Image

കോവിഡ്19: ജീവിതം മുന്നോട്ടുനോക്കുമ്പോള്‍? (ബി ജോണ്‍ കുന്തറ)

Published on 09 April, 2020
കോവിഡ്19: ജീവിതം മുന്നോട്ടുനോക്കുമ്പോള്‍? (ബി ജോണ്‍ കുന്തറ)
ആധുനിക യാത്രാ സൗകര്യങ്ങള്‍ നമ്മേയെല്ലാം ഒരുപാട് അടുപ്പിക്കുന്നു എന്ന ചിന്ത ഇപ്പോള്‍ എത്രപേര്‍ക്കുണ്ട്? ആ സൗകര്യങ്ങള്‍ ഇന്നൊരു കുരിശായി മാറിയിരിക്കുന്നു?അതാണല്ലോ ചൈനയില്‍ ഉടലെടുത്ത കോവിഡ് അണുബാധ ഇത്രവേഗം ആഗോളതലത്തില്‍ എല്ലാ മുക്കിലും മുലകളിലും എത്തിച്ചിരിക്കുന്നത്?

ആരെങ്കിലും വിചാരിച്ചിട്ടുണ്ടോ ഒരു ഈസ്റ്ററോ, ക്രിസ്മസ്സോ പള്ളിയില്‍ പോലും പോകാതെ ഒറ്റക്ക് വീട്ടിലിരുന്നു കടന്നുപോകുക?

അപ്പവും സ്റ്റൂവും തനിയെ ഉണ്ടാക്കുവാന്‍ അറിയുന്നവര്‍ നമ്മില്‍ എത്രപേരുണ്ട്? അറിയാമെങ്കില്‍ത്തന്നെ ഒരാള്‍ക്കുവേണ്ടി ഒരുക്കുവാനുള്ള ആഗ്രഹം ആര്‍ക്കൊക്കെ കാണും? ഉണ്ടാക്കുന്ന ഭഷണത്തിന്‍റ്റെ രുചി കൂടുന്നത് അത് താന്‍ മാത്രമല്ല കഴിക്കുവാന്‍ പോകുന്നതെന്ന് ചിന്തിക്കുമ്പോള്‍. ഉപ്പുകൂടി എരുവുകുറഞ്ഞു എന്നൊന്നും ആരും പറയരുത്.
രോഗം ബാധിക്കുമെന്നുള്ള ഭയമല്ല ഇവിടെ ഞാന്‍ എഴുതുന്നത് മാനസികമായ മറ്റൊരു ഭീതി ഇത് പ്രധാനമായും കാണുവാന്‍ സാധ്യത തനിച്ചായി ജീവിക്കുന്ന പ്രായംചെന്നനമ്മില്‍ പലരിലും വേര്‍പിരിഞ്ഞു താമസിക്കുന്ന മക്കളിലും.

എല്ലാവര്‍ക്കും ഒരുകൂട്ടുകുടുംബം മാതിരി ഇന്നത്തെ ആധുനിക ലോകത്തു ജീവിക്കുവാന്‍ പറ്റില്ല അതെല്ലാം നാമെല്ലാം എന്നേ അംഗീകരിച്ചിരിക്കുന്നു. ആയിരക്കണക്കിനു മൈലുകള്‍ അകലത്തേക്ക് ജീവിത സൗകര്യം നന്നാക്കുന്നതിനു, വണ്ടിയും വള്ളവും കയറുമ്പോള്‍ ബന്ധുക്കളും മാതാപിതാക്കളും പലരെയും സന്തോഷത്തോടെ യാത്രയാക്കുന്നു.
അപ്പോളെല്ലാം നാം ചിന്തിക്കുന്നതും പറയുന്നതും "ഓ അതിനെന്താ എന്തെങ്കിലും കാര്യത്തിന് ഇതാന്നു പറയുംമുമ്പ് ഇവിടെത്താമല്ലോ" പ്രധാനമായും തനിയെ താമസിക്കുന്നവര്‍ക്കുള്ള ഒരാശ്വാസം എന്തെങ്കിലും സംഭവിച്ചാല്‍ മക്കള്‍ക്ക് ഉടനെ ഇവിടെ പറന്നെത്താമല്ലോ
ഇവിടാണ് എല്ലാവരും കൂടുതല്‍ ജാഗ്രത കാട്ടേണ്ടത് ഇന്നത്തെ അവസ്ഥയെ അംഗീകരിക്കുക അതനുസരിച്ചു ജീവിതചര്യകള്‍ക്ക് മാറ്റങ്ങള്‍ വരുത്തുക. അമേരിക്ക പോലുള്ള വികസിത രാജ്യങ്ങളില്‍ ജീവിക്കുന്നവര്‍ക്ക് തങ്ങളുടെ ആരോഗ്യത്തെ ഓര്‍ത്തു ചിന്തിച്ചു മനസ്സ് അസ്വസ്ഥമാക്കേണ്ട വേണ്ടപ്പെട്ടവര്‍ അടുത്തില്ലെങ്കിലും ഉടനെ ഓടിയെത്തിയില്ലെങ്കിലും 911 നമ്മുടെ പ്രധാന സഹായി.

യാത്രകള്‍ അധികമില്ല വാഹനങ്ങള്‍ നിരത്തില്‍ കുറവ് അതിനാല്‍ ഒരു വാഹനാപകടീ വിരളമായിരിക്കുമെന്നു കരുതാം. എന്നിരുന്നാല്‍ത്തന്നെയും മറ്റു പലേ കാര്യങ്ങളിലും നാം ശ്രദ്ധ കാട്ടേണ്ടിവരും രോഗങ്ങള്‍ക്ക് മരുന്നെടുക്കുന്നവര്‍ അത് മുടക്കരുത് അപകട സാധ്യതകളുള്ള പ്രവര്‍ത്തികള്‍ മാറ്റിവയ്ക്കുക

ശാരീരിക ആരോഗ്യം പോലെതന്നെ മനഃസുഖത്തിനും പ്രാധാന്യത നല്‍കണം. ഒരു പോസിറ്റീവ് മാനസികാവസ്ഥയാണ് ഈസമയം ആവശ്യം. ഈ ബോറഡി എന്നതെല്ലാം നാംതന്നെ നമ്മില്‍ സൃഷ്ടിക്കുന്നതാണ്. എത്രയോ കാര്യങ്ങള്‍ ഓരോ ദിനവും നമുക്കു ചെയ്യുവാന്‍ പറ്റും സാമൂഗിക അകലം എന്നതിന് വീട്ടില്‍ അടച്ചിരിക്കുക എന്നതല്ലഅര്ത്ഥംക വീടിനുള്ളിലും പുറത്തും വ്യായാമം നടത്തുന്നതിന് തടസ്സമില്ല. ഒരു പുസ്തകമെടുത്തു വായിക്കുക .ടെലിഫോണില്‍ മറ്റുള്ളവരോട് സംസാരിക്കാമല്ലോ?

അന്തരീഷം പലേതരം വാര്‍ത്തകള്‍ കൊണ്ടു നിറഞ്ഞിരിക്കുന്നു അതില്‍ ഒട്ടനവധി അവിശ്വസനീയം തെറ്റിദ്ധരിപ്പിക്കുന്നതിന് കച്ചകെട്ടി ഇറങ്ങിയിരിക്കുന്നവര്‍ നിരവധി. വാര്‍ത്തകള്‍ നാം ശ്രദ്ധിക്കണം അതിന്‍റ്റെ ഉറവിടം മനസ്സിലാക്കി. ബൈബിളില്‍ വായിച്ചുകാണും പുറമെ നിന്നും വരുന്ന ഒന്നും നമ്മെ കീഴ്പ്പടുത്തില്ല നാം അനുവദിച്ചുകൊടുക്കണം.

മുന്‍കരുതലുകളെടുത്തു  ആഴ്ചയില്‍ ഒരുദിനം ഒരാള്‍ ഗ്രോസറി വാങ്ങുവാന്‍ പോകുന്നതില്‍ അപാകത കാണുന്നില്ല.മാസ്ക് ഉണ്ടെങ്കില്‍ ഉപയോഗിക്കുക ഇല്ലെങ്കില്‍ ഒരു തൂവാല കൊണ്ടു മൂക്കു മറക്കുക.അതുപോലതന്നെ പരസ്പരം നമുക്ക് ഒരുപാടു സഹായിക്കുവാന്‍ പറ്റും തമ്മില്‍ അടുത്ത് ഇടപഴകാതെ.

സഹായം ആവശ്യമുണ്ടെങ്കില്‍ മറ്റുള്ളവരോട് ചോദിക്കുവാന്‍ മടിക്കരുത് ഉദാഹരണത്തിന് ഭക്ഷണ സാമഗ്രികള്‍ ഫോണ്‍, കംപ്യൂട്ടര്‍ ഇവവഴി ഓര്ഡരര്‍ നടത്താം. വീട്ടു വാതുക്കല്‍ എന്തെകിലും കൊണ്ടുവന്നു വയ്ക്കുന്നതിന് ബന്ധുക്കള്‍ക്കും സ്‌നേഹിതര്‍ക്കും പറ്റും. ഒരുമിച്ചിരുന്നു കഴിച്ചില്ലെങ്കിലും ഭക്ഷണം പങ്കുവയ്ക്കുന്നതിന് എത്രയോ വഴികള്‍?
കോവിഡ് 19ന് എന്നെ പരാജയപ്പെടുത്തുന്നതിന് ഞാന്‍ അനുവദിക്കില്ല നാളെ കൂടുതല്‍ നന്നായിരിക്കും അതായിരിക്കണം നമ്മുടെ മുന്നോട്ടുള്ള ചിന്ത.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക