Image

കൊവിഡ് ബാധിച്ച്ഇന്ത്യന്‍-അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ബ്രഹ്മ് കാഞ്ചിഭോട്‌ല മരിച്ചു.

Published on 08 April, 2020
കൊവിഡ് ബാധിച്ച്ഇന്ത്യന്‍-അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ബ്രഹ്മ് കാഞ്ചിഭോട്‌ല മരിച്ചു.
ന്യൂയോര്‍ക്ക്: കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഇന്ത്യന്‍-അമേരിക്കന്‍ മാധ്യമപ്രവര്‍ത്തകന്‍ ബ്രഹ്മ് കാഞ്ചിഭോട്‌ല മരിച്ചു. ഇന്ത്യന്‍ വാര്‍ത്താ ഏജന്‍സിയായ യുനൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യ ഉള്‍പ്പെടെ നിരവധി മാധ്യമങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിച്ച വ്യക്തിയാണ് ബ്രഹ്മ്. ന്യൂയോര്‍ക്കിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം.
     മാര്‍ച്ച് 23 മുതല്‍ കൊവിഡ് ലക്ഷണങ്ങള്‍ കാണിച്ച ഇദ്ദേഹത്തിന് അഞ്ചു ദിവസത്തിനുള്ളില്‍ രോഗം അധികമാവുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു.9 ദിവസത്തെ ആശുപത്രി വാസത്തിനൊടുവില്‍ തിങ്കളാഴ്ച അര്‍ധരാത്രിയോടെ മരണത്തിന് കീഴടങ്ങി. 66 കാരനായ ബ്രഹ്മ് കാഞ്ചിഭോട്‌ല 28 വര്‍ഷമായി അമേരിക്കയിലാണ്. 2001 മുതല്‍ 2006 വരെ യുനൈറ്റഡ് ന്യൂസ് ഓഫ് ഇന്ത്യയുടെ സീനിയര്‍ കറസ്‌പോണ്ടന്റ് ആയിരുന്നു. 2007 മുതല്‍ മെര്‍ജര്‍ മാര്‍ക്കറ്റ്‌സ് എന്ന സാമ്പത്തികകാര്യ ജേര്‍ണലിന്റെ കണ്ടന്റ് എഡിറ്ററായി ജോലി ചെയ്തു വരികയായിരുന്നു അദ്ദേഹം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക