ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍
EUROPE
08-Apr-2020
EUROPE
08-Apr-2020

ഡബ്ലിന്‍: സീറോ മലബാര്‍ സഭയുടെ ഈ വര്‍ഷത്തെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ റിയാല്‍ട്ടോ ഔര്‍ ലേഡി ഓഫ് ഹോളി റോസറി ഓഫ് ഫാത്തിമ ദേവാലയത്തില്‍ നടക്കും. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിശ്വാസസമൂഹത്തെ ഒഴിവാക്കി ദേവാലയത്തില്‍ നടക്കുന്ന തിരുക്കര്‍മങ്ങളുടെ തല്‍സമയ സംപ്രേക്ഷണം ഒരുക്കിയിട്ടുണ്ട്.
.jpg)
ഡബ്ലിന്‍ സീറോ മലബാര്‍ സഭയുടെ വെബ് സൈറ്റ് വഴിയോ (www.syromalabar.ie) ചര്‍ച്ച് ടിവി സര്‍വീസ് (http://churchservices.tv/rialto) വഴിയോ ഈ തിരുക്കര്‍മങ്ങളില്‍ പങ്കെടുക്കാവുന്നതാണ്.
പെസഹാ വ്യാഴം വൈകുന്നേരം 6 ന് വിശുദ്ധ കുര്‍ബാനയും പെസഹാ തിരുക്കര്‍മങ്ങളും തുടര്‍ന്നു ആരാധനയും നടക്കും. ഈ വര്‍ഷം കാല്‍ കഴുകല്‍ ശുശ്രൂഷ ഉണ്ടായിരിക്കുന്നതല്ല.
പീഡാനുഭവ വെള്ളിയിലെ തിരുക്കര്‍മങ്ങള്‍ രാവിലെ 10 ന് ആരംഭിക്കും തുടര്‍ന്നു കുരിശിന്റെ വഴി.
വലിയ ശനിയാഴ്ച രാവിലെ 10 നു വിശുദ്ധ കുര്‍ബാനയും ശുശ്രൂഷകളും.
ഈസറ്റര്‍ തിരുക്കര്‍മങ്ങള്‍ ഞായര്‍ രാവിലെ 8.30 നു നടക്കും. വൈകുന്നേരം 7 നു വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.
സീറൊ മലബാര്‍ സഭയുടെ യൂറോപ്യന്‍ അപ്പ്‌സ്‌തോലിക് വിസിറ്റേഷന്റെ യുറ്റൂബ് ചാനല്‍ വഴി (https://www.youtube.com/channel/UCNo_IbE3h5Gv2pU5nE3TVsg ) റോമിലെ ഡൊമസ് മാര്‍ തോമായില്‍ നടക്കുന്ന വിശുദ്ധവാര തിരുക്കര്‍മങ്ങളുടെ ലൈവ് സ്ടീമിംഗ് ലഭ്യമാണ്.
ഈ വിഷമഘട്ടത്തില്‍ ഭവനങ്ങളില്‍ ഇരുന്നു തിരുക്കര്‍മങ്ങളില്‍ പങ്കെടുത്ത് ദൈവകരുണക്കായി പ്രാര്‍ഥിക്കുവാന്‍ ഏവരേയും സഭാ നേതൃത്വം അറിയിച്ചു.
റിപ്പോര്‍ട്ട്: ജയ്‌സണ്‍ കിഴക്കയില്‍
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments