Image

ഫൊക്കാന ട്രൈസ്റ്റേറ്റ് കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്ക് ഓഫ്

മൊയ്തീന്‍ പുത്തന്‍ചിറ Published on 23 May, 2012
ഫൊക്കാന ട്രൈസ്റ്റേറ്റ് കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്ക് ഓഫ്
ന്യൂയോര്‍ക്ക്: ട്രൈസ്റ്റേറ്റ് നിവാസികളായ മലയാളികള്‍ക്ക് എന്നും ഓര്‍മ്മിക്കാനും അവരുടെ ദേശീയ സംഘടനയായ ഫൊക്കാനയെ പ്രകീര്‍ത്തിക്കുവാനും അവസരമൊരുക്കിയ സായാഹ്നമായിരുന്നു ന്യൂയോര്‍ക്ക് വൈറ്റ്‌പ്ലെയിന്‍സിലെ റോയല്‍ പാലസില്‍ അരങ്ങേറിയ ഫൊക്കാന ട്രൈസ്റ്റേറ്റ് റീജിയണല്‍ കണ്‍വന്‍ഷന്‍.

മെയ് 6 ഞായറാഴ്ചയായിരുന്നു പ്രൗഢഗംഭീരമായ ചടങ്ങിന് ട്രൈസ്റ്റേറ്റ് മലയാളികള്‍ സാക്ഷ്യം വഹിച്ചത്. ജൂണ്‍ 30 മുതല്‍ ജൂലൈ 3 വരെ ഹൂസ്റ്റണിലെ അനന്തപുരിയില്‍ അരങ്ങേറുന്ന ഫൊക്കാനയുടെ പതിനഞ്ചാമത് ദേശീയ കണ്‍വന്‍ഷന്റെ മുന്നോടിയായിട്ടായിരുന്നു ട്രൈസ്റ്റേറ്റ് മലയാളികള്‍ക്കുവേണ്ടി ന്യൂയോര്‍ക്കില്‍ ഈ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചതെന്ന് കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനര്‍ ജോയി ഇട്ടനും അഡീ. ജോയിന്റ് സെക്രട്ടറി ടെറന്‍സണ്‍ തോമസുംപറഞ്ഞു.

സമ്മേളനത്തിനു മുന്നോടിയായി ഫൊക്കാന പ്രസിഡന്റ് ജി.കെ. പിള്ള ഉള്‍പ്പടെയുള്ള ദേശീയ നേതാക്കള്‍ പങ്കെടുത്ത വിപുലമായ പത്രസമ്മേളനം നടന്നു. ട്രൈസ്റ്റേറ്റിലെ പത്രപ്രതിനിധികള്‍ പങ്കെടുത്ത ഈ സമ്മേളനത്തില്‍ ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് വിശദമായ ചര്‍ച്ചകള്‍ നടന്നു. വിവിധ പത്രമാധ്യമ പ്രതിനിധികള്‍ പങ്കെടുത്ത ഈ പത്രസമ്മേളനം ഫൊക്കാനയുടെ സന്ദേശം ലോകമെങ്ങും പ്രചരിപ്പിക്കാനുതകുന്നതായി.തുടര്‍ന്ന് പൊതുസമ്മേളനവും രജിസ്‌ട്രേഷന്‍ കിക്ക്ഓഫും നടന്നു. വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ സമ്മേളനത്തിനു മാറ്റു കൂട്ടി.

കണ്‍വന്‍ഷന്‍ കണ്‍വീനര്‍ ജോയി ഇട്ടന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന പൊതു സമ്മേളനം പ്രസിഡന്റ് ജി.കെ. പിള്ള ഉദ്ഘാടനം ചെയ്തു. ഫൊക്കാന ദേശീയ നേതാക്കളായ പോള്‍ കറുകപ്പിള്ളില്‍, എക്‌സി. വൈസ് പ്രസിഡന്റ് ലീലാ മാരേട്ട്, ജനറല്‍ സെക്രട്ടറി ബോബി ജേക്കബ്ബ്,ടെറന്‍സണ്‍ തോമസ്, കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍, കണ്‍വന്‍ഷന്‍ വൈസ് ചെയര്‍മാന്‍ ഗണേശ് നായര്‍, കെ.കെ. ജോണ്‍സണ്‍, ആനി പോള്‍, വറുഗീസ് ഉലഹന്നാന്‍, ജോയിന്റ് സെക്രട്ടറിജോസഫ് കുരിയപ്പുറം, ടി.എസ്. ചാക്കോ ജോസ് കാനാട്ട് എന്നിവര്‍ സദസ്യരെ അഭിസംബോധന ചെയ്തു സംസാരിച്ചു.

കണ്‍വന്‍ഷന്‍ ജനറല്‍ കണ്‍വീനറും ഗ്രാന്റ് സ്‌പോണ്‍സറുമായ ജോയി ഇട്ടനില്‍ നിന്ന് രജിസ്‌ട്രേഷനും ചെക്കും സ്വീകരിച്ചുകൊണ്ട് കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍ രജിസ്‌ട്രേഷന്‍ കിക്ക് ഓഫ് ഉദ്ഘാടനം ചെയ്തു. ട്രൈസ്റ്റേറ്റ് ഏരിയയില്‍ നിന്ന് ഇരുന്നൂറോളം രജിസ്‌ട്രേഷന്‍ ഇതിനോടകം ലഭിച്ചു കഴിഞ്ഞതായി ജോയി ഇട്ടനും ടെറന്‍സണ്‍ തോമസും പറഞ്ഞു. ഇനിയും നൂറിലധികം രജിസ്‌ട്രേഷന്‍ ഒരാഴ്ചക്കുള്ളില്‍ ലഭിക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ജനപങ്കാളിത്തം കൊണ്ടും കലാപരിപാടികളുടെ മേന്മ കൊണ്ടും നേതാക്കളുടെ സാന്നിദ്ധ്യം കൊണ്ടും ജനശ്രദ്ധയാകര്‍ഷിച്ച ഒരു കണ്‍വന്‍ഷന്‍ ആയിരുന്നു വൈറ്റ്‌പ്ലേയ്ന്‍സില്‍ നടന്നതെന്ന് ഫൊക്കാന പ്രസിഡന്റ് ജി.കെ. പിള്ള അഭിപ്രായപ്പെട്ടു.

ഹൂസ്റ്റണില്‍ നടക്കുന്ന പതിനഞ്ചാമത് ദേശീയ കണ്‍വന്‍ഷന്‍ ഒരു ചരിത്ര സംഭവമാകുമെന്നും, എക്കാലവും അമേരിക്കന്‍ മലയാളികളുടെ മനസ്സില്‍ മായാതെ നില്‍ക്കുന്ന ഒരു അനുഭവമായിത്തീരുമെന്നും, അതിന്റെ മുന്നോടിയായിട്ടാണ് ഈ റീജിയണല്‍ കണ്‍വന്‍ഷന്‍ സംഘടിപ്പിച്ചതെന്നും ജോയി ഇട്ടനും ടെറന്‍സണ്‍ തോമസും അഭിപ്രായപ്പെട്ടു.

ഒരു ആദര്‍ശ സംഘടനയെന്ന നിലയില്‍ അമേരിക്കന്‍ മലയാളികളോടും ഫൊക്കാനയോടും ആഭിമുഖ്യം പുലര്‍ത്തുന്നവരോടുമുള്ള പ്രതിബദ്ധത നിറവേറ്റി, ദൗത്യനിര്‍വ്വഹണത്തില്‍ ആത്മാര്‍ത്ഥത പുലര്‍ത്തി ഏവരേയും ഐക്യത്തോടെ ഒരു കുടക്കീഴില്‍ അണിനിരത്തി മുന്നോട്ടു പോകാനുള്ള ശ്രമമാണ് തങ്ങള്‍ നടത്തുന്നതെന്ന് ടെറന്‍സണ്‍ തോമസ് പ്രസ്താവിച്ചു.

സമ്മേളനാനന്തരം നടന്ന കലാപരിപാടികള്‍ കാണികള്‍ക്ക് ഹരം പകര്‍ന്നു. ഹഡ്‌സണ്‍വാലി മലയാളി അസ്സോസിയേഷന്റെ ആഭിമുഖ്യത്തില്‍ അവതരിപ്പിച്ച, കേരളത്തിന്റെ പ്രാചീന കലകളില്‍ പെട്ട വില്ലടിച്ചാന്‍ പാട്ട് എന്ന പേരില്‍ അറിയപ്പെടുന്ന 'വില്‍പാട്ട്' ഏറെ കൗതുകകരവും ഗൃഹാതുരത്വത്തിന്റെ ഓര്‍മ്മകള്‍ അയവിറക്കുന്നതുമായി. സദസ്സില്‍ ചിരിയുടെ മാലപ്പടക്കത്തിനു തിരികൊളുത്തി വറുഗീസ് പോത്താനിക്കാട് തന്റെ സ്വതസിദ്ധമായ ശൈലിയില്‍ അവതരിപ്പിച്ച ചിരിയരങ്ങ് വേറിട്ട അനുഭവമായി.

തഹസീന്‍ മുഹമ്മദ്, സിന്ധു ബെന്നി, ഗോഡ്‌ലി വറുഗീസ് എന്നിവരുടെ ഗാനങ്ങളും, കുട്ടികള്‍ അവതരിപ്പിച്ച വിവിധ നൃത്തനൃത്യങ്ങളും സമ്മേളനത്തിനു മാറ്റുകൂട്ടി. സ്റ്റാര്‍ സിംഗര്‍ യു.എസ്.എ.യിലൂടെ മികച്ച അവതാരകയെന്നു ഖ്യാതി നേടിയ നിഷ എബ്രഹാം എം.സി. ആയിരുന്നു. ഡോ. ലീബ പാടിയേടത്തിന്റെ പ്രാര്‍ത്ഥനാ ഗാനത്തോടെ ആരംഭിച്ച സമ്മേളനം കണ്‍വന്‍ഷന്‍ വൈസ് ചെയര്‍മാന്‍ ശ്രീകുമാര്‍ ഉണ്ണിത്താന്റെ കൃതജ്ഞതാ പ്രസംഗത്തോടുകൂടി പര്യവസാനിച്ചു.

പ്രതിബദ്ധതയോടെ അഹോരാത്രം പ്രയത്‌നിച്ച കെ.കെ. ജോണ്‍സണ്‍, അഗസ്റ്റിന്‍ പോള്‍, വിനോദ് കെയാര്‍കെ, അലക്‌സാണ്ടര്‍ പൊടിമണ്ണില്‍, വറുഗീസ് ഉലഹന്നാന്‍, ഗണേശ് നായര്‍ എന്നിവരുടെ കൂട്ടായ ശ്രമമാണ് ഈ സമ്മേളനം ഇത്രയും വിജയിച്ചതെന്ന് ജോയി ഇട്ടനും ടെറന്‍സന്‍ തോമസും പറഞ്ഞു. ഇവരെപ്പോലെയുള്ള നിസ്വാര്‍ത്ഥ സേവകരാണ് ഫൊക്കാനയുടെ കരുത്ത് എന്ന് ജോയി ഇട്ടന്‍ കൂട്ടിച്ചേര്‍ത്തു.
ഫൊക്കാന ട്രൈസ്റ്റേറ്റ് കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്ക് ഓഫ്ഫൊക്കാന ട്രൈസ്റ്റേറ്റ് കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്ക് ഓഫ്ഫൊക്കാന ട്രൈസ്റ്റേറ്റ് കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്ക് ഓഫ്ഫൊക്കാന ട്രൈസ്റ്റേറ്റ് കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്ക് ഓഫ്ഫൊക്കാന ട്രൈസ്റ്റേറ്റ് കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്ക് ഓഫ്ഫൊക്കാന ട്രൈസ്റ്റേറ്റ് കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്ക് ഓഫ്ഫൊക്കാന ട്രൈസ്റ്റേറ്റ് കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്ക് ഓഫ്ഫൊക്കാന ട്രൈസ്റ്റേറ്റ് കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്ക് ഓഫ്ഫൊക്കാന ട്രൈസ്റ്റേറ്റ് കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്ക് ഓഫ്ഫൊക്കാന ട്രൈസ്റ്റേറ്റ് കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്ക് ഓഫ്ഫൊക്കാന ട്രൈസ്റ്റേറ്റ് കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്ക് ഓഫ്ഫൊക്കാന ട്രൈസ്റ്റേറ്റ് കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്ക് ഓഫ്ഫൊക്കാന ട്രൈസ്റ്റേറ്റ് കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്ക് ഓഫ്ഫൊക്കാന ട്രൈസ്റ്റേറ്റ് കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്ക് ഓഫ്ഫൊക്കാന ട്രൈസ്റ്റേറ്റ് കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്ക് ഓഫ്ഫൊക്കാന ട്രൈസ്റ്റേറ്റ് കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്ക് ഓഫ്ഫൊക്കാന ട്രൈസ്റ്റേറ്റ് കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്ക് ഓഫ്ഫൊക്കാന ട്രൈസ്റ്റേറ്റ് കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്ക് ഓഫ്ഫൊക്കാന ട്രൈസ്റ്റേറ്റ് കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്ക് ഓഫ്ഫൊക്കാന ട്രൈസ്റ്റേറ്റ് കണ്‍വന്‍ഷന്‍; രജിസ്‌ട്രേഷന്‍ കിക്ക് ഓഫ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക