Image

എന്റെ ഫോണെടുത്ത് എവിടേലും ഒളിപ്പിച്ചുവെയ്‌ക്കേണ്ട അവസ്ഥയാ; മക്കളുടെ ഡാന്‍സ് വിഡിയോയുമായി കൃഷ്ണകുമാറിന്റെ ഭാര്യ

Published on 07 April, 2020
എന്റെ ഫോണെടുത്ത് എവിടേലും ഒളിപ്പിച്ചുവെയ്‌ക്കേണ്ട അവസ്ഥയാ; മക്കളുടെ ഡാന്‍സ് വിഡിയോയുമായി കൃഷ്ണകുമാറിന്റെ ഭാര്യ


മലയാളസിനിമയിലെ തന്നെ അപൂര്‍വ്വമായൊരു താരകുടുംബമാണ് നടന്‍ കൃഷ്ണകുമാറിന്റേത്. തമ്മില്‍ അധിക പ്രായവ്യത്യാസമില്ലാത്ത നാലു പെണ്‍കുട്ടികള്‍, അവരില്‍ മൂന്നുപേര്‍ അച്ഛനു പിന്നാലെ? അഭിനയത്തില്‍ അരങ്ങേറ്റം കുറിച്ചുകഴിഞ്ഞു. മക്കളെ സുഹൃത്തുക്കളായി കാണുന്ന ഒരച്ഛനാണ് കൃഷ്ണകുമാര്‍.  പാട്ടും ചിരിയും ഡാന്‍സും കളിയുമൊക്കെയായി എപ്പോഴും ലൈവാണ് ഈ പെണ്‍പട വീട്. മക്കളുടെ വിശേഷങ്ങളും കുടുംബചിത്രങ്ങളും കുറുമ്പുകളുമെല്ലാം കൃഷ്ണകുമാറും ഭാര്യ സിന്ധുവും ഇടയ്ക്കിടെ സമൂഹമാധ്യമങ്ങളിലൂടെ  പങ്കുവയ്ക്കാറുണ്ട്. ലോക്ക്ഡൗണ്‍ കാലത്തെ വീട്ടിലിരിപ്പ് ഡാന്‍സും പാട്ടും വ്യായാമവുമൊക്കെയായി ആഘോഷമാക്കുകയാണ് ഈ കുടുംബം.

മക്കള്‍ ബോറടി മാറ്റാനായി വീടിനകത്ത് ഡാന്‍സ് കളിച്ചും വിഡിയോ പിടിച്ചുമൊക്കെ നടക്കുമ്പോള്‍ അമ്മ സിന്ധുവിന് പരാതി നിറഞ്ഞു കവിയുന്ന ഫോണിലെ സ്റ്റോറേജ് സ്‌പെയ്‌സിനെ ഓര്‍ത്താണ്. ഫോണ്‍ മക്കളെ കാണാതെ എവിടേലും ഒളിപ്പിച്ചു വെക്കേണ്ടിയിരിക്കുന്നു എന്നാണ് സിന്ധു പറയുന്നത്. ഹന്‍സികയും ദിയയും ഒന്നിച്ചുള്ള ഒരു ഡാന്‍സിന്റെ വിഡിയോ ആണ് സിന്ധു പങ്കുവച്ചിരിക്കുന്നത്.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക