Image

കെടാവിളക്കുകള്‍ (ജി. പുത്തന്‍കുരിശ്)

Published on 09 April, 2020
കെടാവിളക്കുകള്‍ (ജി. പുത്തന്‍കുരിശ്)
‘ഇന്നു ഞാന്‍ നാളെ നീ എന്നു' ചൊല്ലി
വന്നപോല്‍മറയുന്ന്മര്‍ത്ത്യര്‍ ഭുവില്‍.
എന്നാല്‍ചിലരൊക്കെ ഉള്ളിലെന്നും
മിന്നുംകെടാവിളക്കായിയെന്നും;
ഒരു കൊച്ചു പുഞ്ചിരി,വാക്കിനാലോ,
ഒരുപക്ഷെഅവര്‍തന്‍സല്‍കൃത്യമാലോ.
പരിചിതനായിരുന്നെഴുത്തിലൂടെ
പരിചിതനല്ലേലും "പടന്നമാക്കലി'നെ.
മാനവ സ്‌നേഹത്തിന്നൊളിമിന്നലുകള്‍
കാണാമായിരുന്നാഎഴുത്തിലെല്ലാം;
കുറ്റമില്ലാതൊരുത്തരേയുംകല്ലെറിയാ—
നൊട്ടുംതുനിഞ്ഞിരുന്നല്ലപോലും.
മുഖം മനകണ്ണാടിയാണെന്നാകില്‍
അകതാരാമുഖത്തുംസ്ഫുരിച്ചിരുന്നു.
‘ഇന്നു ഞാന്‍ നാളെ നീ എന്നു’ചൊല്ലി
വന്നപോല്‍ നീയുംമറഞ്ഞുപോയി
ഏകട്ടെ നിനക്കീയന്ത്യ നിദ്ര
ലോകംതരാത്ത ശാന്തിയെന്നും.

Join WhatsApp News
Why NO INCARNATION? 2020-04-10 13:27:37
Why? Why did they the gods & political leaders let this spread the globe? why did they take my friend? What happened to the gods? Tower of Babel was the abode of gods, Mount Olympus, Mount Siani, Mount Kailash- were the abode of gods; Wonder where they are now! When we have irresponsible selfish leaders isn't; it is the job of the gods to incarnate & destroy the evil. Oh! gods! if you are out there, yes! this is the time to Incarnate or you better not show up after this tragedy is over- andrew
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക