Image

"വോയിസ് ഓഫ് ഏഷ്യാ"-എഡിറ്റര്‍ -പബ്ലിഷര്‍ കോശി തോമസിന് ഹോണററി ഡിഗ്രിയും അംഗീകാരവും

എ.സി. ജോര്‍ജ്ജ് Published on 23 May, 2012
"വോയിസ് ഓഫ് ഏഷ്യാ"-എഡിറ്റര്‍ -പബ്ലിഷര്‍ കോശി തോമസിന് ഹോണററി ഡിഗ്രിയും അംഗീകാരവും
ഹ്യൂസ്റ്റണ്‍ : ഹ്യൂസ്റ്റനില്‍ നിന്ന് 25 വര്‍ഷമായി പ്രസിദ്ധീകരിച്ചു വരുന്ന "വോയിസ് ഓഫ് ഏഷ്യാ" ഇംഗ്ലീഷ് വാരികയുടെ എഡിറ്ററും പബ്ലിഷറുമായ കോശി തോമസിന് പ്രസിദ്ധീകരണ രംഗത്തും മറ്റു വിവിധ മേഖലകളിലുള്ള സേവനങ്ങള്‍ക്കും വിജ്ഞാനങ്ങള്‍ക്കും അംഗീകാരമായി ഹ്യൂസ്റ്റണ്‍ കമ്മ്യൂണിറ്റി കോളേജ് ഹോണററി ഡിഗ്രി നല്‍കി ബഹുമാനിച്ചു.

മെയ് 12-ാം തീയതി ഹ്യൂസ്റ്റന്‍ റിലയന്റ് സ്റ്റേഡിയത്തില്‍ ആയിരങ്ങളെ സാക്ഷിയാക്കി ഹ്യൂസ്റ്റണ്‍ കമ്മ്യൂണിറ്റി കോളേജിന്റെ ആന്വവല്‍ ഗ്രാജുവേഷന്‍ ചടങ്ങില്‍ വച്ചാണ് കോശി തോമസിന് ഹോണററി ഡിഗ്രി നല്‍കിയത്. കോളേജ് ചാന്‍സലര്‍ മേരി സ്പാന്‍ഗലര്‍, കോളേജ് ട്രസ്റ്റികളുടെ മുമ്പില്‍ ഹര്‍ഷാരവങ്ങളോടെ അറിവിന്റേയും, സേവനത്തിന്റെയും അംഗീകാരമായ ഹോണററി ഡിഗ്രി അദ്ദേഹം ഏറ്റുവാങ്ങി. സദസ്സിനും ഹ്യൂസ്റ്റണ്‍ കമ്മ്യൂണിറ്റി കോളേജ് ഭാരവാഹികളോടും കോശി തോമസ് നന്ദി രേഖപ്പെടുത്തി.

ഗ്രെയ്റ്റര്‍ ഹ്യൂസ്റ്റണിലെ വിവിധ ഇന്ത്യന്‍, കേരളാ സംഘടനകളിലെ സജീവ പ്രവര്‍ത്തകനാണ്. സൗത്ത് ഏഷ്യന്‍ ചേമ്പര്‍ ഓഫ് കോമേഴ്‌സ്, ഏഷ്യാ സൊസൈറ്റി, ഇന്ത്യാ കള്‍ച്ചറല്‍ സെന്റര്‍ തുടങ്ങിയവ അവയില്‍ ചിലതു മാത്രം. മലയാളി പ്രസ് കൗണ്‍സില്‍, യു.എസ്.എ.യുടെ ഒരു സജീവ പ്രവര്‍ത്തകന്‍ കൂടിയാണദ്ദേഹം.

മലയാളി പ്രസ് കൗണ്‍സില്‍ ഭാരവാഹികളായ എ.സി. ജോര്‍ജ്ജ്, ബ്ലസന്‍ ഹ്യൂസ്റ്റന്‍, ജോളി വില്ലി എന്നിവര്‍ ഒരു സംയുക്ത പ്രസ്താവനയിലൂടെ കോശി തോമസിനെ അഭിനന്ദിച്ചു.
"വോയിസ് ഓഫ് ഏഷ്യാ"-എഡിറ്റര്‍ -പബ്ലിഷര്‍ കോശി തോമസിന് ഹോണററി ഡിഗ്രിയും അംഗീകാരവും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക