Image

പത്ത് ദിവസമായിതമിഴ്‌നാട് ഗുഹയില്‍ താമസിക്കുന്ന ചൈനക്കാരന്‍ പിടിയില്‍

Published on 08 April, 2020
പത്ത് ദിവസമായിതമിഴ്‌നാട് ഗുഹയില്‍ താമസിക്കുന്ന ചൈനക്കാരന്‍ പിടിയില്‍

ചെന്നൈ: പത്ത് ദിവമായി തമിഴ്‌നാട് തിരുവണ്ണാമലയിലെ ഗുഹയില്‍ താമസിക്കുകയായിരുന്ന ചൈനീസ് വംശജനെ കണ്ടെത്തി. ഗുഹയില്‍ നിന്നാണ് 35 കാരനായ യാങ്രുയിയെ കണ്ടെത്തിയത്. 


തിരുവണ്ണാമലൈക്ക് സമീപം അണ്ണാമലൈ കുന്നിലെ ഗുഹയില്‍ നിന്ന് വനംവകുപ്പ് ഉദ്യോഗസ്ഥരാണ് യുവാവിനെ പിടികൂടിയത്.ഇയാളെ കൊറോണ പരിശോധനയ്ക്കായി സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.


ജനുവരി 20 നാണ് അരുണാചലേശ്വര്‍ ക്ഷേത്രദര്‍ശനത്തിനായി യാങ് രുയി തിരുവണ്ണാമലൈയില്‍ എത്തിയത്. പിന്നീട് സമീപജില്ലകളിലെ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി. മാര്‍ച്ച്‌ 25 ന് തിരുവണ്ണാമലൈയില്‍ തിരികെ എത്തിയെങ്കിലും ചൈനക്കാരനായതിനാല്‍ ലോഡ്ജില്‍ മുറി ലഭിച്ചില്ല. തുടര്‍ന്നാണ് താമസത്തിനായി അദ്ദേഹം കാടു കയറിയത്.


യുവാവിനെ വനപാലകര്‍ പൊലീസിന്റെ നിയന്ത്രണത്തിലുള്ള വിദേശ ഹെല്‍പ്പ്‌ലൈന്‍ ഡെസ്‌കിന് കൈമാറി. ലോക്ക്ഡൗണ്‍ കഴിയുന്നതുവരെ താമസിക്കാന്‍ സ്ഥലവും ഭക്ഷണവും ലഭ്യമാക്കുകയും നാട്ടിലേക്ക് പോകാനുള്ള സൗകര്യവും ഒരുക്കിയാല്‍ മതി എന്നാണ് യുവാവിന്റെ അഭ്യര്‍ത്ഥന.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക