Image

വീടിനു പുറത്തിറങ്ങാന്‍ മാസ്‌ക് നിര്‍ബന്ധമാക്കി ഡല്‍ഹിയും മുംബൈയും

Published on 08 April, 2020
വീടിനു പുറത്തിറങ്ങാന്‍ മാസ്‌ക് നിര്‍ബന്ധമാക്കി ഡല്‍ഹിയും മുംബൈയും

ന്യൂഡല്‍ഹി: കോവിഡ്-19 പ്രതിരോധത്തിന്റെ ഭാഗമായി വീടിനു പുറത്തിറങ്ങുന്നവര്‍ക്ക് മാസ്‌ക് നിര്‍ബന്ധമാക്കി ഡല്‍ഹി സര്‍ക്കാര്‍. മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നവര്‍ക്കെതിരെ നടപടിയുണ്ടാകും. 'കൊറോണ വൈറസ് വ്യാപനത്തെ ഗണ്യമായി കുറയ്ക്കാന്‍ മാസ്‌ക് ധരിക്കുന്നതിലൂടെ സാധിക്കും. അതിനാല്‍ വീടിനു പുറത്തിറങ്ങുന്ന എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധമാക്കാന്‍ തീരുമാനിച്ചിരിക്കുകയാണ്. തുണി കൊണ്ടുള്ള മാസ്‌കും ധരിക്കാവുന്നതാണ്'- ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ പറഞ്ഞു. 

ഡല്‍ഹിയില്‍ 20 ഹോട്ട് സ്പോട്ടുകള്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഈ മേഖലകളില്‍നിന്ന് ആര്‍ക്കും പുറത്തേക്ക് ഇറങ്ങാനോ ആര്‍ക്കെങ്കിലും ഇവിടേക്ക് പോകാനാ അനുമതിയില്ല. ഇതിനോടകം 576 കേസുകളാണ് ഡല്‍ഹിയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഒമ്പതുപേര്‍ക്ക് ജീവന്‍ നഷ്ടമായി.

നേരത്തെ മുംബൈയില്‍ വീടിനു പുറത്തിറങ്ങുന്നവര്‍ മാസ്‌ക് ധരിക്കണമെന്ന് മഹാരാഷ്ട്ര സര്‍ക്കാര്‍ നിര്‍ദേശം പുറപ്പെടുവിച്ചിരുന്നു. സമാന നിര്‍ദേശം ഉത്തര്‍പ്രദേശം ഉത്തര്‍പ്രദേശ് സര്‍ക്കാരും പുറപ്പെടുവിച്ചിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക