Image

എവിടെയോ നഷ്ടപ്പെട്ടവര്‍ (നോവലൈറ്റ് ഭാഗം-4: തോമസ് കളത്തൂര്‍)

Published on 08 April, 2020
എവിടെയോ നഷ്ടപ്പെട്ടവര്‍ (നോവലൈറ്റ് ഭാഗം-4: തോമസ് കളത്തൂര്‍)
(ഇതിലെ കഥാപാത്രങ്ങളും സംഭവങ്ങളും വെറുംഭാവനമാത്രം. ജീവിച്ചിരിക്കുന്നവരോ  മരിച്ചവരോ ആയി യാതൊരുബന്ധവും ഇല്ല.)

ശാസ്ത്രക്രീയ വളരെ വിജയകരമായിരുന്നു.  ഒരുമാസം ആകും മുന്‍പേ രാജന്‍ തോമസ് ആശുപത്രിയില്‍ നിന്നും "ഡിസ്ചാര്‍ജ്"  ആയി വീട്ടിലെത്തി എങ്കിലും, ഒരുമാസംകൂടി വിശ്രമം ആവശ്യമാണെന്ന് നിഷ്കര്‍ഷിച്ചിരുന്നു.    അതിനാല്‍ മുകളിലത്തെനിലയിലെ താമസം സൗകര്യാര്‍ത്ഥം,  താഴത്തെ നിലയിലെ ഒരു മുറിയിലേക്ക് മാറ്റി.    ഭാര്യവത്സലയും മൂത്തമകന്‍ ബിപിനും ഭാര്യയും രണ്ടാമത്തെ മകന്‍ ജിജോയും ഇടയ്ക്കിടെ മുറിയില്‍ എത്തി,  സുഖം അന്വേഷിച്ചു കൊണ്ടിരിക്കും.     എന്നാല്‍ ചിലഅടക്കംപറച്ചിലുകളും കുശുകുശുപ്പുകളും പിന്നാമ്പുറത്തുനടക്കുന്നത്,     ക്രമേണ ശ്രവ്യം ആയിവന്നു.  

വത്സലയുടെ നീണ്ടദീര്‍ഘ നിശ്വാസത്തിനുപിന്നാലെയുള്ള ആശ്വാസവചനങ്ങള്‍.. " "ധാരാളം പണം ഉണ്ടാക്കിയിട്ടെന്താഗുണം......,  ഇതുപോലൊരു ശാസ്ത്രക്രീയക്കൊക്കെ ലക്ഷങ്ങളും കൊടികളുമല്ലയോ ചെലവ്...അല്ല! ഞാന്‍ അറിയാന്‍ മേലാഞ്ഞിട്ട് ചോദിക്കുവാ,   ദൈവത്തിന്റെ തീരുമാനങ്ങളോട് അങ്ങനെ പണംചിലവാക്കിഒരു 'വെല്ലുവിളി'  വേണമായിരുന്നോ?..... അങ്ങേരു നമ്മളെപണക്കാരാക്കി എന്ന്‌പേര്...,  നമുക്ക് അനുഭവിക്കാന്‍യോഗം ഇല്ലായിരിക്കാം"………..മക്കള്‍ നിശബ്ദരായികേട്ടു എങ്കിലും,  ശരി ആണെന്ന് അവര്‍ക്കും തോന്നിയിരിക്കാം...  
അവരുടെ ഒക്കെകണക്കുകൂട്ടലുകള്‍ തെറ്റിയതിന്റെ നിരാശ ആവാം.    ശ്രുശൂഷകള്‍ മൃദുത്വത്തില്‍നിന്നും ഉള്‍പകയുടെ കാഠിന്യത്തില്‍ എത്തുന്നത് മനസ്സിലാക്കാന്‍കഴിഞ്ഞു.

ആവശ്യത്തിന്റെ പ്രതിപ്രവര്‍ത്തനമായി,   ഒരു "ഏര്‍ലി റിക്കവറി" തന്നെ സംഭവിച്ചു.     സ്വന്തമായി ഔദ്യോഗിക കാര്യങ്ങളില്‍ ഇടപെടാനും അത്യാവശ്യം യാത്രകള്‍ നടത്താനുംതുടങ്ങി.    കുടംബത്തില്‍ പരസ്പര്യസമ്പര്‍ഗം കുറഞ്ഞുവന്നു.

ഒരു ശനിയാഴ്ച സായാപ്നത്തില്‍ വത്സല,  മക്കളും മരുമകളും ഒന്നിച്ചു മുറിയിലേക്ക് കടന്നുവന്നു.  എല്ലാവരും ഒന്നിച്ചു,  പതിവില്ലാതുള്ള ഈ സന്ദര്‍ശനത്തില്‍, എന്തോ ദുരൂഹത അനുഭവപ്പെട്ടു.     ഒരു ചെറിയ നിശ്ശബ്ദതയെ വത്സല തന്നെ ഭഞ്ജിച്ചു.  " കുട്ടികള്‍ക്ക് അവരുടെ 'ഷെയര്‍'  കിട്ടിയാല്‍ കൊള്ളാമെന്നുണ്ട്.   ഇനി ഡാഡി അല്പം വിശ്രമം എടുത്തുകൊണ്ടു,  സ്വത്തുക്കള്‍ വിഭജിച്ചു കൊടുക്കണം.   ഇനികാര്യങ്ങള്‍ അവര് നോക്കട്ട്".     അല്പം നിശബ്ദതക്കുശേഷം രാജന്‍ തോമസ് കനത്ത സ്വരത്തില്‍ മറുപടിപറഞ്ഞു.   സ്വത്തുക്കള്‍ നാലായി വിഭജിക്കാന്‍ ഞാനും തീരുമാനിച്ചിരിക്കുക ആയിരുന്നു.നിങ്ങളുടെ ആവശ്യം ഞാന്‍ നേരത്തെ മനസിലാക്കിയിരുന്നു.    കമ്പനികള്‍ നാലുംമക്കള്‍ക്ക് രണ്ടുപേര്‍ക്കുമാണ്.   നിങ്ങളുടെ കമ്പനികളിലെ ഇരുപതു ശതമാനം 'ഷെയറും',  ഈവീടും അമ്മയായ വത്സലക്കാണ് ലഭിക്കുക.   ഇളയ മകന്‍ ജിജോക്ക്,   വത്സലയോടൊത്തു താമസിക്കാം,  അവള്‍ക്കിഷ്ടമുള്ള കാലത്തോളം.   പെയര്‍ലാന്റിലെ ചെറിയ വീട്ടിലേക്കു ഞാന്‍ താമസംമാറ്റുകയാണ്.വത്സല സന്തോഷവതിയായി,  ഹൂസ്റ്റണിലെ കൊട്ടാരസദൃശംആയ വീടിനുടമയായി …ഇളയമകനും ഒത്തുതാമസം തുടര്‍ന്നു.        

രാജന്‍ തോമസ് പെയര്‍ലാന്റിലെ വീട്ടില്‍താമസിച്ചുകൊണ്ട് പുതിയ ചിലവ്യാപാരങ്ങള്‍ക്കു ആരംഭമിട്ടു.      ഒരുബിസിനെസ്സ്കാരന്റെ ജീവിതം എപ്പോഴും കച്ചവടസാധ്യതകളിലേക്കു ഉന്നമിട്ടുകൊണ്ടിരിക്കും.   ഒരുപുതിയ സംരംഭം ആരംഭിക്കാനും അത്പുഷ്ടിപ്പെടാനും അധികനാളുകള്‍ വേണ്ടിവന്നില്ല. അതിശയിപ്പിക്കുംവിധം ഒരുതഴച്ചുവളരല്‍ ആയിരുന്നു.     പരിചയസമ്പന്നതയും,  ഒറ്റയ്ക്ക്ഉള്ള ജീവിതത്തിലെ ഏകാഗ്രതയും,    ഉള്ളിന്റെ ഉള്ളിലെ മത്സരവും അതിനു വളമായിഭവിച്ചു.    ജീവിതവും ആരോഗ്യവും ബിസിനസ്സിന്റെ വളര്‍ച്ചക്കൊപ്പം സന്തുഷ്ടമായി,   പുഷ്ടിപ്പെട്ടു, വീണ്ടും ഒഴുകിതുടങ്ങി. 

ഹേമന്തവും ശിശിരവുംപിന്നിട്ടു ആവേശജനകമായ യൗവനംപോലുള്ള വസന്തത്തില്‍ എത്തിയിരിക്കുകആണ്.  ഒരുവേര്‍പാടിന് ശേഷംകണ്ടുമുട്ടുന്ന വികാരവായ്‌പോടെ സൂര്യകിരണങ്ങള്‍ ഭൂമിയെഗാഢമായി ആശ്ലേഷിക്കുകയാണ്.  അവിടെയും ഇവിടെയും തലപൊക്കിനില്‍ക്കുന്ന പച്ചപ്പിനെതലോടി, മന്ദമാരുതനും വിഹരിക്കുന്നു.     പുഷ്പങ്ങള്‍, പറിച്ചുകളയാം,  എങ്കിലും വീണ്ടും വീണ്ടും മുളച്ചുപുഷ്പിക്കുന്ന മാന്ദ്രീക വസന്തം....., അന്തരീക്ഷത്തിനും ജീവനും,   നിറവുംമണവും ഉത്തേജനവും നല്‍കുന്ന അനുഗ്രഹിക്കപ്പെട്ട കാലം...

രാജന്‍തോമസ് ശ്രദ്ധ പുതിയ "ബിസിനസില്‍' കേന്ദ്രീകരിച്ചു.    ഭാര്യയുടെയും മക്കളുടെയും ഒക്കെ അന്വേഷണം കുറഞ്ഞു കുറഞ്ഞുവന്നു.  അന്യോന്യം കാണുന്നത് തെന്നെ വിശേഷദിവസങ്ങളില്‍ മാത്രമായി ചുരുങ്ങി.    വീട്ടിലെ ഓഫീസ്മുറിയില്‍ കൂടുതല്‍ സമയം ചിലവഴിച്ചുകൊണ്ട്,  കൂടുതല്‍ സമ്മര്ദങ്ങളില്‍ നിന്ന് ഒഴിഞ്ഞുനിന്നു.      പാചകത്തിനും പരിചരണത്തിനുമെല്ലാം വേറെവേറെ ജോലിക്കാര്‍കര്‍മോല്‍സുകാരായി കൂടെതന്നെ താമസിച്ചു.   എല്ലാ ആഴ്ചയിലും സെയിന്റ ്‌തെരേസാസ് ആശുപത്രിയില്‍നിന്നും വീട്ടിലെത്തി ആരോഗ്യനില പരിശോധിച്ചുകൊണ്ടിരുന്നു.     ഇപ്പോള്‍ തൃപ്തികരമായരീതിയില്‍ ശരീരമസ്തിഷ്കങ്ങള്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ പരിശോധനമാസത്തില്‍ ഒന്നായികുറച്ചിരിക്കുകയാണ്.    ഭക്ഷണക്രമങ്ങളും വ്യായാമ വിശ്രമങ്ങളും വളരെ കര്‍ശനമായിതന്നെ രാജന്‍ തോമസ് അനുസരിക്കുന്നുണ്ട്.    എന്നാല്‍,  ഏകാന്തതയിലും മറ്റാരുടെയോ സാമീപ്യമേ ാസാന്നിദ്ധ്യമോ അനുഭവപ്പെടുന്നു.   ആതോന്നലുകളെ എല്ലാം അതിജീവിക്കാനുള്ള ശ്രമത്തില്‍ ആണ് രാജന്‍ തോമസ്.
ഓഫീസ് ജോലികളിലും ചിന്തയിലും ടെലിഫോണ്‍സംസാരങ്ങളിലും മുഴുകിചൂട്പിടിച്ച മസ്തിഷ്കത്തിന് അല്പംവിശ്രമം കൊടുക്കാനായി,    രാജന്‍ തോമസ് കിടക്കമുറിയില്‍കടന്നു,    ഒന്ന് മയങ്ങി.  പിന്നീട്,  തിരികെഓഫീസ് മുറിയില്‍എത്തുമ്പോള്‍ ആണ് സെക്രട്ടറിവന്നു വിവരം അറിയിക്കുന്നത്,  "ഒരു യുവതി വന്ന് അരമണിക്കൂറില്‍ അധികമായി കാത്തിരിക്കുന്നു,  എന്തോ വ്യക്തിപരമായകാര്യം സംസാരിക്കാനാണത്രെ".

രാജന്‍ തോമസിന്റെ അനുവാദത്തോടെ,  സെക്രട്ടറി, യുവതിയെ ഓഫീസ്മുറിയിലേക്ക് ആനയിച്ചു.   അവള്‍ നിര്‍വികല്പ ആയി ഒരു കല്‍പ്രതിമകണക്കെ രാജന്‍ തോമസിനെതന്നെ നോക്കിനിന്നു.        അഭിവാദ്യമോ ഇരിക്കാനുള്ള ക്ഷണമോ അവള്‍ ശ്രവിച്ചില്ല.   ഏതാനം നിമിഷങ്ങള്‍ കടന്നുപോയി.   ഉയരത്തിലേക്ക് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ജലധാരയന്ത്രം പെട്ടന്ന്  "സ്വിച്ചു ഓഫ്"  ചെയ്തതുപോലെ....  അവള്‍ കുഴഞ്ഞുവീണു.     ഓഫീസ് ജോലിക്കാര്‍ ഓടിഎത്തി.        യുവതിയെ ഒരുകട്ടിലിലേക്ക് മാറ്റി.   ഉടനെ" എമര്‍ജന്‍സി" അറിയിക്കാനായി 9/11 നമ്പറില്‍ വിളിച്ചു.   ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍  "ഡ്രൈ വേ" യില്‍ സൈറണും മണി അടികളും കറങ്ങുന്നലൈറ്റുകളും ആയി' ആംബുലന്‍സ്'  എത്തിച്ചേര്‍ന്നു.    അതിനുമുന്‍പ് തന്നെഓഫീസ്‌ജോലിക്കാരുടെ പരിചരണത്തില്‍ ബോധം വീണ്ടുകിട്ടിയിരുന്നു,  എങ്കിലും ആംബുലന്‍സ് എത്തുംവരെ കിടക്കയില്‍ തന്നെസൂക്ഷിച്ചു.  പരിശോധനയില്‍ അവള്‍പൂര്‍ണ ആരോഗ്യവതിയായി കണ്ടുഎങ്കിലുംപെട്ടന്ന് ബോധക്ഷയം ഉണ്ടാകുവാനുള്ള കാരണത്തെപ്പറ്റി രാജന്‍ തോമസ് തന്നെഅന്വേഷിച്ചു.      
സാവധാനം അവള്‍തന്‍റെ കദനകഥ അവരുടെ മുന്‍പില്‍ തുറന്നുകാട്ടി.  

പ്രണയ വിവാഹവും വിസഎടുത്തു ന്യൂയോര്‍ക്കില്‍ എത്തിയതും,   അവധിക്കാല യാത്രയില്‍,    ഭീകരാക്രമണത്തില്‍ ഭര്‍ത്താവു നഷ്ടപ്പെട്ടതും എല്ലാം.     പിന്നീട്, സുഖമായി, ഡിസ്ചാര്‍ജ് ആയഅന്ന് മുതല്‍ ജോലിചെയ്തു കൊണ്ട്, പോലീസ് ഡിപ്പാര്‍ട്‌മെന്റ്മായും വിവിധ ആശുപത്രികളും ആയും നിരന്തരം ബന്ധപ്പെട്ടു.     കിട്ടാന്‍ സാധ്യത ഇല്ലായിരുന്ന ഒരുവിവരമായിരുന്നു തന്‍റെഭര്‍ത്താവായ ബാലചന്ദ്രന്, അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ശവശരീരത്തിന് എന്തുസംഭവിച്ചു എന്നുള്ളത്…….?അത ്‌നേടിയെടുത്തു.   ക്രെയോണിക്‌സില്‍ കൂടി, നഷ്ടപ്പെടാതെ ഭദ്രമായി സൂക്ഷിച്ചിരുന്ന ആശരീരത്തെ, ജീവനോടെ സൂക്ഷിക്കുന്ന രാജന്‍തോമസിനെ തേടി അങ്ങനെ ടെക്‌സസിലെ പെര്‍ലണ്ടില്‍ എത്തിയതാണ്.    ഈലോകത്തു സ്വന്തം എന്ന് പറയാന്‍കഴിയുന്ന ഒരേഒരുവ്യക്തി ആയിരുന്ന ബാലചന്ദ്രന്റെ ശരീരം എങ്കിലും ഇന്നും ജീവിക്കുന്നത് കണ്ടപ്പോഴുണ്ടായ സന്തോഷവുംതന്‍റെ അന്വേഷണം സഫലീകൃതം ആയതിലുള്ള നിര്‍വൃതിയും....... വ്യത്യസ്തവികാരങ്ങളുടെ സംയോഗം അവള്‍ക്കു താങ്ങാന്‍കഴിയാതെ വന്നതാണ്, ബോധക്ഷയം ആയി കലാശിച്ചത്. 

കഥാവിവരണം കേട്ട രാജന്‍ തോമസ്,  മറ്റൊരുതരം വികാരത്തില്‍ കൂടികടന്നുപോവുക ആയിരുന്നു.   തന്നെ ജീവനോടെ നിലനിര്‍ത്തിയിരിക്കുന്ന,    ഇന്ന് തന്റേതു എന്ന് അവകാശപ്പെടുന്ന,    ശരീരത്തിന്റെ യഥാര്‍ത്ഥ അവകാശി ഇതാ എത്തിയിരിക്കുന്നു. ഇനിഎന്ത്! .......  അവള്‍ക്കു എന്തായിരിക്കും ആവശ്യപ്പെടാനുള്ളത്?       ഒരാളുടെ നഷ്ടംമറ്റൊരാളുടെ ലാഭമായിമാറുന്നു. "പാവംകുട്ടി!"...... അവളോട് സഹതാപം തോന്നുന്നു.      തനിക്കു,  തന്നോട്തന്നെ എന്താണ് തോന്നേണ്ടതെന്നു അറിയില്ല.     താന്‍....താനല്ലാതായിതീരും പോലെ.      അവളുടെ പേര്,  "നളിനി"  എന്നാണല്ലോ പറഞ്ഞത്.   

സ്റ്റാഫില്‍ ഒരു സ്ത്രീയോടൊപ്പം നളിനിക്ക് ഒരുതാല്‍ക്കാലിക താമസസൗകര്യം ഒരുക്കികൊടുത്തു.    വിശ്രമത്തിനുശേഷം വീണ്ടുംകാണാം എന്ന നിര്‍ദ്ദേശത്തോടെ യാത്രയാക്കി.    എങ്കിലും..... ഇനി എന്ത് എന്നചിന്ത.....വലിയൊരു ആശയകുഴപ്പമായി മുന്നില്‍ നില്‍ക്കുകയാണ്.        സ്വന്തംശരീരം നഷ്ടപ്പെട്ട തന്നോട് തന്നെഅവജ്ഞയോ,.... വെറുപ്പോ,.... എന്തൊക്കെയോ..... . അന്ന്ഭക്ഷണത്തിനോട് വിരക്തിതോന്നിയെങ്കിലും,  എങ്ങനെയോ ഉള്ളില്‍ആക്കി.  സാധാരണയില്‍ കൂടുതല്‍ ഉറക്കമരുന്നുകള്‍കഴിച്ചു.   ഉറക്കത്തെയും, ദുസ്വപ്നങ്ങള്‍ വേട്ടയാടി.
രാവിലെ ഉണര്‍ന്നപ്പോള്‍,  എവിടെനിന്നോ,  ഒരുശക്തി വീണ്ടുകിട്ടിയപോലെ.   കിടക്കയില്‍തന്നെ, ഉണര്‍ന്നു കുറച്ചുകൂടികിടന്നു.... പുറംലോകത്തെ ശ്രദ്ധിച്ചു.   പലവേഗതയില്‍,      ചിലതുചീറികൊണ്ടും മറ്റുചിലതുശാന്തമായും സഞ്ചരിക്കുന്ന കാറുകളുടെ ശബ്ദംകേള്‍ക്കാം.       "ഫുട്പാത്തിലൂടെ"  പ്രഭാതസവാരിക്കിറങ്ങിയവരുടെ പലഭാഷകളിലുമുള്ള സംസാരംശ്രദ്ധിച്ചപ്പോള്‍ രസകരവും സംഗീത ആത്മകവും ആയിതോന്നി.  വിവിധങ്ങളായ ജീവിതാനുഭവങ്ങളെയും ഒരുനര്‍മ്മ േബാധത്തോടെ അഭിമുഖീകരിച്ചാല്‍ ജീവിതംതന്നെ ആയാസരഹിതവും സ്വസ്ഥവും ആയിഭവിക്കുമല്ലോ എന്നപുതിയചിന്തമനസ്സിലൂടെ മിന്നിമറഞ്ഞു.   ഇതുവരെ സാധിക്കാതിരുന്ന ആസ്വാദന ശക്തിവീണ്ടെടുത്ത പ്രതീതി ......ഒരുപ്രത്യേക മാനസീകസുഖം നല്‍കി.      ജനാലയിലെ "കര്‍ട്ടന്‍" നീക്കി,  ഏതാനം നിമിഷങ്ങള്‍പുറത്തേക്കു നോക്കിനിന്നു.   തന്റെയും അയല്‍ക്കാരുടെയും വീടുകള്‍ക്ക് ചുറ്റുമായി വളമിട്ട് വളര്‍ത്തി,  സമൃദ്ധമാക്കിയ പുല്ല്,  ഒരേനിരപ്പില്‍അരിഞ്ഞും അരികുവെട്ടിയുംമനോഹരമാക്കി സൂക്ഷിച്ചിരിക്കുന്നു.    വീടുകള്‍ക്കരികിലായി ഒരേപൊക്കത്തില്‍ കണ്ടിച്ചുനിര്‍ത്തിയിരിക്കുന്ന  "എവര്‍ ഗ്രീന്‍"  ചെടികള്‍ മനോഹാരിത വര്‍ദ്ധിപ്പിക്കുന്നു.     കഴിഞ്ഞ നാല്പത്തെട്ടുവര്ഷം ഇവകള്‍ക്കിടയിലൂടെ സഞ്ചരിച്ചിട്ടും,    ഇന്ന്ആദ്യമായാണ്,.... ഈകാഴ്ചകള്‍ ആസ്വദിക്കാന്‍ കഴിഞ്ഞത്.    ഇത്രനാളും,   എന്തൊക്കെയോ വെട്ടിപിടിക്കാനുള്ള തത്രപ്പാടിലായിരുന്നു. ധൃതിയും മാത്സര്യവും സൂക്ഷ്മതയുംമാത്രം നിറഞ്ഞജീവിതം ആയിരുന്നു ഇതുവരെ.   ഈശ്വരന്‍ പെട്ടെന്ന് പിടിച്ചുനിര്‍ത്തി,   ഒരു ജ്ഞാനോദയം നല്‍കിയിരിക്കുന്നു.   സമ്പത്തും വിജയങ്ങളുമല്ലാതെ മറ്റൊന്നും ചിന്തിക്കാനും ആസ്വദിക്കാനും ആഗ്രഹിക്കാനും കഴിയാതെ......  നഷ്ടപ്പെടുത്തിയകാലം......



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക