Image

ബോറിസ് ജോണ്‍സന്റെ നിലയില്‍ മാറ്റമില്ല

Published on 08 April, 2020
ബോറിസ് ജോണ്‍സന്റെ നിലയില്‍ മാറ്റമില്ല
ലണ്ടന്‍: ബ്രിട്ടിഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യ നില സ്റ്റേബിളായി തുടരുന്നതായും വെന്റിലേറ്ററിന്റെയോ ഇതര ശ്വസന സംവിധാനങ്ങളോ ഉപയോഗിക്കാതെ തന്നെ ശ്വാസോച്വസ്സം സ്വയം ചെയ്യുന്നുന്നും ഡൗണിങ് സ്ട്രീറ്റ് വക്താവ് അറിയിച്ചു. ന്യുമോണിയയുടെ രോഗ ലക്ഷണങ്ങളാണെന്നും അറിയിപ്പുണ്ട്. കൊറോണ വൈറസ് പാന്‍ഡെമിക് വഴി രാജ്യത്തെ നയിക്കാനുള്ള ചുക്കാന്‍ പിടിക്കുന്ന ഏറ്റവും ശക്തനായ  പോരാളിയാണ് ബോറിസ് ജോണ്‍സണ്‍. അദ്ദേഹം ഈ യുദ്ധവും പോരാടി ജയിച്ചു വരുമെന്ന് അദ്ദേഹത്തിന്റെ ഭരണ ചുമതല താല്ക്കാലികമായി ഏല്‍പ്പിച്ച ഡൊമിനിക് റാബ് പറഞ്ഞു. പ്രധാനമന്ത്രി മാനസികമായി ശക്തനായി തുടരുകയാണെന്നും മെക്കാനിക്കല്‍ വെന്റിലേഷന്‍ ഉപയോഗിച്ചിട്ടില്ലെന്നും എന്നാല്‍ 'സാധാരണ ഓക്‌സിജന്‍ ചികിത്സ' മാത്രമാണ് നടത്തിയാതേന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ജോണ്‍സണ്‍ ആശംസകള്‍ നേര്‍ന്നു. 'പ്രധാനമന്ത്രി, ബോറിസ് ജോണ്‍സണ്‍, നിങ്ങള്‍ ഉടന്‍ ആശുപത്രിയില്‍ നിന്നും പൂര്‍ണ്ണ ആരോഗ്യത്തോടെ തിരിച്ചു വരുന്നത് പ്രതീക്ഷിക്കുന്നു' എന്നാണ് ട്വീറ്റ് ചെയ്തത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക