Image

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത​ര്‍ നാ​ല് ല​ക്ഷം ക​ട​ന്നു

Published on 08 April, 2020
അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത​ര്‍ നാ​ല് ല​ക്ഷം ക​ട​ന്നു
ന്യൂ​യോ​ര്‍​ക്ക്: കോ​വി​ഡ് 19 രോ​ഗ​ബാ​ധി​ത​ര്‍ അ​മേ​രി​ക്ക​യി​ല്‍ നാ​ല് ല​ക്ഷം ക​ട​ന്നു. 4,00,549 പേ​ര്‍​ക്കാ​ണ് ഇ​തു​വ​രെ രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തി​ല്‍ 12,857 പേ​ര്‍​ക്ക് ജീ​വ​ന്‍ ന​ഷ്ട​മാ​യി. ഇ​ന്ന് 16 മ​ര​ണ​ങ്ങ​ളാ​ണ് ഇ​തു​വ​രെ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്.

ലോ​ക​ത്ത് ഏ​റ്റ​വും അ​ധി​കം കോ​വി​ഡ് ബാ​ധി​ത​രു​ള്ള രാ​ജ്യ​മാ​ണ് അ​മേ​രി​ക്ക. 21,711 പേ​രാ​ണ് രാ​ജ്യ​ത്ത് ഇ​തു​വ​രെ രോ​ഗ​മു​ക്ത​രാ​യ​ത്. ചൊ​വ്വാ​ഴ്ച മാ​ത്രം അ​മേ​രി​ക്ക​യി​ല്‍ ആ​യി​ര​ത്തി​ല​ധി​കം മ​ര​ണ​ങ്ങ​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു.

9,169 പേ​ര്‍ ഇ​പ്പോ​ഴും രാ​ജ്യ​ത്ത് അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക