വരണ്ട ചുമയോ? കൊറോണയുടെ ലക്ഷണമാകാം
Health
08-Apr-2020
Health
08-Apr-2020

ചെറിയ പനിയും ജലദോഷവും പോലുള്ള ലക്ഷണങ്ങളിലൂടെയാണ് കോവിഡ് ആരംഭിക്കുന്നത്. എന്നാല്‍ അതോടൊപ്പമുള്ള വരണ്ട ചുമ വന്നാല്‍ സൂക്ഷിക്കുക. അത് കൊറോണയുടെ ലക്ഷണമാകാം.
ശരീരത്തില്‍നിന്നു കഫം, പുക, പൊടി, അലര്‍ജനുകള്‍ ഇവയെയെല്ലാം പുറന്തള്ളാന്‍ സഹായിക്കുന്ന ഒരു പ്രതിരോധ പ്രവര്‍ത്തനമാണ് ചുമ. കോവിഡ് 19 പോസിറ്റീവായ 60 ശതമാനം പേരിലും മുന്നിട്ടു നിന്ന ലക്ഷണമായിരുന്നു ഇത്. ചുമ തുടങ്ങുമ്പോള്‍ തന്നെ ആളുകള്‍ക്ക് പരിഭ്രമമാണ്. എന്നാല്‍ വരണ്ട ചുമയും സാധാരണ കഫ ചുമയും തമ്മില്‍ വ്യത്യാസം ഉണ്ട്.

'കഫത്തോടൊപ്പമോ രക്തം കലര്‍ന്നതോ ആകാം വെറ്റ് കഫ് അഥവാ കഫചുമ. എന്നാല്‍ അല്‍പം പോലും കഫം ഉണ്ടാക്കാത്തതാണ് ഡ്രൈ കഫ് അഥവാ വരണ്ട ചുമ' – ആസ്റ്റര്‍ പ്രൈം ഹോസ്പിറ്റലിലെ പള്‍മനറി ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോ. രവീന്ദ്ര നല്ലഗൊണ്ട പറയുന്നു.
ശ്വാസനാളിയില്‍ അസ്വസ്ഥതയോ ഇന്‍ഫ്‌ളമേഷനോ ഉണ്ടാകുമ്പോഴാണ് വരണ്ട ചുമ ഉണ്ടാകുന്നത്. ബാക്ടീരിയ മൂലമോ വൈറസ് മൂലമോ ഉണ്ടാകുന്ന അണുബാധ, ശാരീരികമായി കൂടുതല്‍ സ്‌ട്രെയ്ന്‍ ഉണ്ടാകുക, പാരിസ്ഥിതിക ഘടകങ്ങള്‍ ഇവ മൂലം തൊണ്ടയ്ക്കും ശ്വാസകോശത്തിനും വീക്കം ഉണ്ടാകാം. ശബ്ദവും വേദനയുടെ കാഠിന്യവുമെല്ലാം ഈ രണ്ടു ചുമയ്ക്കും വ്യത്യാസപ്പെട്ടിരിക്കും.
ചുമയും ജലദോഷവുമൊക്കെ മാറിയാലും ഏതാനും ആഴ്ചകള്‍ കൂടി നീണ്ടു നില്‍ക്കുന്നതാണ് വരണ്ട ചുമ. കുട്ടികളിലും മുതിര്‍ന്നവരിലും പലപ്പോഴും ഇത് നിയന്ത്രിക്കാന്‍ കഴിയാതെയും വരും.
മരുന്നു കഴിക്കുക, ആവി പിടിക്കുക തുടങ്ങിയവ ചെയ്താല്‍ വരണ്ട ചുമയ്ക്ക് ആശ്വാസം ലഭിക്കും. ഉപ്പുവെള്ളം കവിള്‍കൊള്ളുക. (gargle), ഇഞ്ചി നീരില്‍ തേന്‍ ചേര്‍ത്ത് കഴിക്കുക തുടങ്ങിയ മാര്‍ഗങ്ങളും പരീക്ഷിക്കാവുന്നതാണ്.

Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

Facebook Comments