Image

ലാലു പ്രതാപ് ജോസിന്റെ നിര്യാണത്തില്‍ മാപ്പിന്റെ അനുശോചനവും പ്രാര്‍ത്ഥനാ യോഗവും ഏപ്രില്‍ 10 -ന് വെള്ളി

(രാജു ശങ്കരത്തില്‍, മാപ്പ് പി.ആര്‍.ഓ) Published on 08 April, 2020
ലാലു പ്രതാപ് ജോസിന്റെ നിര്യാണത്തില്‍ മാപ്പിന്റെ അനുശോചനവും പ്രാര്‍ത്ഥനാ യോഗവും ഏപ്രില്‍ 10 -ന് വെള്ളി
ഫിലാഡല്‍ഫിയായിലെ ആദ്യകാല മലയാളികളില്‍ പ്രമുഖനും മലയാളീ അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയായുടെ കുടുംബാഗവും സര്‍വ്വോപരി മലയാളീ സമൂഹത്തിലെ തിളക്കമാര്‍ന്ന വ്യക്തിത്വത്തിന്റെ ഉടമയുമായ ലാലു പ്രതാപ് ജോസിന്റെ (64) ആകസ്മികമായ വേര്‍പാടില്‍ മലയാളി അസോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലാഡല്‍ഫിയാ (മാപ്പ്) അനുശോചിച്ചു.

പ്രസിഡന്റ് ശാലൂ പുന്നൂസിന്റെ അധ്യക്ഷതയില്‍ കമ്മറ്റി അംഗങ്ങളെ ഉള്‍പ്പെടുത്തി അടിയന്തരമായി കൂടിയ ടെലഫോണ്‍ കോണ്‍ഫ്രന്‍സിലാണ് അനുശോചന യോഗം ചേര്‍ന്നത് .ലാലുവിന്റെ വേര്‍പാട് മാപ്പിന് മാത്രമല്ല, മലയാളീ സമൂഹത്തിനു തന്നെ ഒരു തീരാ നഷ്ടമാണെന്നും അദ്ദേഹം മാപ്പിന് ചെയ്ത സേവനങ്ങളെ നന്ദിപൂര്‍വ്വം സ്മരിച്ചുകൊണ്ട്ആത്മശാന്തിക്കായി പ്രാത്ഥിക്കുന്നതായുംശാലു പുന്നൂസ് തന്റെ അനുശോചനത്തില്‍ വ്യക്തമാക്കി.

ഗവര്‍മെന്റ് നിയന്ത്രങ്ങള്‍ക്ക് ഉള്ളില്‍ നിന്നുകൊണ്ട് പരേതന്‍ അര്‍ഹിക്കുന്ന ഒരു യാത്രയയപ്പ് നല്‍കുവാന്‍ സാധ്യമല്ലാത്ത ഇപ്പോഴത്തെ സാഹചര്യത്തില്‍ പരേതനോടുള്ള ആദരവ് സൂചകമായി അദ്ദേഹത്തിന്റെ ആത്മ ശാന്തിക്കായി പ്രാത്ഥിക്കുന്നതിനുംഏവര്‍ക്കും അനുശോചനം രേഖപ്പെടുത്തുന്നതിനുമായി മാപ്പ് ഹെല്പ്പ് ലൈനിന്റെ ആഭിമുഖ്യത്തില്‍ വിവിധ ആത്മീയ നേതാക്കന്മാരെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും സാമൂഹ്യ സാംസ്‌ക്കാരിക രംഗത്തെ വ്യക്തികളെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള ഒരു ടെലി കോണ്‍ഫ്രന്‍സ് പ്രാര്‍ത്ഥനാ യോഗം ഏപ്രില്‍ 10 -ന് വെള്ളിയാഴ്ച വൈകിട്ട് 7മണിക്ക് കൂടുവാന്‍ തീരുമാനിച്ചു.

ലാലുവിന്റെഉത്തമ സുഹൃത്തും, നാട്ടുകാരനുമായ അലക്‌സ് അലക്സാണ്ടര്‍ തന്റെ സുഹൃത്തിനെ അനുസ്മരിച്ചുകൊണ്ട് സംസാരിച്ചു.

കോവിഡ്ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞ ഫിലാഡല്‍ഫിയായിലെ ആദ്യ മലയാളിയായ പരേതന്‍ കോഴഞ്ചേരി തെക്കേമല പേരകത്ത് ജോസഫിന്റെയും മറിയാമ്മയുടെയും പുത്രനാണ് .വാര്യാപുരം ആലുനില്‍ക്കുന്നതില്‍ സാമുവേലിന്റ പുത്രി റെയ്ച്ചല്‍ ജോസ് ഭാര്യയും, ബെനി, ജെനി എന്നിവര്‍ മക്കളുമാണ്.മൂന്നര പതിറ്റാണ്ടിനു മുന്‍പ്അമേരിക്കയിലെത്തിയ ഇദ്ദേഹം, ന്യൂയോര്‍ക്ക് സബ്വേ സിസ്റ്റത്തില്‍ ട്രാഫിക്ക് കണ്ട്രോളര്‍ആയിരുന്നു.

ലാലുവിന്റെ സൗഹൃദ വലയം വളരെ വലുതായിരുന്നു. മറ്റുള്ളവരെ സ്‌നേഹിക്കുവാനും കരുതുവാനും വലിയ മനസ്സ് കാണിച്ചിരുന്നു . അസ്സന്‍ഷന്‍ മാര്‍ത്തോമ്മാ ചര്‍ച്ചിന്റെ നിര്‍മ്മാണത്തിലും മറ്റു പ്രവര്‍ത്തനത്തിലും സജീവ സാന്നിധ്യമായിരുന്ന പരേതന്‍ ഡയോസിഷന്‍ പ്രതിനിധി, ട്രസ്റ്റി മണ്ഡലം പ്രതിനിധി, വൈസ് പ്രസിഡന്റ് മുതല്‍ നിരവധി സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്.നിലവില്‍ചര്‍ച്ച്കമ്മറ്റി അംഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

പ്രാത്ഥനായോഗത്തില്‍ സംബന്ധിക്കുവാനുംഅനുശോചനം രേഖപ്പെടുത്തുവാനുംതാല്പര്യമുള്ളവര്‍ബന്ധപ്പെടുക:

ശാലു പുന്നൂസ് (മാപ്പ് പ്രസിഡന്റ്): 203482 9123, ബിനു ജോസഫ് (ജനറല്‍ സെക്രട്ടറി): 267 235 4345 ,ശ്രീജിത്ത് കോമാത്ത് (ട്രഷറാര്‍): 636 542 2071,തോമസ് ചാണ്ടി (വൈസ്പ്രസിഡന്റ്): 201 446 5027, അലക്‌സ് അലക്സാണ്ടര്‍: 215 266 6233, രാജു ശങ്കരത്തില്‍ (പി. ആര്‍. ഓ): 215 681 9852 .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക