Image

സ്വകാര്യ ലാബുകളും കോവിഡ് 19 പരിശോധന സൗജന്യമാക്കണം- സുപ്രീം കോടതി

Published on 08 April, 2020
സ്വകാര്യ ലാബുകളും കോവിഡ് 19 പരിശോധന സൗജന്യമാക്കണം- സുപ്രീം കോടതി


ന്യൂഡല്‍ഹി: രാജ്യത്തെ സര്‍ക്കാര്‍/സ്വകാര്യ ലാബുകളില്‍ കോവിഡ്-19 പരിശോധന സൗജന്യമായി നടക്കുന്നുവെന്ന് കേന്ദ്രസര്‍ക്കാര്‍ ഉറപ്പുവരുത്തണമെന്ന് സുപ്രീം കോടതി. സര്‍ക്കാര്‍ മേല്‍നോട്ടത്തിലുള്ള ലാബുകളില്‍ പരിശോധന സൗജന്യമായി നടക്കുമ്പോല്‍ സ്വകാര്യ ലാബുകളില്‍ ഇതേ പരിശോധനയ്ക്ക് 4500 രൂപ വരെ ഈടാക്കുന്നത് അനുവദിക്കാനാവില്ലെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു.

ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തില്‍ സാമ്പത്തിക പ്രതിസന്ധി നേരിടുന്നവര്‍ക്ക് സ്വകാര്യ ലാബുകളില്‍ കൊവിഡ് പരിശോധനയ്ക്ക് പ്രതിസന്ധി നേരിടുന്നു എന്ന് ചൂണ്ടിക്കാട്ടി നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചതിനു ശേഷമാണ് കോടതി ഈ നിര്‍ദേശം പുറപ്പെടുവിച്ചത്.

നിലവില്‍ രാജ്യത്ത് 48 സ്വകാര്യ ലാബുകള്‍ക്കാണ് കോവിഡ് പരിശോധനയ്ക്ക് അനുമതി ഉള്ളത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക