Image

'ചിക്കാഗോയിൽ എന്റെ അച്ഛനും അമ്മയ്ക്കും ചേച്ചിക്കും കോവിഡ് 19 പോസിറ്റീവ്'

Published on 09 April, 2020
'ചിക്കാഗോയിൽ എന്റെ അച്ഛനും അമ്മയ്ക്കും ചേച്ചിക്കും കോവിഡ് 19 പോസിറ്റീവ്'
Sincy Anil


ഭയപ്പെട്ട പോലെ.. പ്രതീക്ഷിച്ച പോലെ... അമേരിക്കയിൽ ചിക്കാഗോ യിൽ എന്റെ അച്ഛനും അമ്മയ്ക്കും ചേച്ചിക്കും കോവിഡ് 19 പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ചിരിക്കുന്നു....

അമേരിക്ക എന്ന സമ്പന്ന രാജ്യത്തു മാസ്ക് കിട്ടാനില്ലാതെ വെറും തൂവാല കൊണ്ട് മുഖം മറച്ചു ജോലിക്ക് പോയ അനേകായിരം ആരോഗ്യപ്രവർത്തകരുടെ കൂടെ എന്റെ പ്രിയപ്പെട്ടവരും ഉണ്ടായിരുന്നു.. അവിടെ നിരവധി കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തപ്പോൾ ...ഹോസ്പിറ്റലിലെ നനഞ്ഞ ഫ്ലോറിൽ കാലു തെന്നി വീണ് തോൾ എല്ലിന് പൊട്ടൽ ഉണ്ടായി ലീവ് ൽ ആയിരുന്ന ചേച്ചിക്ക് ഹോസ്പിറ്റലിൽ ജോലിക്ക് കയറേണ്ടതായി വന്നത് ഈ മഹാമാരിയുടെ അതിവ്യാപനം കൊണ്ടാണ്...

അഭിമാനത്തോടെ ആണ് അവരെ ഇതുവരെ ഓർത്തിരുന്നത്... ഇന്ന് നെഞ്ചിടിപ്പോടെ മാത്രമേ ഓർക്കാൻ ആകുന്നുള്ളു.. കുറച്ചു ദിവസങ്ങൾക്കു മുൻപ് വരെ എവിടെയോ ആർക്കൊക്കെയോ സംഭവിച്ച മഹാമാരി എന്റെ വീട്ടിലും കയറി കൂടി എന്നതുമായി ഞാനും പൊരുത്തപ്പെട്ടു തുടങ്ങി... ഏതു കാര്യവും നമുക്ക് സംഭവിക്കുമ്പോൾ ആണല്ലോ അതിന്റെ ഭീകരത അറിയാൻ സാധിക്കൂ...

ഇതുപോലൊരു പകർച്ച വ്യാധിയോട് മൂഢനായ ഒരു അധികാരി കാണിച്ച നിസ്സംഗതയാണ് നാല് ലക്ഷം പേരുടെ ജീവൻ ഇന്ന് ഭീഷണിയിലായിരിക്കുന്നത്.. മുന്നറിയിപ്പുകളെ വകവയ്ക്കാതെ തന്റെ തെരഞ്ഞെടുപ്പു മാത്രം മുന്നിൽ കണ്ടു കോവിഡ് 19 നെ ചൈനീസ് വൈറസ് എന്ന് കളിയാക്കിയ അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ് നു കളി കൈ വിട്ട് പോയി എന്ന് മനസിലായത് അനേകം ജീവനുകൾ ഈ ഭൂമി വിട്ട് പോയതിനു ശേഷം ആണെന്നുള്ളത് അത്ഭുതപ്പെടുത്തുന്നു...

ഇന്ന് മാസ്കുകളും ഉപകരണങ്ങളും പണം വാരി എറിഞ്ഞു പിടിച്ചെടുക്കുന്നു..മറ്റു രാജ്യങ്ങളോട് അപേക്ഷിക്കുന്നു...ഭീഷണിപ്പെടുത്തുന്നു..കളിയിൽ തോറ്റു പോകുമെന്ന് ഉറപ്പായ ഒരു കുഞ്ഞിന്റെ മനോവികാരത്തോടെ ഒരു രാജ്യത്തിന്റെ അധികാരി പെരുമാറുന്നത് കണ്ട്‌ ഇതാണോ അമേരിക്ക എന്ന് ചോദിക്കാത്ത ആളുകൾ ഉണ്ടാവില്ല...

സ്വന്തം ജനതയെക്കാൾ സമ്പത്തിനു പ്രാധാന്യം നൽകുന്ന രാജാവ്...ലോക്ക് ഡൌൺ പിൻവലിക്കാൻ പല ശ്രമങ്ങളും നടത്തി... കൈ കഴുകുക മാസ്ക് വയ്ക്കുക ജോലിക്ക് പോവുക...ആയിരങ്ങൾ മരിച്ചു വീണപ്പോഴും new york ശവപ്പറമ്പ് ആയപ്പോഴും അദ്ദേഹത്തിന് ജനത്തോട് പറയാൻ ഇതേ ഉണ്ടായിരുന്നുള്ളു...

എന്റെ മാതാപിതാക്കൾക്കും സഹോദരിക്കും പോസിറ്റീവ് ആണെന്ന് സ്ഥിരീകരിച്ച അന്ന് മുതൽ പാരസെറ്റമോൾ മാത്രമാണ് മരുന്നായി കൊടുത്തിട്ടുള്ളത്....വീട്ടിൽ മുറി അടച്ചിരിക്കാൻ ഉള്ള നിർദ്ദേശം മാത്രമാണ് ഉണ്ടായത്... .മറ്റൊരു മരുന്നിനും യാതൊരു നിർവാഹവും ഇല്ല...അച്ഛനും അമ്മയും പ്രമേഹവും രക്തസമ്മർദ്ദവും ഉള്ള ആളുകളാണ്.. സ്ഥിരം കഴിക്കുന്ന മരുന്നുകൾ കിട്ടാതെ വന്നാൽ അവരുടെ ആരോഗ്യത്തെ അത് ബാധിക്കും...ന്യൂ ജേഴ്‌സി ഉള്ള ഒരു കസിൻ മെഡിസിൻ എത്തിക്കാമെന്ന് അറിയിച്ചിരുന്നു... 4 ദിവസം ആയിട്ടും അത് കിട്ടിയിട്ടില്ല... ലോക്ക് ഡൌൺ കാരണം ആണെന്ന് മനസിലാക്കുന്നു..

ഞാൻ മനസിലാക്കിയത് പ്രായമായവരെ ചികിൽസിക്കാൻ ഒന്നും അമേരിക്കക്കു താല്പര്യമില്ല.. social security കൊടുക്കേണ്ട... കുറെ ആളുകൾ ഇതിന്റെ പേരിൽ നഷ്ടപ്പെട്ടാൽ രാജ്യത്തിനു ലാഭം മാത്രം.. നഷ്ടം ലവലേശം ഇല്ല...ശ്വാസം കിട്ടാതെ വന്നാൽ ആംബുലൻസ് വിളിച്ചാൽ മതി.. 5 minute കൊണ്ട് ഹോസ്പിറ്റലിൽ എത്തും.... അങ്ങനെ എത്തുന്ന രോഗിയെ ventilate ചെയ്യും... intubate ചെയ്യും..ആരോഗ്യമുള്ള ചെറുപ്പക്കാർ ആണേൽ കയറി പോരും...പ്രായമുള്ളവർ രോഗികൾ ആണെങ്കിൽ പിന്നീട് സംഭവിക്കുന്നത് ഒന്നും ചിന്തിക്കാനും പറയാനും വയ്യ....

ജനങ്ങൾക്ക്‌ ആത്മവിശ്വാസം നൽകുന്നതിൽ രാജാവ് പരാജയപെട്ടു എന്ന് പറയാതെ വയ്യ.. എന്റെ മാതാപിതാക്കളോട് സംസാരിക്കുമ്പോൾ അവരുടെ ഓരോ ആശങ്കകൾ ആണ് അതിനു തെളിവ്...എന്റെ 33 വയസ്സിനിടയ്ക്കു ഇതുപോലൊരു വെല്ലുവിളി ഞാൻ നേരിട്ടട്ടില്ല... എങ്കിലും അവര് ഈ വിപത്തിൽ നിന്നും രെക്ഷപെടുമെന്നു ഞാൻ പൂർണമായും വിശ്വസിക്കുന്നു...ഞങ്ങൾ അപ്പൻ അമ്മ മക്കൾ.. ഈ നാലുപേരിൽ ഒരാൾ ഞാൻ...ഞാൻ മാത്രം... കാതങ്ങൾക്ക് അകലെ ഇങ്ങനെ ഒറ്റയ്ക്ക് ആയപ്പോൾ.... അവര് രക്ഷപെടും എന്ന് വിശ്വസിക്കാൻ മാത്രം ആണ് എനിക്ക് ഇഷ്ടം..

Hippa act എന്നൊരു act അവിടെ നിലവിൽ ഉണ്ടെന്നു കേട്ടു... അതാണ് ആരോഗ്യപ്രവർത്തകരെ ഈ ബാധ സാരമായി ബാധിക്കുന്നതിന്റെ കാരണം എന്നും കേട്ടു.. ആരോഗ്യപ്രവർത്തകർ തമ്മിൽ തമ്മിൽ പറയാൻ പാടില്ല കോവിഡ് ബാധിച്ചിരിക്കുന്നു എന്ന്...അതിനെ കുറിച്ച് കൂടുതൽ അറിയാൻ താല്പര്യം ഉണ്ട്.. അറിയുന്നവർ ഉണ്ടെങ്കിൽ പറഞ്ഞു തരുമെന്ന് വിശ്വസിക്കുന്നു...

ചിക്കാഗോ യിലെ മലയാളികൾ അല്ലെങ്കിൽ ഏതെങ്കിലും സംഘടനയുടെ ഭാരവാഹികൾ ഇത് വായിക്കുമെങ്കിൽ ഒരു msg ഇടുമെന്നു പ്രതീക്ഷിക്കുന്നു..

എന്റെ എല്ലാ സുഹൃത്തുക്കളുടെയും പ്രാർത്ഥനകളിൽ എന്റെ കുടുംബാംഗങ്ങളെയും ഓർക്കണേ

'ചിക്കാഗോയിൽ എന്റെ അച്ഛനും അമ്മയ്ക്കും ചേച്ചിക്കും കോവിഡ് 19 പോസിറ്റീവ്'
Join WhatsApp News
pradeep 2020-04-09 13:23:59
ഈ അമ്മച്ചിക്ക് എന്താ CNN കണ്ടു ഉച്ച പിരാന്തു കേറിയോ ? അമേരിക്കയിൽ വന്നു അവിടുന്നുള്ള എല്ലാ സൗഭാഗ്യങ്ങളും ആസ്വദിച്ച് ഭീതി പരത്തുന്ന ഇവറ്റകളെ സൂക്ഷിക്കുക ! നിങ്ങൾ എന്തിനു Trump നെ കുറ്റം പറയുന്നു ? അമേരിക്കൻ Heathcare system ഇന്നുണ്ടായതാണോ? ക്ലിന്റൺ , Obama , ബുഷ് ഒക്കെ ഉള്ളപ്പോഴും ഈ system തന്നെ ആയിരുന്നല്ലോ അമ്മച്ചീ ? ഇത് പോലുള്ള ഒരു വൈറസ് എന്നെങ്കിലും ലോകജനത നേരിട്ടുണ്ടോ ? ഇത് ലോകം എമ്പാടുമുള്ള പ്രശ്നമല്ലേ? നിങ്ങൾ ഒന്ന് അടങ്ങു അമ്മച്ചി ... Trump ഇത് പരിഹരിക്കും , അതിനു പ്രാപ്തനാണ് എന്ന് തെളിയിച്ചിട്ടുണ്ട് , അത് ഈ കാര്യത്തിലും ഉണ്ടാകും .. In American System , Governors has the responsibility of the State.. Your Illiionois Governor is responsible for the situation in your State of Illionois which include Chicago. Why dont you do the basic things ? Wash your hands, Wear mask, so you can protect your rest of your family ...വെറുതെ CNN കണ്ടു ബേജാറായി അമേരിക്കയെ ലോകത്തിനു മുൻപിൽ നാണം കെടുത്താതെ അമ്മച്ചീ ....
JACOB 2020-04-09 15:22:11
Hope things are better for your family. Take care. Message to future immigrants: Please do not come to America thinking everything is given to you or everything is perfect in America (America is an imperfect country). If you come with that kind of hope, you will be disappointed. America gives opportunities, but you have to be smart about everything. If you have a habit of blaming others for all your problems, it will not work here because you will not have an audience. Those who want to bring socialism to America, please stay in India. India is a big socialist country. You will be much more happier in India than in America. This article has been printed in many newspapers in Kerala. I read it on line. If you know of a better country, please feel free to go there. Later write about life there.
A reader 2020-04-09 17:09:23
What a bloated, ignorant and hypocratic writing! It's not worth the space in e-malayalee. Can you write like this in India against Modi? Show some gratitude to this country!!
സ്ത്രീ ശബ്ദം 2020-04-09 18:36:40
സത്യം എന്നും കൈയ്പുള്ളതാണ് . ദൈവപത്രനാണെന്ന് പറഞ്ഞു വോട്ടു ചെയ്ത മൂന്ന് വിവര ദോഷികളാണ് നിങ്ങളെ ചീത്തവിളിച്ച് എഴുതിയിരിക്കുന്നത് . അവന്മാർക്ക് അതിൽ കൂടുതൽ എഴുതാൻ കഴിയില്ല . അതിലുപരി ഇവർ സ്ത്രീ വിദ്വേഷികൾ ആണെന്നും അവരുടെ എഴുത്തിൽ നിന്നിം മനസിലാക്കാൻ കഴിയും. കാരണം കേരളത്തിൽ നിന്ന് ജീവിതത്തിൽ വളരെ മുന്നേറിയവരാണ് സ്ത്രീകൾ . അവർക്ക് അങ്ങനെയുള്ളവരെ ഉൾക്കൊള്ളാൻ കഴിയില്ല . വീട്ടിൽ ഇത്തരക്കാർ മിണ്ടാപൂച്ചകളായിരിക്കും. നിങ്ങളുടെ വീട്ടിൽ കൊറോണ വൈറസ് ഉണ്ടാക്കിയ കെടുത്തുകളെ കുറിച്ചല്ല ഇവന്മാർക്ക് ദുഃഖം . ഇവന്മാരുടെ നിരാശയുടെയും ആത്മവിശ്വാസമില്ലായിമക്കും പരിഹാരം ഉണ്ടാക്കി കൊടുക്കാം എന്ന വാഗ്ദാനവുമായി 'കനക സിംഹാസനത്തിൽ കയറി ഇരിക്കുന്ന അവരുടെ ശുംഭ ശിരോമണി രാജാവിനെ കുറ്റം പറഞ്ഞതിലാണ് . അമേരിക്കയിൽ ഏറ്റവും കൂടുതൽ കോവിഡ് മരണത്തിന് ഇരയായിട്ടുള്ളത് ഡെമോക്രാറ്റിക്ക് സ്റ്റേറ്റുകളിലാണ് . അതിന് കാരണം, അമേരിക്കയിൽ ലോക്ക് ഡൌൺ ചെയ്യാൻ .രാജാവ്. വിസമ്മതം കാണിച്ചതുകൊണ്ടാണ് . എട്ട് റിപ്പബ്ലിക്കൻ ഗവർണേഷ്‌സാണ് , ലോക്ക് ഡൌൺ ചെയ്യാതെ ഇരുന്നത് . ഇതിന്റെ എല്ലാം ഫലം ലോകത്തിൽ ഏറ്റവും കൂടുതൽ കോവിഡ് മരണത്തിന് ഇരയായത് അമേരിക്കയാണ് . സ്ത്രീ ശബ്ദം
Concerned 2020-04-09 20:03:41
ഇതുപോലൊരു പകർച്ച വ്യാധിയോട് മൂഢനായ ഒരു അധികാരി കാണിച്ച നിസ്സംഗതയാണ് നാല് ലക്ഷം പേരുടെ ജീവൻ ഇന്ന് ഭീഷണിയിലായിരിക്കുന്നത്.. മുന്നറിയിപ്പുകളെ വകവയ്ക്കാതെ തന്റെ തെരഞ്ഞെടുപ്പു മാത്രം മുന്നിൽ കണ്ടു കോവിഡ് 19 നെ ചൈനീസ് വൈറസ് എന്ന് കളിയാക്കിയ അമേരിക്കൻ പ്രസിഡന്റ്‌ ഡൊണാൾഡ് ട്രംപ് നു കളി കൈ വിട്ട് പോയി എന്ന് മനസിലായത് അനേകം ജീവനുകൾ ഈ ഭൂമി വിട്ട് പോയതിനു ശേഷം ആണെന്നുള്ളത് അത്ഭുതപ്പെടുത്തുന്നു... ഇന്ന് മാസ്കുകളും ഉപകരണങ്ങളും പണം വാരി എറിഞ്ഞു പിടിച്ചെടുക്കുന്നു..മറ്റു രാജ്യങ്ങളോട് അപേക്ഷിക്കുന്നു...ഭീഷണിപ്പെടുത്തുന്നു..കളിയിൽ തോറ്റു പോകുമെന്ന് ഉറപ്പായ ഒരു കുഞ്ഞിന്റെ മനോവികാരത്തോടെ ഒരു രാജ്യത്തിന്റെ അധികാരി പെരുമാറുന്നത് കണ്ട്‌ ഇതാണോ അമേരിക്ക എന്ന് ചോദിക്കാത്ത ആളുകൾ ഉണ്ടാവില്ല... There are so many Malayalees think Trump is Jesus until they are hit by the deadly virus. This guy is a curse for humanity.
Santhosh Pillai 2020-04-09 22:27:36
ആരോഗ്യ രംഗത്ത് പ്രവർത്തിക്കുന്നവരുടെ ആശങ്ക അവർക്കു മാത്രം മനസില്ലാകും, സത്യം വിളിച്ചു പറയുമ്പോൾ കണക്കുകൾ പരിശോധിച്ച് വസ്തുതകളെ വിലയിരുത്തുക. 16498 മരണവുമായി (04/9/2020) ലോകത്തിലെ ഏറ്റവും സമ്പന്ന രാഷ്ട്രം കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണത്തിലും ഒന്നാമതെത്തി എന്നത് ഏറ്റവും ദൗർഭാഗ്യകരമായ വസ്തുതയാകുന്നു. കോവിഡ്-19 യൂറോപ്പിൽ മരണം വാരി വിതറിയപ്പോൾ അമേരിക്ക എന്ത് പ്രതിരോധനടപടി എടുത്തു എന്ന് അറിയാവുന്നവർ വിശദീകരിച്ചാൽ നന്നായിരുന്നു.
വിവരം കെട്ടാല്‍ 2020-04-10 06:16:43
കുറെ വയസ്സൻമ്മാരും വയസ്സികളും മരിച്ചാൽ അവർക്കു കൊടുക്കുന്ന പെൻഷൻ, സോഷ്യൽ സെക്കൂരിറ്റി, ഹെൽത് ഇൻഷുറൻസ് ഒക്കെ ലാഭം എന്നാണ് റിപ്പപ്ലിക്കൻസ് കരുതുന്നത്. അനേകം ഹെൽത് വർക്കേഴ്‌സും ചെറുപ്പക്കാരും ഒക്കെ മരിക്കുന്നു എന്നതും സത്യം. മരിച്ചവർക്കു കൊറോണ ഉണ്ടോ എന്നുപോലും ചെക്ക് ചെയ്യുന്നില്ല, അതിനാൽ ഗവര്മെന്റ് പുറത്തുവിടുന്ന കണക്കുകൾ ശരി അല്ല. എന്ത് കാണിച്ചാലും ചോദ്യം ചെയ്യാതെ വിശ്വസിക്കുന്നവർ ആണ് ട്രംപിനെ പിൻ താങ്ങുന്നവർ. ഇവിടെ എത്തി ഒരു പണിയും ചെയ്യാതെ സോഷ്യൽ സെകുരിറ്റി ബെനിഫിറ്റും മെഡികെയിടും വാങ്ങുന്ന അനേകം മലയാളികളും ട്രംപിനെ സപ്പോർട് ചെയ്യുന്നു. ഇവരുടെ ആനുകൂല്യം വെട്ടിക്കുറക്കും എന്നതും ഇവർക്ക് അറിവില്ല. Sarasu.NY
CRIME X HUMANITY 2020-04-10 06:59:51
On Feb 26, trump bragged we only had 15 cases and we were "going to be down close to zero soon."On April 10, we have 469,000+ cases and 16,600+ deaths. For months, rump lied and downplayed this crisis and cost us valuable time - and lives. Vote him out, then he must be held for this crime.
they want us to die 2020-04-10 07:01:45
US population 331,002,651 World population 7,577,130,400. US #COVIDー19 cases 468,895 World #COVIDー19 cases 1,614,861 The US has 4.2 % of world’s population but more than 25% of the worlds #coronavirus cases. The facts speak for themselves, something went terribly wrong.
Mass graves in NY 2020-04-10 07:04:36
Mass graves in 2020. This is Trump's America. #COVIDー19;- drone footage captures NYC workers burying bodies in a mass grave on Hart Island, just off the coast of the Bronx. For over a century, the island has served as a potter’s field for deceased with no known next of kin or families unable to pay for funerals.
He failed, we die 2020-04-10 07:08:07
Other countries responded quickly and aggressively to combat the spread of coronavirus. Trump failed to do the same—and now the U.S. has the most cases in the world. He LIED, HE FAILED, WE DIE. NOW HIS FAMILY IS MAKING MONEY FROM THIS TRAGEDY
Jose Elacate 2020-04-10 09:15:18
If you want responsible writers in your comment section, please take the following steps: 1. Let the writers know the DEADLINE for submitting their comments with their full name attached to their email address. 2.Encourage them to use grammar and spell checker before submission. 3. You (E-Malayalee) should have your own grammar and spell checker program which should detect any "red flagged" articles. 4. If detected, they should be automatically sent to the authors for correction and re submission (I doubt you will get many back) 5. In spite of all these measures, there can be some slip through the loopholes. So there has to be some human intervention. Computer may not catch all. For example, if someone writes "I understand" vs "I under stand" computer may not catch that because they are all functional words. The latter may not make any sense. 6. Discourage using SARCASM unless they can provide a better scenario by the use of sarcasm. Let us try this. If I missed something please let me know. Let me know if anyone disagrees with this idea. I believe this will eliminate some unnecessary writing thereby reducing the number which can easily be managed.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക