ്ട്.
വീണ്ടും 1900 മരണം; അമേരിക്ക മരണ  സംഖ്യയിൽ രണ്ടാമത്  (ഫ്രാൻസിസ് തടത്തിൽ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക