Image

ജോസഫ് പടന്നമാക്കല്‍ (ഒരു അനുസ്മരണം: ചാക്കോ കളരിക്കല്‍)

Published on 09 April, 2020
ജോസഫ് പടന്നമാക്കല്‍ (ഒരു അനുസ്മരണം: ചാക്കോ കളരിക്കല്‍)
ജനപ്രിയ എഴുത്തുകാരന്‍ ജോസഫ് മാത്യു പടന്നമാക്കല്‍ (78) കോവിഡ്19 ബാധിച്ച് ന്യൂയോര്‍ക്കില്‍ നിര്യാതനായി. ഏതാനും ദിവസങ്ങളായി ആശുപതിയില്‍ ചികിത്സയിലായിരുന്നു.

കാഞ്ഞിരപ്പള്ളിയില്‍ പടന്നമാക്കല്‍പി.സി. മാത്യുവിനും അന്നമ്മയ്ക്കും ജനിച്ച ജോസുകുട്ടിഅലിഗര്‍ മുസ്ലിം യൂണിവേര്‍ഴ്‌സിറ്റിയില്‍നിന്ന് ബിരുദാനന്തര ബിരുദം (എം.കോം) നേടി. കോളേജ് അദ്ധ്യാപകനായിരിക്കെവിവാഹിതനായി അമേരിക്കയിലേക്ക് 1974ല്‍ കുടിയേറി. ലോകത്തിലെ രണ്ടാമത്തെ വലിയ വായനശാലയായ ന്യൂയോര്‍ക്ക് പബ്ലിക്ക് ലൈബ്രറിയില്‍ മുപ്പത് വര്‍ഷത്തിനുമേല്‍ സേവനം ചെയ്തശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു.റോക്ക്‌ലാന്‍ഡ് കൗണ്ടിയിലെ വാലി കോട്ടജില്‍ ആയിരുന്നു താമസം.

ഈരാറ്റുപേട്ട കൂട്ടക്കല്ല് വെട്ടത്ത് റോസക്കുട്ടിയാണ് ഭാര്യ. ഡോ. ജിജോ ജോസഫ് (ന്യൂയോര്‍ക്ക് ), ഡോ. ജിജി ജോസഫ് (ന്യൂയോര്‍ക്ക് ), എന്നിവര്‍ മക്കളാണ്. അബി മരുമകനാണ്.പരേതനായ ജേക്കബ് മാത്യു (മൂവാറ്റുപുഴ) പി.എം. മാത്യു (പൊന്‍കുന്നം) തോമസ് മാത്യു (ഷിക്കാഗോ) തെരേസ ജോസഫ് അന്ത്രപ്പേര്‍ പൂച്ചാക്കല്‍ (ചേര്‍ത്തല) സഹോദരരാണ്.

ആയിരക്കണക്കിന് പുസ്തകങ്ങള്‍ വായിച്ചുതള്ളിയിട്ടുള്ള പടന്നമാക്കല്‍ സഞ്ചരിക്കുന്ന ഒരു വിജ്ഞാനകോശമായിരുന്നു. കഴിഞ്ഞ ആറേഴു വര്‍ഷത്തിനിടെ നൂറുകണക്കിന്വിലപ്പെട്ട ലേഖനങ്ങള്‍ അദ്ദേഹം എഴുതി പ്രസിദ്ധീകരിച്ചിട്ടുണ്ട് (http://padannamakkel.blogspot.com) ഏതു വിഷയത്തെയും കൈകാര്യം ചെയ്യാനുള്ള ഒരു പ്രത്യേക കഴിവ് അദ്ദേഹത്തിന് ഉണ്ടായിരുന്നു.അദ്ദേഹം രചിച്ച പടന്നമാക്കല്‍ കുടുംബചരിത്രം കാഞ്ഞിരപ്പള്ളിയുടെ ഒരുചരിത്രം കൂടിയാണ്. കാര്യങ്ങളെ അതായിരിക്കുന്നവിധത്തില്‍ തുറന്നെഴുതുവാനുള്ള അസാധാരണ കഴിവ ്,വെറും സാധാരണക്കാരനെപ്പോലെ ജീവിക്കുന്ന പടന്നമാക്കലിന് ഒരു സിദ്ധിയായിരുന്നു.

യേശുവിന്റെ വചനങ്ങളെ വികൃതമാക്കുന്ന സഭാധികാരികളെ നിശിതമായി അദ്ദേഹം വിമര്‍ശിക്കുമായിരുന്നു. തുറന്ന മനസ്സുണ്ടായിരുന്നതിനാല്‍ മറ്റുള്ളവര്‍ വിളിച്ചുപറയാന്‍ മടിക്കുന്ന കാര്യങ്ങള്‍ ചങ്കൂറ്റത്തോടെ തുറന്നടിക്കാന്‍ അദ്ദേഹം മടികാണിച്ചിരുന്നില്ല. സമവായ ചിന്തയോടെ ക്രിസ്ത്യന്‍ സഭകളുടെ നവോദ്ധാനത്തെ മുന്‍കണ്ടുകൊണ്ടായിരുന്നുഅദ്ദേഹം തന്‍റെ പേനാ ചലിപ്പിച്ചിരുന്നത്.ഈ ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെങ്കിലുംസ്വതന്ത്രചിന്തകര്‍!ക്ക് പള്ളിക്കകത്ത് സ്ഥാനംവേണമെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. യേശുവിന്റൈ വചനങ്ങള്‍ ജീവിതദര്‍!ശിയാകുമ്പോള്‍ സഭാബന്ധത്തിന്റെക ചരടില്‍ കുടുങ്ങേണ്ട കാര്യമില്ലെന്നദ്ദേഹം വിശ്വസിച്ചിരുന്നു.ചിരിച്ചുകൊണ്ട് വഞ്ചിക്കുന്ന സഭാ മേലദ്ധ്യക്ഷന്മാരോടും  പുരോഹിതരോടുംഅദ്ദേഹത്തിന് പുച്ഛമായിരുന്നു.തെറ്റുകള്‍ മുഖം നോക്കാതെയും ഭയപ്പെടാതെയും  സത്യമായും കൃത്യമായും തുറന്നു പറയുന്നതാണ്  പ്രവാചകധര്‍മം;അതദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്.വര്‍!ത്തമാനകാലത്തിന്റെഹ  നൊമ്പരങ്ങളും ലേഖനവിഷയങ്ങളായിരുന്നു. ഇടുങ്ങിയ വൃത്തങ്ങളില്‍ തടഞ്ഞു കിടക്കുന്നവര്‍ക്ക് അദ്ദേഹം ഒരു മാര്‍ഗദര്‍ശിയുമായിരുന്നു.

യേശുവിലും യേശുവചനങ്ങളിലും അടിയുറച്ചു വിശ്വസിച്ചിരുന്ന പടന്നമാക്കല്‍ സഭയുടെ സംഘടിതശ്രേണിയെയും അതിന്റെച കൊള്ളരുതായ്മകളെയും മാത്രമാണ് എതിര്‍ത്തിരുന്നത്. ദൈവവിശ്വാസത്തിലും മനുഷ്യസ്‌നേഹത്തിലും ഉറച്ച െ്രെകസ്തവതയെ അദ്ദേഹം എതിര്‍ത്തിരുന്നില്ല; മറിച്ച്, ഉയര്‍ത്തിപ്പിടിക്കുകയാണ്‌ചെയ്തത്.

കെസിആര്‍എം നോര്‍ത്ത് അമേരിക്കയുടെ സഹപ്രവര്‍ത്തകനായിരുന്ന ജോസഫ് പടന്നമാക്കലിന്‍റെ ആകസ്മിക വേര്‍പാടില്‍ സംഘടനയുടെ എക്‌സിക്യൂട്ടീവ് ബോര്‍ഡും മറ്റ് അംഗങ്ങളും അദ്ദേഹത്തിന്റെ  കുടുംബാംഗങ്ങള്‍ക്കും ബന്ധുമിത്രാദികള്‍ക്കും അനുശോചനം രേഖപ്പെടുത്തുന്നതിനോടൊപ്പം അദ്ദേഹത്തിന്റെ ജീവിതം ആഘോഷിക്കുകയും (celebrate his life) ചെയ്യുന്നു. എന്റേയും എന്റെ കുടുംബത്തിന്‍റെയും സ്‌നേഹപൂര്‍വ്വമായ ആദരാഞ്ജലികള്‍. അദ്ദേഹത്തിന്‍റെ ആത്മാവിന് നിത്യശാന്തി നേരുന്നു.

ജോസഫ് പടന്നമാക്കല്‍ (ഒരു അനുസ്മരണം: ചാക്കോ കളരിക്കല്‍)
Join WhatsApp News
Thomas Koovalloor 2020-04-09 22:50:19
Nice writing Chackochen !
Thomas 2020-04-10 09:41:59
Prayers for our Malayaliee community
George K. Mannickarottu 2020-04-10 21:48:23
My heartfelt condolences.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക