Image

കൊവിഡ് 19: മരണസംഖ്യ 75,000 കടന്നു; രോഗികളുടെ എണ്ണം 13.6 ലക്ഷത്തിനടുത്ത്; അമേരിക്കയില്‍ മാത്രം മൂന്നര ലക്ഷത്തിലേറെ രോഗികള്‍

Published on 07 April, 2020
കൊവിഡ് 19: മരണസംഖ്യ 75,000 കടന്നു; രോഗികളുടെ എണ്ണം 13.6 ലക്ഷത്തിനടുത്ത്; അമേരിക്കയില്‍ മാത്രം മൂന്നര ലക്ഷത്തിലേറെ രോഗികള്‍

ന്യുയോര്‍ക്ക്്: കൊവിഡ് 19 രോഗം പടര്‍ന്നുപിടിച്ച 209 ലോകരാജ്യങ്ങളില്‍ നിന്നായി 75,901 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. 13,59,010 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 293,454 പേര്‍ സുഖം പ്രാപിച്ചുവെങ്കിലും രോഗബാധിതരില്‍ അഞ്ച് ശതമാനം (47,540 പേര്‍) ഇപ്പോഴും ഗുരുതരാവസ്ഥയിലാണ്. 

അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗികള്‍. 3,67,650 പേര്‍ക്ക് കൊറോണ വൈറസ് ബാധിച്ചു. 10,943 പേര്‍ മരണമടഞ്ഞു. സ്‌പെയിന്‍ ആണ് രണ്ടാമത്. 1,40,510 പേര്‍ക്ക് രോഗം ബാധിച്ചു. 13,798 പേര്‍ മരിച്ചു. ഇറ്റലിയില്‍ 1,32,547 രോഗികളില്‍ 16,523 പേര്‍ മരിച്ചു. ജര്‍്മ്മനിയില്‍ ഇത് യഥാക്രമം 1,03,375 ഉം 1,810 ഉമാണ്. ഫ്രാന്‍സില്‍ 98,010 രോഗികളും 8,811 മരണങ്ങളുമുണ്ടായി. ചൈനയില്‍ 81,740 രോഗികളും 3,331 മരണങ്ങളും. ഇറാനില്‍ 62,589 രോഗികളും 3,872 മരണങ്ങളും. ബ്രിട്ടണില്‍ 51, 608 രോഗികളും 5,373 മരണങ്ങളുമുണ്ടായി. 

ഡിസംബറിന്റെ തുടക്കത്തില്‍ ചൈനയില്‍ കണ്ടെത്തിയ കൊറോണ വൈറസ് യൂറോപ്യന്‍ രാജ്യങ്ങളിലാണ് ഏറ്റവും വിനാശം വിതച്ചത്. നിലവില്‍ അമേരിക്കയിലാണ് കൊറോണ താണ്ഡവമാടുന്നത്. മരണമടഞ്ഞ 75,500 പേരില്‍ 53,928 പേരും യുറോപ്പിലാണ്. ഫെബ്രുവരിയില്‍ ആദ്യ കൊറോണ വൈറസ് കണ്ടെത്തിയ ഇറ്റലിയില്‍ മരണം 16,000 കടന്നും സ്‌പെയിനും അമേരിക്കയും ഫ്രാന്‍സുമാണ് മരണ നിരക്കില്‍ മുന്നില്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക