Image

ഒരുമിച്ചു നില്‍ക്കാം ഒന്നായി ചേരാം (ബിനു കാസിം)

Published on 08 April, 2020
ഒരുമിച്ചു നില്‍ക്കാം ഒന്നായി ചേരാം (ബിനു കാസിം)
“വീണ്ടും ഒരുനാള്‍ വരും നമുക്കായി ഇതെല്ലം ഓര്മകളാക്കി
അതിജീവിക്കും ഇതും ഒരുമിച്ചു നില്‍ക്കാം ഒന്നായി ചേരാം”


കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നാമേവരും കേട്ടുകൊണ്ടിരിക്കുന്നത് ഒരുപക്ഷെ ആശങ്കാജനകമായ വാര്‍ത്തകല്‍ ആയിരിക്കാം. അതിനു വിഭിന്നമായി ഒരു പ്രഭാതം ഞ്യാന്‍ അനുഭവിച്ചാസ്വദിച്ചതു റാന്നിയിലെ തോമസ് മറിയാമ്മ ദമ്പതികളുടെ സുഖപ്രാപ്തി വിവരം കേട്ടുണര്‍ന്നാണ്.

കോട്ടയം മെഡിക്കല്‍ കോളജിലെ ഡോക്ടര്‍മാരും നേഴ്‌സ്മാരും ചേര്‍ന്ന് ആദരപൂര്‍വ്വം യാത്രയാക്കുമ്പോള്‍, ആ മാതാപിതാക്കളുടെ കണ്ണുകളില്‍ വാത്സല്യത്തിന്റെ തിളക്കം, നഴ്‌സുമാര്‍ പാട്ടുപാടിയും കഥകള്‍ പറഞ്ഞും അവരെ സാന്ത്വനിപ്പിച്ചു. ഇത് അപൂര്‍വങ്ങളില്‍ അപൂര്‍വമായ ഒരു സംഭവം. കേരളത്തിലെ ഒരു സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ ആതുര സേവകരുടെ ഈ മഹനീയ മാതൃകയ്ക്ക് നമുക്ക് അഭിമാനിക്കാം .അപ്പോഴാണ് ശുശ്രൂഷരംഗത്തെ കാവല്‍ മാലാഖമാരോടുള്ള ആദരവ് എന്നില്‍ ഇത് വര്‍ധിപ്പിക്കുന്നതിനോടൊപ്പം അവര്‍ക്കു പകരം എന്ത് നല്‍കാന്‍ സാധിക്കും എന്ന ഒരുചിന്ത ഉണ്ടായത്.

ഒരു കാലഘട്ടം അടയാളപ്പെടുത്തിയ ത്യാഗമനോഭാവം നിശബ്ദതയോടെ വിടപറയുന്നുവോ എന്ന് തോന്നിപ്പോയ ഒരു നിമിഷം. ലോകം മുഴുവന്‍ ഒരു മഹാമാരിയേ നേരിടുമ്പോള്‍ നിശബ്ദതയോടെ സ്വന്തം വീട്ടില്‍ ഒതുങ്ങികൂടണോ അതോ മെഡിക്കല്‍ രംഗത്തെ കാവല്‍ മാലാഖാമാര്‍ക്കായി അവര്‍ അനുഭവിക്കുന്ന മനോവിഷമത്തില്‍ പങ്കുചേരണോ എന്നതിനെ കുറിച്ചുള്ള ഒരു ചിന്തയില്‍ നിന്ന് ഒരു ആശയം രൂപം കൊണ്ടു. എന്തുകൊണ്ട് ശുശ്രൂഷരംഗത്തെ കാവല്‍ മാലാഖാമാര്‍ക്കായി നമുക്ക് മാസ്ക് ഉണ്ടാക്കി കൊടുത്തുകൂടാ?

ഒരു ചോദ്യം പോലെ ഉയര്‍ന്നുവന്ന ആ ആശയത്തെ അറ്റ്‌ലാന്റയിലെ ഒരു സംഘം വീട്ടമ്മമാര്‍ അത്യധികം ആവേശത്തെക്കാളുപരി ആദരവോടെ ഏറ്റെടുത്തപ്പോള്‍, ഒരു വന്‍ പ്രതിസന്ധിയിലൂടെ കടന്നുപോയിക്കൊണ്ടിരിക്കുന്ന വിവിധ ഹോസ്പിറ്റലിലെ സ്റ്റാഫുകള്‍ക്ക് തെല്ലൊട്ടുമല്ല ആശ്വാസമേകിയത്. ഹൃദയത്തില്‍ നന്മയുടെ നീരുറവുകള്‍ വറ്റാതെ സൂക്ഷിച്ച അറ്റ്‌ലാന്റയിലെ ഒരുസംഘം മലയാളി വനിതകള്‍ തങ്ങളുടെ മനസ്സിന്റെ ചൈതന്യത്തെ ജാതിമതഭേദമന്യേ ഒറ്റക്കെട്ടായി കൈകോര്‍ത്തപ്പോള്‍ , ഹോസ്പിറ്റല്‍രംഗത്തെ വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന സ്റ്റാഫുകള്‍ക്ക് സമ്മാനിച്ചത് ആശ്വാസത്തിന്റെ ഒരു മധുരനൊമ്പരകാറ്റായിരുന്നു.

ഈ മനുഷ്യസ്‌നേഹത്തിന്റെ കൂട്ടായ്മയെ സഹായിക്കാനായി സമൂഹത്തിലെ നിരവധി സാധാരണക്കാരും സാംസകാരിക നായകന്മാരും അണിനിരന്നപ്പോള്‍ അന്യമായതു സാമ്പത്തിക ബാധ്യതയുടെ അതിവരമ്പുകളായിരുന്നു. ഇതിലൂടെ ആയിരത്തിഅഞ്ഞൂറിലധികം ഡോളറിന്റെ സാമ്പത്തിക ഭദ്രത ഉറപ്പുവരുത്താനും , ഏകദേശം ഏഴുന്നൂറിലധികം കോട്ടണ്‍ മാസ്ക്കുകള്‍ തുന്നി നല്‍കാനും സാധിച്ചു. അറ്റ്‌ലാന്റ ആസ്ഥാനമായുള്ള എമോറി ഹോസ്പിറ്റലിലെ സ്റ്റാഫുകളുടെ ദൈനദിനമായ ആവശ്യങ്ങള്‍ക്കായി ആദ്യ സംഭാവന എന്ന നിലയില്‍ ഇരുന്നൂറ്റിഅറുപതു മാസ്ക്കുകള്‍ ഈ കഴിഞ്ഞ വാരാന്ത്യത്തില്‍ കൈമാറുകയുണ്ടായി. വരും ആഴ്ചകളില്‍ ഈ കൂട്ടായ്മയുടെ ഫലമായി ഏഴുന്നൂറിലധികം മാസ്ക്കുകള്‍ വിതരണം ചെയ്യാന്‍ സാധിക്കുമെന്നു കരുതുന്നു.

അതിവേഗതയുടെ കാലഘട്ടത്തില്‍ അന്യമായിക്കൊണ്ടിരിക്കുന്ന മനുഷ്യത്വത്തിന്, മനസ്സ് നിറയെ നന്മയുടെ ചൈതന്യം കാത്തുസൂക്ഷിച്ച ഈ കൂട്ടയ്മയ്ക്ക് എത്ര നന്ദി പറഞ്ഞാലും ഈ അവസരത്തില്‍ അധികമാവില്ല . മരണമില്ലാത്ത ഈ ഓര്‍മ്മകള്‍ക്കു നേതൃത്വം നല്‍കിയത് തിരുവനന്തപുരം ഓള്‍ സൈന്റ്‌സ് കോളേജിലെ അധ്യാപികയായിരുന്ന ബീന ഫിലിപോസിനും, ഭര്‍ത്താവ് പ്രസാദ് ഫിലിപോസിനും, ഇതില്‍ പങ്കാളികളായ നൂര്‍ജഹാന്‍ അബ്ദുല്‍ സലാം, ജെസ്‌ന ജോജിയും സുഹൃത്തുക്കളും, ഷീന ബിനു, ഉമാ അനില്‍, പ്രസീത സന്ദീപ്, അഞ്ചു രതീഷ്, ലീലാമ്മ ഈപ്പന്‍, ദിവ്യ ലക്ഷ്മണന്‍, ഗീത തോമസ്, കാമിനി റെഡ്ഡി, ഷോണ്‍ ജേക്കബും സുഹൃത്തുക്കളും, ഷൈനി സന്തോഷ്, ലൈല മേലെത്തെ, സജിത ഉണ്ണി തുടങ്ങിയവരാണ് . ഇതിനു സാമ്പത്തിക സഹായം നല്‍കിയ എല്ലാവര്ക്കും എന്റെ മനസ്സ് നിറയെ സ്‌നേഹാദരങ്ങള്‍ അര്‍പ്പിക്കുന്നു

ഒരുമിച്ചു നില്‍ക്കാം ഒന്നായി ചേരാം (ബിനു കാസിം)ഒരുമിച്ചു നില്‍ക്കാം ഒന്നായി ചേരാം (ബിനു കാസിം)ഒരുമിച്ചു നില്‍ക്കാം ഒന്നായി ചേരാം (ബിനു കാസിം)ഒരുമിച്ചു നില്‍ക്കാം ഒന്നായി ചേരാം (ബിനു കാസിം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക