Image

അമിതാബ് ബച്ചന്‍റെ 'വി ആര്‍ വണ്‍' പദ്ധതിക്ക് കല്യാണ്‍ ജൂവലേഴ്സ് പിന്തുണ

Published on 07 April, 2020
അമിതാബ് ബച്ചന്‍റെ 'വി ആര്‍ വണ്‍' പദ്ധതിക്ക് കല്യാണ്‍ ജൂവലേഴ്സ് പിന്തുണ

കൊച്ചി: ഒരു ലക്ഷം കുടുംബങ്ങള്‍ക്ക് സഹായമെത്തിക്കാനുള്ള അമിതാബ് ബച്ചന്‍റെ 'വി ആര്‍ വണ്‍' പദ്ധതിക്ക് കല്യാണ്‍ ജൂവലേഴ്സ് പിന്തുണ പ്രഖ്യാപിച്ചു. ഒരു ലക്ഷം ദിവസവേതന തൊഴിലാളികള്‍ക്കാണ് അമിതാബ് ബച്ചന്‍റെ നേതൃത്വത്തില്‍ സഹായമെത്തിക്കുന്നത്. ഇതില്‍ 50,000 പേരുടെ കുടുംബങ്ങള്‍ക്കുള്ള സഹായമാണ് കല്യാണ്‍ ജൂവലേഴ്സ് നല്‍കുന്നത്.


സ്വര്‍ണാഭരണ നിര്‍മ്മാണ മേഖലയിലും സിനിമാ മേഖലയിലും പണിയെടുക്കുന്ന ദിവസവേതനക്കാരുടെ കുടുംബങ്ങള്‍ക്കാണ് കല്യാണ്‍ ജൂവലേഴ്സ് സഹായമെത്തിക്കുന്നത്. 


കേരളത്തിലെ ജൂവലറി മാനുഫാക്ചേഴ്സ് അസോസിയേഷന്‍, കോയമ്ബത്തൂര്‍ ജൂവല്ലേഴ്സ് അസോസിയേഷന്‍, മുംബൈയിലെ ജെംസ് ആന്‍റ് ജൂവലറി എക്സ്പോര്‍ട്ട് പ്രൊമോഷന്‍ കൗണ്‍സില്‍ എന്നീ സംഘടനകള്‍ നിര്‍ദ്ദേശിക്കുന്ന സ്വര്‍ണാഭരണ നിര്‍മ്മാണ മേഖലയിലെ ദിവസവേതനക്കാര്‍ക്കാണ് 'ഗോള്‍ഡ്സ്മിത് റിലീഫ് ഫണ്ട്' വഴി സഹായമെത്തിക്കുക. സിനിമ മേഖലയിലെ ഗുണഭോക്താക്കളെ ഫെഫ്ക കണ്ടെത്തി നിര്‍ദ്ദേശിക്കും.


കൂടാതെ കോവിഡ് പ്രതിരോധത്തെക്കുറിച്ച്‌ അവബോധം സൃഷ്ടിക്കുന്നതിനായി നിര്‍മ്മിക്കുന്ന പരസ്യചിത്രത്തിനും കല്യാണ്‍ പിന്തുണ പ്രഖ്യാപിച്ചു. അമിതാബ് ബച്ചന് പുറമേ രജനികാന്ത്, മമ്മൂട്ടി, മോഹന്‍ലാല്‍, രണ്‍ബീര്‍ കപൂര്‍, ചിരഞ്ജീവി, ശിവ് രാജ്കുമാര്‍, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട് തുടങ്ങിയവര്‍ ഈ പരസ്യചിത്രത്തില്‍ വേഷമിടും.


മുമ്ബുണ്ടായിട്ടില്ലാത്തവിധം ആഗോള തലത്തിലുള്ള ഒരു മഹാമാരിയിലൂടെയാണ് മനുഷ്യരാശി കടന്നുപോകുന്നതെന്ന് കല്യാണ്‍ ജൂവലേഴ്സ് ചെയര്‍മാനും മാനേജിങ് ഡയറക്ടറുമായ ടി.എസ്.കല്യാണരാമന്‍ പറഞ്ഞു

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക