Image

ഫില്ലി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫിലാഡല്‍ഫിയായില്‍ ആരംഭിച്ചു

Published on 23 May, 2012
ഫില്ലി ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റ് ഫിലാഡല്‍ഫിയായില്‍ ആരംഭിച്ചു
ഫിലാഡല്‍ഫിയാ: ഓള്‍ സ്റ്റാര്‍ വെറ്ററന്‍സും ഫിലാഡല്‍ഫിയാ നോര്‍ത്ത്-ഈസ്റ്റ് ക്രിക്കറ്റ് ക്ലബ്ബും സുംയുകമായി ഒരുക്കുന്ന ഫില്ലി ചാമ്പ്യന്‍സ് ട്രോഫി ടി ട്വന്റി ചതുര്‍ ദിന ക്രിക്കറ്റ് ടൂര്‍ണമെന്റ് മെയ് 19, 20 തീയതികളില്‍ ഫിലാഡല്‍ഫിയാ ബ്രാഡ്‌ഫോര്‍ഡ് പാര്‍ക്കില്‍ ആരംഭിച്ചു.

ഫിലാഡല്‍ഫിയാ നോര്‍ത്ത്-ഈസ്റ്റ് ക്രിക്കറ്റ് ക്ലബ്ബ്, ഫില്ലി ഓള്‍ സ്റ്റാര്‍ വെറ്ററന്‍സ്, ഫില്ലി സൂപ്പര്‍ കിംഗ്‌സ്, ഫില്ലി ഫ്രന്‍ഡ്‌സ് ക്രിക്കറ്റ് ക്ലബ്ബ്, ഫിലാഡല്ഫിയാ വാറിയേഴ്‌സ്, ന്യൂയോര്‍ക്ക് മില്ലനീയം, ബെര്‍ഗന്‍ ടൈഗേഴ്‌സ് എ ന്യൂ ജേഴ്‌സി, ബെര്‍ഗന്‍ ടൈഗേഴ്‌സ് ബി ന്യൂ ജേഴ്‌സി എന്നീ ടീമുകളാണ് ഇക്കുറി കളിക്കളത്തിലിറങ്ങുന്നത്.

മെയ് 26, 27 തീയതികളില്‍ ടൂര്‍ണമെന്റ് തുടരും. വിയിക്കുന്ന ടീമിന് ട്രോഫിയും 1000 ഡോളര്‍ ക്യാഷ് പ്രൈസും ലഭിക്കും. റണ്ണേഴ്‌സ് അപ്പിന് 250 ഡോളര്‍ ക്യാഷ് പ്രൈസും, പ്ലെയര്‍ ഓഫ് ദി ടൂര്‍ണമെന്റിന് 250 ഡോളര്‍ ക്യാഷ് പ്രൈസും മെയ് 27 ന് വിതരണം ചെയ്യും.

മെയ് 19, 20 തീയതികളില്‍ നടന്ന ടൂര്‍ണമെന്റ് കാണാന്‍ ക്രിക്കറ്റ് പ്രേമികളുടെ ഒരു വലിയ നിര തന്നെ ട്രൈ സ്‌റ്റേറ്റ് ഏരിയായില്‍ നിന്നും ബ്രാഡ്‌ഫോര്‍ഡ് ഗ്രൗണ്ടില്‍ എത്തിയിരുന്നു.

സംഘാടകര്‍ ഏര്‍പ്പെടുത്തിയ റാഫിളിന്റെ നറുക്കെടുപ്പും ടൂര്‍ണമെന്റിന്റെ സമാപനത്തോടനുബന്ധിച്ചു നടക്കുമെന്ന് ജെയ്‌സണ്‍ ഫിലിപ്പ് അറിയിച്ചു. റാഫിളിന്റെ വിജയിക്ക് 500 ഡോളറും ഐ പാഡും സമ്മാനമായി ലഭിക്കും.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
സിബി തോമസ്: 215-485-2931
ജെയ്‌സണ്‍ ഫിലിപ്പ് : 267-259-3488
ലിജോ ജോര്‍ജ്: 215-776-7940

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക