Image

ഫെയ്ക്ക് ബുക്ക് (കഥ :സുഭാഷ് പേരാമ്പ്ര)

Published on 09 April, 2020
ഫെയ്ക്ക് ബുക്ക് (കഥ :സുഭാഷ് പേരാമ്പ്ര)
അരുൺ അജ്മാൻ  ഫ്രീ സോണിൽ  ഒരു കമ്പനിയിൽ അക്കൗണ്ടന്റ് ആയി ജോലിചെയ്യുന്നു. അവിടെ അക്കൗണ്ട്സും HR അഡ്മിനിസ്ട്രേഷനും എല്ലാം അവൻ തന്നെയാണ്. പിന്നെ സൈൽസ്മേൻമാർ നാട്ടിൽ പോവുന്ന സമയം അവനാണ് റീപ്ലേസ്മെന്റ്.. അവൻ  ജോലികഴിഞ്ഞു റൂമിൽ വന്നാൽ  നേരെ FB  യിൽ ചാറ്റ്  റൂമിലേക്കാണ്  പോവുക. ബെഡ് റൂമിനെക്കാൾ സ്വകാര്യതകൾ നിറഞ്ഞതാണല്ലോ ചാറ് റൂം. അതിൽ നിറയെ വിവിധ രാജ്യങ്ങളിലുള്ള പലതരത്തിലുള്ള  സുന്ദരിമാർ. അവൻ എപ്പോഴും പറയും ഒന്നിന്നും സമയം കിട്ടുന്നില്ല. അലക്കാനും.. ഭക്ഷണം  പാകം ചെയ്യാനും അങ്ങനെ ഒന്നിനും.. പക്ഷെ രാത്രി രണ്ട് .. മൂന്ന് മണിവരെ ചാറ് റൂമിൽ ഇരിക്കാം.. ലോകത്തുള്ളതിൽ വച്ച് ഏറ്റവും സ്വകാര്യതകൾ നിറഞ്ഞ  മുറി ആണല്ലോ ചാറ് റൂം. വാതിലുകളും ജനാലകളും ചുമരുകളും  ഇല്ലാത്ത  തീർത്തും സുരക്ഷിതമായ ഒരു   മുറി........
 
ഇപ്പോൾ പഴയപോലെ ചാറ്റ് ബോക്സ് എൻട്രിയിൽ    "Hi how r u ? " ഒന്നും ഏൽക്കുന്നില്ലന്നാണ് അവൻ പറയുന്നത്. ഇപ്പോൾ അവന്റെ പുതിയ എൻട്രി... Do you remember me? Could you please recall your memories... എന്നു തുടങ്ങുന്നവയാണ്... ഈ നമ്പർ എല്കുന്നുണ്ടെന്നാണ് അവൻ പറയുന്നത് അതുകൊണ്ടാണല്ലോ.. Sorry i can't recoganize you.Could you please tell me where we met?.......എന്നു തീർത്തും മാന്യമായ രീതിയിൽ മറുപടി വരുന്നത്. 

അവന്റെ ബംഗാളി സുഹൃത്തായ സതി ദാസ് വിവാഹം കഴിക്കാൻ തിരക്ക് കൂട്ടുന്നു. ഇന്നലെ ആരോ തന്നെ പെണ്ണ് കാണാൻ വന്നിട്ടുണ്ടെന്നും..  വീട്ടിൽ നിന്നും വിഹാഹത്തിന്നു നിബന്ധിക്കുന്നുണ്ടെന്നും അത് കൊണ്ടു എത്രയും  പെട്ടെന്ന് ബംഗ്ലാദേശിൽ വന്നു തന്നെ വിവാഹം കഴിക്കണമെന്ന്  അവളുപറയുന്നു. തൻ ഒരു ബംഗാളി പെണ്ണിനെ കെട്ടി നാട്ടിൽ പോയാലുള്ള സ്ഥിതി അവനൊന്നു ഓർത്തു പോയി... തൽക്കാലം അവളോട് ലീവ് കിട്ടുമ്പോൾ വന്നു വിവാഹം കഴിക്കാമെന്നു അവൻ പറഞ്ഞു നോക്കിയെങ്കിലും അവൾ കേൾക്കുന്നില്ല. മൂന്ന് ആങ്ങളമാർക്കു ഒരേ ഒരു അനിയത്തി. ഇന്നലെ അമ്മയോടും ആങ്ങളമാരോടും അവൾ  അവനെപ്പറ്റി പറഞ്ഞു. അവരെ വിളിച്ചു കാര്യങ്ങൾ സംസാരിക്കാൻ അവൾ നിർബന്ധിക്കുന്നു. എന്തായാലും ആങ്ങളമാർ ദൂരെ ആയതു നന്നായി..... ഏതു ഗതികെട്ട നേരത്താണോ തനിക്കു ഇവളോട്  "Ami tomaya bhalobasi" എന്നു പറയാൻ തോന്നിയതെന്ന് അവൻ ആലോചിച്ചു. അല്ലെങ്കിൽ അവളുമായുള്ള ചാറ് തുടങ്ങിട്ടു രണ്ടാഴ്ചയെ ആയുള്ളൂ.. അപ്പോഴുക്കും വിവാഹവും കുട്ടികളുടെ എണ്ണവും വരെ അവൾ തീരുമാനിച്ചു... !!

പിറ്റേദിവസം ഓഫീസിൽ നിന്നും എംപ്ലോയീസിന്റെ സാലറി ട്രാൻസെർ ചെയുന്ന തിരക്കിലായിരുന്നു ഇന്തോനേഷ്യക്കാരി Clementina Da Silva യുടെ messege വന്നത്... "Aku cinta kamu unniyetta". 22 വയസുള്ള പൊക്കം കുറഞ്ഞ.. കണ്ടാൽ മലയാളി ഛായയുള്ള സുന്ദരിയാണ് Jina.അവൾ അവനെ "ഉണ്ണിയേട്ടൻ " എന്ന് വിളിക്കിമ്പോൾ തിരിച്ചു അവളുടെ ഓമന പേരായ ജിനാ.. എന്ന് വിളിക്കും.. പറയാനും എഴുതാനും  കുറച്ചു കൂടി എളുപ്പവുമാണ് Jina. ജിന midwifery ക്ക് പഠിക്കുന്നു.. ഏതാണ്ട് നഴ്സിങ് പോലെത്തന്നെ അവിടെ ഇതിനു നല്ല സ്കോപ്പാണ്... വിവാഹത്തെ പറ്റി അവൾ പറയുന്നത്...ആദ്യം താൻ കോഴ്സ് കംപ്ലീറ്റ് ചെയ്തു തനിക്കൊരു  ഒരു ജോലികിട്ടട്ടെ !! അതെന്റെ ഒരു വലിയ സ്വപ്നമാണ്.... എന്നിട്ടു ഉണ്ണിയേട്ടൻ  എന്നെ കെട്ടാൻ വന്നാൽ മതിയെന്നാണ്.ഭാഗ്യം അവളെങ്കിലും അവനു  കുറച്ചു സാവകാശം അനുവദിച്ചു  കൊടുത്തു...അവൻ ഹിന്ദുവാണെന്ന് പറഞ്ഞപ്പോൾ തന്റെ ചേച്ചി ഒരു ഹിന്ദുവിനെയാണ് കല്യാണം കഴിച്ചതെന്നും ചേച്ചി ഇപ്പോൾ ഹിന്ദുവാണനെന്നും അവൾ പറഞ്ഞു. അതൊരവസരമായി അവൻ പറഞ്ഞു   ജിന വിവാഹശേഷം ഹിന്ദു അവനുള്ള  പ്ലാനായിരിക്കും അല്ലെ !!ഉണ്ണിയേട്ടാ  അത് മാത്രം എന്നോട് ഒരിക്കലും  പറയരുത് .. ഞാൻ എന്റെ മതത്തെ ഒരു പാട് ഇഷ്ട്ടപെടുന്നു.... റോമൻ  കത്തോലിക്ക. ലോകത്തിലെ ഏററവും കൂടുതൽ മുസ്ലിം പോപുലേഷനുള്ള മുസ്ലിം രാജ്യമാണല്ലോ ഇന്തോനേഷ്യ അവിടെ ഇത്ര മാത്രം ക്രിസ്ത്യാനിറ്റിക്ക് പ്രാധാന്യമുണ്ടെന്ന് അവൻ  കരുതിയില്ല...... പോരാത്തതിന് അവിടെ ഹിന്ദുക്കളും ഉണ്ട്... അവൾക്കു അത്യാവശ്യം ഹിന്ദിയും അറിയാം.. ഹിന്ദി സിനിമകൾ പതിവായി കാണാറുണ്ട്.

ഇടയിൽ അവൻ രാവിലെ  BF എന്തായിരുന്നു എന്നു തിരക്കിയപ്പോൾ അവൾക്കത് മനസ്സിലായില്ല. പിന്നെ അവൻ അത് വിശതീകരിച്ചുകൊടുത്തു... Break fast.. Boy friend... അങ്ങനെ അവൻ ഇന്തോനേഷ്യക്കാരിയുടെ ഉണ്ണിയേട്ടൻ ആയി മാറി.... !!!
വീണ്ടും രാത്രി അവൻ ചാറ്റ് റൂമിൽ കയറാൻ ബെഡിലേക്കു പോയി... അവിടെ അവന്റെ ബെഡിന്റെ പുറകിലായി അലമാരി നിറയെ പലപ്പോഴായി നാട്ടിൽ നിന്നും കൊണ്ടുവന്ന പുസ്തകങ്ങൾ അടക്കി വച്ചിരിക്കുന്നു. അതിൽ നിന്നും എം ടി യും... മുകുന്ദനും... മാധവിക്കുട്ടിയും.... ബഷീറും... സക്കറിയയും.... വിജയൻ മാഷും... അങ്ങനെ അങ്ങനെ എല്ലാരും അവനെ ദയനീയമായി നോക്കി... മുൻപ് ഒക്കെ ഒരുപാട് വായിക്കാറുണ്ടായിരുന്നു...... ഇപ്പോൾ പത്രങ്ങൾ പോലും വായിക്കാതായി... FB യുടെ ചാറ്റ് റൂമിന്റെ സ്വകാര്യതകളിൽ  അവന്റെ ജീവിതം തളച്ചിട്ടിരിക്കുന്നു....FB ശരിക്കും ഒരു Fake book ആണെന്ന് അവനു തോന്നി. അപ്പോഴാണ് Deepa Neupane അവളുടെ അതി മനോഹരമായ വെളുത്ത ശരീരത്തിൽ ലഹങ്ക ഇട്ടു സ്വൽപ്പം വയർകാണിച്ചു ഫോട്ടോ അവനു അയച്ചുകൊടുത്തത്... അതവന്റെ നേപ്പാളി ഫ്രണ്ട് ആണ്. White belly.. Nice എന്നു അവൾക്കു മറുപടിഅയച്ചപ്പോൾ.. My body is more whiter than my face എന്നായിരുന്നു അവളുടെ മറുപടി.അവളേ  ഭർത്താവ് ഉപേക്ഷിച്ചു പോയതെന്നാണ്. അവൾക്കൊരു നാലുവയസ്സുകാരി മകളുണ്ട്. അടുത്ത അവധിക്കു നേപ്പാളിൽ പോയി കല്യാണം കഴിക്കാം എന്നാണ് അവളോട് പറഞ്ഞത്... അവന്റെ പുറകെ  അവൾ വിടാതെ കൂടിയിരിക്കുകയാണ്.... വിവാഹത്തിനൊപ്പം സമ്മാനമായി  കിട്ടുന്ന ആ നാലുവയസ്സുകാരിയുടെ കൈhപിടിച്ച് തറവാട്ടിലേക്ക് കയറിച്ചെല്ലുന്നതിനെ കുറിച്ച് ഓർക്കാനേ വയ്യ.... ദീപയെ അവനു സുഹൃത്തായി കിട്ടിയതിൽ മറ്റൊരു രസകരമായ കഥയുണ്ട്... തന്റെ റൂം മേറ്റ് ആയ സുധീറിന്റെ  ഫ്രണ്ട് ആണ് അവൾ. അവൻ പതിവായി അവളെ കുറിച്ച് പറയും.. അവളുടെ മേനിയായകിനെ കുറിച്ച്.. പരിധികൾ ഇല്ലാത്ത ചാറ്റിനെ പറ്റിയും .... സുധീറിന്റെ വാക്കുകളിലൂടെ ദീപ അവനിൽ ഒരു മോഹമായി മാറി.സുധീർ ഇല്ലാത്ത തക്കം നോക്കി അവന്റെ മൊബൈലിൽ നിന്നും അവളുടെ നമ്പർ തപ്പിയെടുത്തു... അങ്ങനെയാണ്  അവൻ അവളോട്  Ma timilai maya garchu എന്നു പറഞ്ഞത് .... ഇവൻ അവളുമായി ചാറ്റ് ചെയുന്ന വിവരമറിഞ്ഞ  സുധീർ  ഏതോ നാട്ടിൽ കിടക്കുന്ന ഒരിക്കലും കണ്ടിട്ടില്ലാത്ത 
ആ  പെണ്ണിന് വേണ്ടി തന്റെ അടുത്ത സുഹൃത്തായ അവനുമായി എത്രയോ ദിവസം പിണങ്ങി നടന്നിട്ടുണ്ട്........ദേഷ്യപ്പെട്ടിട്ടുണ്ട് !!.


പിന്നെയുള്ളത് ചാറ്റ് റൂമില്ലേ താരങ്ങളായ ഫിലിപ്പീനികൾ... അവർ പിന്നെ കല്യാണം കഴിക്കണമെന്നും പറഞ്ഞു പുറകെ വരില്ല !ഇരുപതു ദിർഹത്തിന്റെ ടെലിഫോൺ കാർഡിന് തന്റെ ശരീരത്തിന്റെ നഗ്ന്ന ഫോട്ടോകൾ അയച്ചുതരുന്നവരാണ് അവർ  !!!!!അവരോട് ആരോട് വേണമെങ്കിലും ധൈര്യമായി "Mahal kita" പറയാം. ചാറ്റ് റൂമിന്റെ സ്വകാര്യതകളിൽ ലൈംഗിക സദ്യ ഒരുക്കാൻ മാത്രമല്ല ഫിലിപ്പീനി ഫ്രണ്ട്സ്.. ഗൾഫിൽ ജോലി  ചെയുന്ന ഫിലിപ്പീനികൾ ആണെങ്കിൽ അവർ ചാറ്റ് റൂമിന്റെ അതിർവരമ്പുകൾ ഭേദിച്ച്  ബെഡ് റൂമിൽ വരെ  എത്തും... അവരുടെ സംസ്കാരത്തെ പറ്റി കുറ്റം പറഞ്ഞപ്പോൾ അവന്റെ ഒരു ഫിലിപ്പിനെ ഫ്രണ്ട് ജോസെഫിന്റെ വാക്കുകൾ അവൻ ഓർത്തുപോയി.. Arun.. what is wrong if anybody had sex before marriage ??.....പാശ്ചാത്യ  സംസ്കാരത്തിൽ വളർന്നു വരുന്ന സമ്പന്നരല്ലാത്ത ദരിദ്ര നാരായണന്മാരാണ് ഓരോ ഫിലിപ്പീനിയും !!
എങ്കിലും എല്ലാവരെയും ഒരേ കോലിൽ കളക്കുന്നത് ശരിയല്ലല്ലോ..അവരിലും വളരെ മാന്യമായി അച്ചടക്കത്തോടെ ജീവിക്കുന്നവരും ഉണ്ട്. 

ഇടയിൽ നാട്ടിൽ നിന്നും അവനു ഭാര്യയുടെ missed call വന്നു. ഒരാഴ്ചയായി അവളെ  വിളിക്കാത്തതു.. ചാറ്റ് റൂമില്ലേ സ്വകാര്യതയിൽ ഒന്നിനും സമയം കിട്ടുന്നില്ല... ഭാര്യയെ വിളിക്കാനും. മക്കളെ വിളിക്കാനും ഒന്നിന്നും... 

അവൻ  വീണ്ടും  മൊബൈൽ എടുത്തു ഗൂഗിളിൽ "How to delete FB permantely ? എന്നടിച്ചു..... അതിൽ വന്ന നിർദ്ദേശങ്ങൾ അനുസരിച്ചു  FB permanently delete ചെയ്തു.......
 പിന്നെ ഭാര്യക്കു ഫോൺ ചെയ്തു കുറെ സംസാരിച്ചു .......
Tangalog.. 
Bahasa Indonesia.
Nepalee.. 
Bengla

ഇതെല്ലാം തർജമ ചെയ്തു എഴുതി വെച്ച  ഒരു ഡയറി ഉണ്ടായിരുന്നു അവന്റെ കൈയിൽ അത് അവൻ കത്തിച്ചുകളഞ്ഞു ............
ചാറ്റ് ബോക്സിന്റെ വൃത്തികേടിനെ പറ്റി ശരിക്കും അറിയാവുന്നതു കൊണ്ടാവാം അവൻ എപ്പോഴും എന്നോട്  പറയാറ്  വീട്ടിലുള്ള സ്ത്രീകൾക്കൊന്നും FB അക്കൗണ്ട് ഉണ്ടാക്കികൊടുക്കരുത് എന്നു !!...അവന്റെ ഭാര്യക്കും പെങ്ങൾക്കും ഇപ്പോഴും FB അക്കൗണ്ട് ഇല്ല........
പുരുഷന്മാർ ഏതു ചെളിക്കുണ്ടിൽ വീണാലും അവിടുന്ന് തിരിച്ചുവരും പക്ഷെ സ്ത്രീകൾക്ക് അതിനു കഴിയില്ല...........FB യിൽ ഒരുപാട് നല്ല സൗഹൃദങ്ങൾ ഉണ്ട്... പക്ഷെ അതിലേറെ വഴിവിട്ട ബന്ധങ്ങളും.... എന്നും സ്ത്രീകൾ ആണല്ലോ എല്ലാത്തിനും ഇരയാവുക...... !!!ശരിക്കും അത്  chat room അല്ല  cheat room ആണ് .......... !!! ഈ കാലഘട്ടത്തിന്റെ മറ്റൊരു ശാപമാണ് FB.അത് Face book അല്ല Fake book ആണ് !!

പിന്നെ അവൻ അലമാരിയിൽ നിന്നും ഒരു പുസ്തകമെടുത്തു മെല്ലെ വായിച്ചു തുടങ്ങി....... വർഷങ്ങൾxക്കു മുൻപ് പ്രീഡിഗ്രിക്കു പഠിക്കുമ്പോൾ ഒറ്റയിരുപ്പിൽ വായിച്ചു തീർത്ത  അതേ പുസ്തകം. "കൂമൻകാവിൽ ബസ്സു ചെന്നു നിന്നപ്പോൾ ആ സ്ഥലം രവിയ്ക്ക് അപരിചിതമായിത്തോന്നിയില്ല. അങ്ങിനെ പടർന്നു പന്തലിച്ച മാവുകൾക്കടിയിൽ നാലഞ്ച് ഏറുമാടങ്ങളുടെ നടുവിൽ താൻ വന്നെത്തുമെന്ന്  പണ്ടേ കരുതിക്കാണണം. വരുംവരായ്കളുടെ ഓർമ്മകളിലെവിടെയോ ആ മാവുകളുടെ ജരയും ദീനതയും കണ്ടുകണ്ടു ഹൃദിസ്ഥമായിത്തീർന്നതാണ്. കനിവ് നിറഞ്ഞ വാർദ്ധക്യം, കുഷ്ഠം പറ്റിയ വേരുകൾ, എല്ലാമതുതന്നെ................................ !!!
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക