Image

ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സെന്റ നില ഗുരുതരം, വെന്റിലേറ്ററിലേക്ക് മാറ്റിയേക്കും

Published on 07 April, 2020
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സെന്റ  നില ഗുരുതരം, വെന്റിലേറ്ററിലേക്ക് മാറ്റിയേക്കും

ലണ്ടന്‍: കൊവിഡ് സ്ഥിരീകരിച്ച ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സെന്റ ആരോഗ്യസ്ഥിതി ഗുരുതരമായി തുടരുന്നതിനാല്‍ വെന്റിലേറ്റര്‍ സഹായം തേടേണ്ടി വരുമെന്ന് റിപ്പോര്‍ട്ടുകള്‍. ബ്രിട്ടീഷ് പ്രധാനമന്ത്രിയെ കഴിഞ്ഞ ദിവസമാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്.


ശ്വസനോപകരണത്തിെന്റ സഹായം ബോറിസ് ജോണ്‍സന് നല്‍കുന്നുണ്ട്. വൈകാതെ പൂര്‍ണമായ വെന്റിലേറ്റര്‍ സഹായം വരുമെന്ന് ലണ്ടന്‍ യൂണിവേഴ്സിറ്റി കോളേജിലെ മെഡിക്കല്‍ ഇമേജിംഗ് പ്രൊഫസര്‍ ഡെറക് ഹില്‍ പറഞ്ഞു. പത്ത് ദിവസമായി ഐസൊലേഷനില്‍ കഴിയുകയായിരുന്ന ജോണ്‍സനെ രണ്ടാംഘട്ട കൊവിഡ് പരിശോധനയ്ക്കായാണ് ഞായറാഴ്ച ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.


മാര്‍ച്ച്‌ 27നാണ് കൊവിഡ് രോഗലക്ഷണങ്ങളുണ്ടെന്ന് പ്രധാനമന്ത്രി അറിയിച്ചത്. തുടര്‍ന്ന് അദ്ദേഹം ഡൗണിംഗ് സ്ട്രീറ്റിലെ വസതിയില്‍ ഐസൊലേഷനില്‍ കഴിയുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക