Image

അബാസിയയില്‍ സൗജന്യ ഭക്ഷ്യ വിതരണം ആരംഭിച്ചു

Published on 09 April, 2020
അബാസിയയില്‍ സൗജന്യ ഭക്ഷ്യ വിതരണം ആരംഭിച്ചു
ജലീബ്, കുവൈത്ത്: സമ്പൂര്‍ണ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അബാസിയയില്‍ സര്‍ക്കാര്‍ ഏജന്‍സികളുടെയും സന്നദ്ധ സംഘടനകളുടെയും നേതൃത്വത്തില്‍ ഭക്ഷണ വിതരണം ചെയ്തു. ഭക്ഷണം നല്‍കുന്നതിനെ തുടര്‍ന്ന് നീണ്ട ക്യൂവുകളാണ് രൂപപെട്ടത്. എല്ലാ ദിവസവും പ്രദേശത്തെ ആളുകള്‍ക്കായി ഭക്ഷണ വിതരണം ഉണ്ടാകും. അടിസ്ഥാന ആവശ്യങ്ങള്‍ക്കും ജലത്തിനും ഒരു കുറവുമില്ലെന്ന് അധികൃതര്‍ ഉറപ്പ് വരുത്തിയതായും പ്രദേശത്തെ ജനങ്ങളുടെ ആവശ്യങ്ങള്‍ വിലയിരുത്തുന്നതിനുള്ള സംവിധാനങ്ങള്‍ നിലവിലുണ്ടെന്നും അല്‍ റായ് ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.

ആവശ്യ സാധനങ്ങള്‍ വാങ്ങുന്നതിനായി കോ-ഓപ്പറേറ്റിവ് സ്റ്റോറുകളുടെ എല്ലാ ശാഖകളും തുറന്നിട്ടുണ്ട്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകാത്ത രീതിയില്‍ എല്ലാ ക്രമീകരണങ്ങളും ചെയ്തിട്ടുണ്ട്. ഭക്ഷണ, മെഡിക്കല്‍ ആവശ്യങ്ങള്‍ക്കായി 112 എന്ന നമ്പറില്‍ വിളിക്കാവുന്നതാണെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. സിവില്‍ ഐഡി അടിസ്ഥാനമാക്കി കോള്‍ ലഭിച്ചുകഴിഞ്ഞാല്‍ ആവശ്യമായ ക്രമീകരണങ്ങള്‍ ചെയ്തു നല്‍കുമെന്നും അധികൃതര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക