Image

യു​പി​യി​ലെ 15 ജില്ലക​ള്‍ പൂ​ര്‍​ണ​മാ​യും അ​ട​ച്ചു

Published on 08 April, 2020
യു​പി​യി​ലെ 15 ജില്ലക​ള്‍ പൂ​ര്‍​ണ​മാ​യും അ​ട​ച്ചു
ല​ക്നോ: കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ഉ​ത്ത​ര്‍​പ്ര​ദേ​ശ് സ​മ്ബൂ​ര്‍​ണ ലോ​ക്ഡൗ​ണി​ലേ​ക്ക്. 15 ജി​ല്ല​ക​ള്‍ പൂ​ര്‍​ണ​മാ​യി അ​ട​ച്ചി​ടാ​ന്‍ യോ​ഗി ആ​ദി​ത്യ​നാ​ഥ് സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വി​ട്ടു. ഏ​പ്രി​ല്‍ 13 വ​രെ അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് പൂ​ര്‍​ണ​മാ​യും അ​ട​ച്ചി​ടാ​നാ​ണ് ഉ​ത്ത​ര​വ്. ബു​ധ​നാ​ഴ്ച അ​ര്‍​ധാ​ത്രി മു​ത​ല്‍ ഉ​ത്ത​ര​വ് പ്രാ​ബ​ല്യ​ത്തി​ല്‍ വ​രും.

ല​ക്നോ, ആ​ഗ്ര, ഗാ​സി​യാ​ബാ​ദ്, നോ​യി​ഡ, കാ​ണ്‍​പു​ര്‍‌, വ​രാ​ണ​സി, ശ്യാ​മ്‌​ലി, മീ​റ​റ്റ്, ബ​രേ​ലി, ബു​ല​ന്ദ​ഷ​ര്‍, ഫി​റോ​സാ​ബാ​ദ്, മ​ഹാ​രാ​ജ്ഗ​ഞ്ച്, സി​താ​പു​ര്‍, ഷ​ഹാ​ര​ന്‍​പു​ര്‍, ബ​സ്തി എ​ന്നീ ജി​ല്ല​ക​ളി​ലാ​ണ് സ​മ്ബൂ​ര്‍​ണ ക​ര്‍​ഫ്യൂ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഒ​രു ത​ര​ത്തി​ലു​ള്ള ക​ട​ക​ളും തു​റ​ന്നു പ്ര​വ​ര്‍​ത്തി​ക്കി​ല്ല.

അ​ത്യാ​വ​ശ്യ സാ​ധ​ന​ങ്ങ​ള്‍ സ​ര്‍​ക്കാ​ര്‍ വീ​ട്ടി​ലെ​ത്തി​ച്ചു ന​ല്‍​കും. ആ​രെ​യും വീ​ടു​വി​ട്ട് പു​റ​ത്തേ​ക്കി​റ​ങ്ങാ​ന്‍ അ​നു​വ​ദി​ക്കി​ല്ല. ഏ​പ്രി​ല്‍ 13 ന് ​സ്ഥി​തി​ഗ​തി​ക​ള്‍ വീ​ണ്ടും പ​രി​ശോ​ധി​ക്കും. ആ​വ​ശ്യ​മാ​യി വ​ന്നാ​ല്‍ ക​ര്‍​ഫ്യൂ നീ​ട്ടി​യേ​ക്കു​മെ​ന്നാ​ണ് റി​പ്പോ​ര്‍​ട്ടു​ക​ള്‍.

ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ 37 ജി​ല്ല​ക​ളി​ല്‍ കൊ​റോ​ണ റി​പ്പോ​ര്‍​ട്ട് ചെ​യ്തു. ഇ​തോ​ടെ ബു​ധ​നാ​ഴ്ച സം​സ്ഥാ​ന​ത്തെ ആ​കെ രോ​ഗ ബാ​ധി​ത​രു​ടെ എ​ണ്ണം 326 ആ​യി ഉ​യ​ര്‍​ന്നു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക