Image

ലോകാരോഗ്യ ദിനത്തില്‍ രേഷ്മയുടെയും ലിനിയുടെയും ത്യാഗം ഉത്തേജനം, നഴ്‌സുമാര്‍ക്ക് ആദരവുമായി മുഖ്യമന്ത്രി

Published on 07 April, 2020
ലോകാരോഗ്യ ദിനത്തില്‍ രേഷ്മയുടെയും ലിനിയുടെയും ത്യാഗം ഉത്തേജനം, നഴ്‌സുമാര്‍ക്ക് ആദരവുമായി മുഖ്യമന്ത്രി


തിരുവനന്തപുരം: വ്യാജവാര്‍ത്തകള്‍ക്കെതിരെ കര്‍ശന നിലപാടുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. കൊറോണക്കാലത്ത് വൈറസുപോലെ തന്നെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊതുജനങ്ങള്‍ക്കും വലിയ തലവേദനയാവുകയാണ് വ്യാജ വാര്‍ത്തകളെന്ന് മുഖ്യമന്ത്രി തന്റെ ഫെയ്‌സ്ബുക്ക് പേജില്‍ പറയുന്നു. 

ഇത്തവണത്തെ ലോകാരോഗ്യദിനം നഴ്‌സുമാരും പ്രസവശുശ്രൂഷകരും നല്‍കുന്ന നിസ്തുല സേവനത്തെ ആദരിക്കാനാണ് ലോകാരോഗ്യ സംഘടന മാറ്റിവച്ചിരിക്കുന്നത്. കേരളത്തെ സംബന്ധിച്ചിടത്തോളം നഴ്‌സുമാരുടെ നിസ്വാര്‍ത്ഥ മസവനവും ത്യാഗപൂര്‍ണ്ണമായ സേവനത്തിന്റെയും വില അനുഭവിച്ചറിയുകയാണയാണ് നാം. കോവിഡ് പോരാട്ടത്തില്‍ കോട്ടയത്തെ രേഷ്മയും നിപ്പയ്‌ക്കെതിരായ പോരാട്ടത്തില്‍ ജീവന്‍ ത്യജിച്ച സിസ്റ്റര്‍ ലിനിയും നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. ലോകത്തെമ്പാടുമുള്ള മലയാളി ആരോഗ്യപ്രവര്‍ത്തകകരുടെ കഠിനാധ്വാനം അഭിമാനം നല്‍കുന്നതാണ്. മുഖ്യമന്ത്രി മറ്റൊരു പോസ്റ്റില്‍ പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക