Image

ന്യൂയോര്‍ക്ക് സിറ്റിയില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത 180-190 മരണങ്ങള്‍

ഫ്രാന്‍സിസ് തടത്തില്‍ Published on 08 April, 2020
ന്യൂയോര്‍ക്ക് സിറ്റിയില്‍ പ്രതിദിനം റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത 180-190 മരണങ്ങള്‍
ഔദ്യോഗികമായി റിപ്പോര്‍ട്ട് ചെയ്യപ്പെടാത്ത 180-195 വരെ കോവിഡ് മരണങ്ങള്‍ ന്യൂയോര്‍ക്ക് സിറ്റിയില്‍ പ്രതിദിനം സംഭവിക്കുന്നുണ്ടെന്നു കണ്ടെത്തിയതായിറിപ്പോര്‍ട്ട് . കൊറോണ വ്യാപനത്തിന്റെ ആരംഭകാലത്ത് വീടുകളില്‍ മരിച്ചുകിടന്ന നിരവധി പേരില്‍ മരണ ശേഷം നടത്തിയ സ്വാബ് ടെസ്റ്റിലാണ് മരണകാരണം കോവിഡ് 19 തന്നെയാണെന്നറിയാന്‍ കഴിഞ്ഞതെന്നാണ്ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സിലിന്റെ ഹെല്ത്ത് കമ്മിറ്റി ചെയര്‍മാന്‍ മാര്‍ക്ക് ലിവൈന്‍ വെളിപ്പെടുത്തി.

കൊറോണ മഹാമാരി ന്യൂയോര്‍ക്കില്‍ പടരാന്‍ തുടങ്ങിയ സമയത്ത് വീടുകളില്‍ മരിച്ചുകിടന്നിരുന്ന പലര്‍ക്കും വൈറസ് ബാധയുണ്ടായിരുന്നുവോ എന്ന് സംശയമുണ്ടായിരുന്നു. ഇതേ തുടന്നാണ് ഇവരില്‍മരണശേഷം സ്വാബ് ടെസ്റ്റ് നടത്തിയത്.അക്കാലത്ത് ടെസ്റ്റ് കിറ്റു ദൗര്‍ലഭ്യം മൂലം അവര്‍ ജീവിച്ചിരുന്നപ്പോള്‍ പലരുടെയും ടെസ്റ്റുകള്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല.ടെസ്റ്റില്‍ പോസിറ്റീവ് ആയവരുടെ മരണം കൊറോണ ബാധ മൂലമാണെന്ന് ഡെത്ത്സര്‍ട്ടിഫിക്കറ്റുകളില്‍ സാക്ഷ്യപ്പെടുത്തി.

ഇന്ന് സ്ഥിതി ആകെ മാറി. കൊറോണ രോഗ ബാധിതരുടെ എണ്ണം കുത്തനെ കുതിച്ചുയര്‍ന്നതിനാല്‍ രോഗ ലക്ഷണം കാണിക്കുന്ന മുഴുവന്‍ പേര്‍ക്കും ടെസ്റ്റ് നടത്താന്‍ പറ്റാത്ത സാഹചര്യമാണുള്ളത്. അതുകൊണ്ട് മരിക്കുന്നതിനു മുന്‍പ് ടെസ്റ്റ് നടത്തി രോഗബാധിരാണെന്നു കണ്ടെത്തിയാല്‍ മാത്രമാണ് അവരുടെ മരണ കാരണം കൊറോണ രോഗം മൂലമാണെന്ന് മരണ സര്‍ട്ടിഫിക്കറ്റുകളില്‍ രേഖപ്പെടുത്താന്‍ സാധിക്കുകയുളളു.

വീടുകളില്‍ മരണപെടുന്നവരെ ടെസ്റ്റ് ചെയ്യാന്‍ ഇപ്പോഴത്തെ അവസ്ഥയില്‍ പ്രായോഗികമല്ല. അതുകൊണ്ടുതന്നെ ഈ മഹാമാരിമൂലം മരിച്ചവരുടെ ഇപ്പോഴത്തെ ഔദ്യോഗിക കണക്കിനേക്കാളേറെയാണ് യാഥാര്‍ത്ഥത്തില്‍ മരിച്ചവര്‍.-മാര്‍ക്ക് ലിവൈന്‍ ചൂണ്ടിക്കാട്ടി.

കൊറോണ ബാധ സ്ഥിരീകരിക്കുന്നതിനും മുന്‍പ്സിറ്റിയില്‍ മരണപ്പെട്ടവരുടെ സാഹച്യരങ്ങള്‍ പരിഗണിച്ചാല്‍ മരണകാരണം കൊറോണയാണെന്നു വ്യക്തമാണ്. സ്ഥിരീകരിക്കപ്പെട്ട ശേഷം മരണമടഞ്ഞവരുടെ കണക്ക് പരിശോധിച്ചാല്‍ അതിനാനുപാതികമായിപ്രതിദിനം 180 മുതല്‍ 195 വരെ കോവിഡ് 19 മരണങ്ങള്‍ സംഭവിക്കുന്നുണ്ടെന്നാണ് കരുതുന്നത്.

ഓസ്റ്റിനിലെ യൂണിവേഴ്സിറ്റി ഓഫ് ടെക്‌സാസിലെ മോഡലര്‍മാര്‍ നടത്തിയ ഗവേഷണത്തില്‍അമേരിക്കയിലെ കൊറോണ രോഗികളില്‍ 10 രോഗികളില്‍ ഒരാള്‍ മാത്രമാണ് ടെസ്റ്റിന് വിധേയമാകുന്നത്. അതുകൊണ്ട് തന്നെ ഔദ്യോഗിക കണക്കില്‍ ഉള്ളതിനേക്കാള്‍ കൂടുതല്‍ പേര്‍ക്ക് രോഗബാധ ഉണ്ടായേക്കാമെന്നാണ് പഠന റിപ്പോര്‍ട്ട് വ്യക്തമാകുന്നുന്നത്.മഹാമാരിയുടെ അതിവ്യാപനം വരാനിക്കുന്നതേയുള്ളുവെന്നും പഠനം സൂചിപ്പിക്കുന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക