Image

വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സിന് വെള്ളിയാഴ്ച തിരിതെളിയും

ജോണ്‍ കടവില്‍ Published on 23 May, 2012
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സിന് വെള്ളിയാഴ്ച തിരിതെളിയും
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ എട്ടാമത് ഗ്ലോബല്‍ കോണ്‍ഫറന്‍സ് മെയ് 25ന് പ്ലാനോ ലെഗസി മാരിയറ്റില്‍ ആരംഭിക്കും. വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന പ്രതിനിധികളെ പങ്കെടുപ്പിച്ച് വൈകീട്ട് 6.30-ന് പ്രാരംഭ പരിപാടികള്‍ക്ക് തിരിതെളിയും. രാവിലെ എട്ടുമണി മുതല്‍ രജിസ്‌ട്രേഷന്‍ സൗകര്യങ്ങള്‍ തരപ്പെടുത്തിയിട്ടുണ്ട്. ഉത്ഘാടന സമ്മേളനത്തോടൊപ്പം വിവിധ മത്സരങ്ങളുടെ ഫൈനലുകള്‍ നടക്കും. 26-ാം തീയതി പകല്‍ പ്രതിനിധി സമ്മേളനങ്ങളും സംവാദ പരിപാടികളും ക്രമീകരിച്ചിട്ടുണ്ട്. വിവിധ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച മലയാളികളില്‍ നിന്നും തെരെഞ്ഞെടുത്ത പ്രതിഭകള്‍ക്കുള്ള അംഗീകാരവും അവാര്‍ഡ് ദാനവും 26-ാം തീയതി നടക്കും. സമീപവാസികളെ പങ്കെടുപ്പിച്ചുള്ള ബാങ്ക്വറ്റ് അന്നേ ദിവസം വൈകീട്ട് നടക്കും. 27-ാം തീയതി നടക്കുന്ന അമേരിക്കന്‍ ത്രില്ലര്‍ എക്‌സ്പ്രക്‌സ് ഷോയില്‍ പ്രതിനിധികള്‍ക്കൊപ്പം സമീപവാസികളും പങ്കെടുക്കും.

നിരവധി സാമൂഹ്യ, സാംസ്‌കാരിക, രാഷ്ട്രീയ നേതാക്കളുടെ സാന്നിദ്ധ്യം കൊണ്ട് ധന്യമായ ഒരു മലയാളി കൂട്ടായ്മയായിരിക്കും എട്ടാമത് ഗ്ലോബല്‍ കോണ്‍ഫറന്‍സ്. പങ്കെടുക്കുന്ന ഏവര്‍ക്കും അവിസ്മരണീയമായ അനുഭവം കാഴ്ചവെക്കുവാന്‍ സാധിക്കുമെന്ന് സംഘാടകര്‍ വിശ്വസിക്കുന്നു. പൊതുപരിപാടികളില്‍ പങ്കെടുക്കുവാന്‍ എല്ലാ മലയാളികളേയും സ്വാഗതം ചെയ്യുന്നതായി കോണ്‍ഫറന്‍സ് കമ്മറ്റിക്കു വേണ്ടി കണ്‍വീനര്‍ ഏലിയാസ് പത്രോസ് അറിയിക്കുന്നു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ കോണ്‍ഫറന്‍സിന് വെള്ളിയാഴ്ച തിരിതെളിയും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക