Image

അതിഥി തൊഴിലാളികള്‍ക്ക് മന്ത്രി സ്മൃതി ഇറാനി ഭക്ഷണം എത്തിച്ചെന്ന പ്രചരണം വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി

Published on 08 April, 2020
അതിഥി തൊഴിലാളികള്‍ക്ക് മന്ത്രി സ്മൃതി ഇറാനി ഭക്ഷണം എത്തിച്ചെന്ന പ്രചരണം വ്യാജമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: വയനാട് ലോക്സഭാ മണ്ഡലത്തില്‍പ്പെട്ട മലപ്പുറം കരുവാരക്കുണ്ടിലെ അതിഥി തൊഴിലാളികള്‍ക്ക് കേന്ദ്രമന്ത്രി സ്മൃതി ഇറാനി ഭക്ഷണം എത്തിച്ചുവെന്നത് വ്യാജ പ്രചരണമെന്ന് മുഖ്യമന്ത്രി പിണറായി. സംസ്ഥാനത്ത് എല്ലാ അതിഥി തൊഴിലാളികള്‍ക്കും ഭക്ഷണം ലഭ്യമാക്കുന്നുണ്ട്. അതിനാല്‍ സംസഥാനത്തെ ഇകഴ്ത്തിക്കാട്ടുന്ന രീതിയിലുള്ള പ്രചാരണങ്ങളില്‍ നിന്ന് എല്ലാവരും വിട്ടു നില്‍ക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

കമ്മ്യൂണിറ്റി കിച്ചനില്‍ നിന്ന് ഭക്ഷണം എത്തിച്ച് നല്‍കാമെന്ന് പഞ്ചായത്ത് അധികൃതര്‍ അറിയിച്ചുവെങ്കിലും അവര്‍ പാചകം ചെയ്ത് കഴിച്ചോളാമെന്ന് പറഞ്ഞതിനെ തുടര്‍ന്ന് 25 കിറ്റുകള്‍ നല്‍കി. എന്നാല്‍ ഭക്ഷ്യക്ഷാമം ഉണ്ടായെന്ന ഒരു പരാതിയും ഉണ്ടായിട്ടില്ല. ഇത്തരം വാര്‍ത്ത ഓര്‍ഗനൈസര്‍ എന്ന മാധ്യമത്തിലൂടെയും പ്രചരിപ്പിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടുവെന്നും, എന്നാല്‍ അത് വ്യാജമാണെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക