Image

"ഹൈന്ദവം 2012" മെയ് 27ന് ന്യൂയോര്‍ക്കില്‍ പ്രസിദ്ധീകരിക്കും

ബി. അരവിന്ദാക്ഷന്‍ Published on 23 May, 2012
"ഹൈന്ദവം 2012" മെയ് 27ന് ന്യൂയോര്‍ക്കില്‍ പ്രസിദ്ധീകരിക്കും
ന്യൂയോര്‍ക്ക് : കേരള ഹിന്ദൂസ് ഓഫ് നോര്‍ത്തമേരിക്കയുടെ 7-ാമത് കണ്‍വെന്‍ഷന്റെ ഭാഗമായി മെയ് 27ന് "ഹൈന്ദവം 2012" എന്ന ബഹുവര്‍ണ്ണ സോവനീര്‍ ന്യൂയോര്‍ക്കില്‍ പ്രസിദ്ധീകരിക്കുമെന്ന് സോവനീര്‍ കമ്മിറ്റി ചെയര്‍മാന്‍ കുന്നപ്പള്ളി രാജഗോപാല്‍ പ്രസ്ഥാവിച്ചു.

ഗ്ലിനോക്‌സ് ഫ്രാങ്ക് പാടവന്‍ ഹൈസ്‌ക്കൂള്‍ ഓഡിറ്റോറിയത്തില്‍ നടത്തുന്ന ഏകദിന പ്രാദേശിക കണ്‍വെന്‍ഷന്‍ കിക്ക് ഓഫില്‍ കെ.എച്ച്.എന്‍.എ. പ്രസിഡന്റ് ആനന്ദന്‍ നിറവേല്‍ ചെയര്‍മാന്‍ അനില്‍ കുമാര്‍ പിള്ള എന്നിവര്‍ മുഖ്യ അതിഥികളായിരിക്കും.

ശ്രീ. ഗണേഷ് നായരുടെ നേതൃത്വത്തില്‍ രൂപകല്പന ചെയ്ത www.khnany.orgഎന്ന വെബ്‌സൈററ് കണ്‍വെന്‍ഷന്‍ രജിസ്‌ട്രേഷനോടനുബന്ധിച്ച് ലോഞ്ച് ചെയ്യുന്നതാണ്.

താലപ്പൊലിയും വാദ്യഘോഷങ്ങളും ഹൈന്ദവധര്‍മ്മവിധി പ്രകാരമുള്ള കലാസാംസ്‌കാരിക പരിപാടികളും ന്യൂയോര്‍ക്ക് പ്രാദേശിക കണ്‍വെന്‍ഷനെ അനുസ്മരണീയമാക്കുമെന്ന് സംഘാടകര്‍ പറഞ്ഞു.

ാവിലെ 10 മണി മുതല്‍ വൈകീട്ട് 8മണിവരെ നീണ്ടു നില്‍ക്കുന്ന ഹൈന്ദവമേളയില്‍ ന്യൂയോര്‍ക്ക്, ന്യൂജേഴ്‌സി, കണക്റ്റിക്കട്ട് സ്റ്റേറ്റുകളില്‍ നിന്നുള്ള അനവധി കുടുംബങ്ങള്‍ ഒത്തുചേരുമെന്ന് റീജിയണല്‍ പ്രസിഡന്റുമാരായ ശ്രീമതി ഓമന വാസുദേവ്, നിഷാന്ത് നായര്‍ എന്നിവര്‍ പ്രസ്ഥാവിച്ചു.ബന്ധപ്പെടാന്‍ -1347-675-8802

"ഹൈന്ദവം 2012" മെയ് 27ന് ന്യൂയോര്‍ക്കില്‍ പ്രസിദ്ധീകരിക്കും"ഹൈന്ദവം 2012" മെയ് 27ന് ന്യൂയോര്‍ക്കില്‍ പ്രസിദ്ധീകരിക്കും"ഹൈന്ദവം 2012" മെയ് 27ന് ന്യൂയോര്‍ക്കില്‍ പ്രസിദ്ധീകരിക്കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക