Image

പരേതൻ (കവിത: സജീവ്‌ മന്തരത്തൂർ)

Published on 09 April, 2020
പരേതൻ (കവിത: സജീവ്‌ മന്തരത്തൂർ)
ഇഷ്ടപ്പെട്ടവർ അകന്നുപോകുമ്പോൾ
തോന്നും
വരുന്ന നിഴലുകളെല്ലാം
അവരുടേതാണെന്ന്.

ഒഴിഞ്ഞമുറിയിലെ
കാലൊച്ചകേൾക്കുമ്പോൾ
തോന്നും
അവർക്കെന്തോ നമ്മോട്
പറയാനുണ്ടെന്ന്.

ഒറ്റയ്ക്ക് നടക്കുമ്പോൾ തോന്നും
അവർ
നമ്മുടെ പിറകിൽത്തന്നെ ഉണ്ടെന്ന്.

കണ്ണടക്കുമ്പോൾ തോന്നും
ആരോ പതിഞ്ഞശബ്ദത്തിൽ
നമ്മോട് സംസാരിക്കുന്നുണ്ടെന്ന്.

പാതിതുറന്നുവെച്ച വാതിലുകൾ
അടയ്ക്കുമ്പോൾ,
ആരോ
നമ്മുടെ പേര്
നീട്ടിവിളിച്ചെന്ന തോന്നലുണ്ടാകും

കണ്ണുനിറയുമ്പോൾ തോന്നും
അവർ
നമ്മുടെ അരികിൽത്തന്നെയിരിപ്പുണ്ടെന്ന്.

എല്ലാമൊരു തോന്നൽ
മാത്രമായിരിക്കാം....

പരേതൻ (കവിത: സജീവ്‌ മന്തരത്തൂർ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക