Image

രക്ഷകര്‍ത്താക്കള്‍ക്ക് റിമോട്ട് കണ്‍ട്രോളുമായി മൊബൈല്‍ ടെലഫോണ്‍

ജോര്‍ജ് ജോണ്‍ Published on 23 May, 2012
രക്ഷകര്‍ത്താക്കള്‍ക്ക് റിമോട്ട് കണ്‍ട്രോളുമായി മൊബൈല്‍ ടെലഫോണ്‍
ബെര്‍ലിന്‍ ‍: മൊബൈല്‍ ടെലഫോണ്‍ കമ്പനി ബെമിലോ രക്ഷകര്‍ത്താക്കള്‍ക്ക് റിമോട്ട് കണ്‍ട്രോളിലൂടെ പരിപൂര്‍ണ നിയന്ത്രണം കിട്ടുന്ന ഒരു മൊബൈല്‍ ടെലഫോണ്‍ സര്‍വീസ് തുടങ്ങി. മൊബൈല്‍ ടെലഫോണ്‍ പ്രൊവൈഡര്‍ വോഡാഫോണ്‍ നെറ്റ്‌വര്‍ക്ക് ആണ് ബെമിലോ ടെലഫോണ്‍ കമ്പനി ഇതിന് ഉപയോഗിക്കുന്നത്.

 രക്ഷകര്‍ത്താക്കള്‍ക്ക് തങ്ങളുടെ കുട്ടികള്‍ എവിടെയാണെന്നും ആരുമായി സംസാരിക്കുന്നുവെന്നും, ആര്‍ക്കൊക്കെ എസ്.എം.എസ്. അയക്കുന്നു, എവിടെ നിന്നും ഫോണ്‍ കോളുകള്‍ കിട്ടുന്നു എന്നീ വിവരങ്ങള്‍ ഈ റിമോട്ട് കണ്‍ട്രോള്‍ ഉപയോഗിച്ച് അറിയാന്‍ സാധിക്കും. കൊച്ചു കുട്ടികള്‍ മൊബൈല്‍ ടെലഫോണിലൂടെ അനാശാസ്യ കൂട്ടുകെട്ടുകളിലും, പ്രവര്‍ത്തനങ്ങളിലും ചെന്ന് പെട്ട് ജീവിതം നശിപ്പിക്കാതിരിക്കാന്‍ ഈ മൊബൈല്‍ ടെലഫോണ്‍ റിമോട്ട് കണ്‍ട്രോളിലൂടെ രക്ഷകര്‍ത്താക്കള്‍ക്ക് സാധിക്കും. ഈ സര്‍വീസ് നല്‍കാനുള്ള കഴിവോടെ വന്നിരിക്കുന്ന ബെമിലോ കമ്പനിക്ക് യൂറോപ്പില്‍ വലിയ സ്വീകരണമാണ് ലഭിക്കുന്നത്.

ഇംഗ്ലണ്ടിലെ ന്യുബെറി ബെര്‍ക്ക്‌ഷെയറിലുള്ള ബെമിലോ കമ്പനിയുടെ ഈ ടെലഫോണ്‍ സര്‍വീസിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ http://www.bemilo.com/about.html എന്ന വെബ് സൈറ്റിലൂടെ ലഭിക്കും.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക