Image

സെനറ്റര്‍ ബെര്‍ണി സാന്‍ഡേര്‍സ് പിന്മാറി, ബൈഡന്‍ നവംബറില്‍ ട്രമ്പിനെ നേരിടും

പി പി ചെറിയാന്‍ Published on 08 April, 2020
സെനറ്റര്‍ ബെര്‍ണി സാന്‍ഡേര്‍സ് പിന്മാറി, ബൈഡന്‍ നവംബറില്‍ ട്രമ്പിനെ നേരിടും
വെര്‍മോണ്ട്: സെനറ്റര്‍ ബെര്‍ണി സാന്‍ഡേര്‍സ് ഡമോക്രാറ്റിക് പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനുള്ള മത്സരരത്തിനിന്നും പിന്മാറി

ഇന്ന് രാവിലെയാണ് ബെര്‍ണിയുടെ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായത്. ഡെമോക്രാറ്റിക് പ്രൈമറിയില്‍ ഇതുവരെ 879 ഡലിഗേറ്റുകള്യാണ് സാന്‍ഡേഴ്‌സിനു ലഭിച്ചത്. മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡനു 1165. സ്ഥാനാര്‍ഥിത്വം ലഭിക്കാന്‍ വേണ്ടത് 1991.

സാന്‍ഡേഴ്‌സ് മല്‍സര രംഗത്തു തുടര്‍ന്നാല്‍ രണ്ടാള്‍ക്കും അത്രയും ഡലിഗേറ്റുകളെ കിട്ടില്ലെന്നും ഡമോക്രാറ്റിക്ക് പര്‍ട്ടി നേതൃത്വം മറ്റൊരളെ സ്ഥാനാര്‍ഥി ആക്കുമെന്നും സന്ദേഹങ്ങള്‍ ഉയര്‍ന്നിരുന്നു. എന്തായാലും സാണ്ടേഴ്‌സ് കളം വിട്ടതോടെ ബൈഡന്റെ സ്ഥാനാര്‍ഥിത്വം ഉറപ്പായി.

ഡമോക്രാറ്റിക് സോഷ്യലിസ്റ്റ് എന്നു സ്വയം വിശേഷിപ്പിക്കുന്നസാന്‍ഡേഴ്‌സ് സാധാരണ ജനനങ്ങള്‍ക്ക് ഗുണകരമായ ഒട്ടേറേ നയങ്ങളാണു മുന്നോട്ടു വച്ചത്. യുവതലമുറ 78-കാരനായ അദ്ധേഹത്തിനുപിന്നില്‍ സുശക്തമയി രംഗത്തുണ്ടായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക