Image

മഹാരാഷ്ട്രയില്‍ സ്ഥിതി അതീവ ഗുരുതരം: കൊവിഡ് ബാധിതരുടെ എണ്ണം 900ത്തിലേക്ക്

Published on 07 April, 2020
മഹാരാഷ്ട്രയില്‍ സ്ഥിതി അതീവ ഗുരുതരം: കൊവിഡ് ബാധിതരുടെ എണ്ണം 900ത്തിലേക്ക്

മുംബൈ: മഹാരാഷ്ട്രയില്‍ കൊവിഡ് ബാധിച്ചവരുടെ എണ്ണം അതിവേഗം ഉയരുന്നു. സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 900ത്തിലേക്കടുത്തു.

കഴിഞ്ഞ ദിവസം മാത്രം 120 പേര്‍ക്കാണ് മുംബൈയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 868 പേര്‍ക്കാണ് ഇതുവരെ മഹാരാഷ്ട്രയില്‍ കൊവിഡ് സ്ഥിരീകരിച്ചത്. 52 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു

ദല്‍ഹിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും വ്യാപകമായി കൊവിഡ് സ്ഥിരീകരിച്ച ആശുപത്രിയില്‍ കൂടുതല്‍ പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. നേരത്തെ 26 നഴ്‌സുമാര്‍ക്കും 3 ഡോക്ടര്‍മാര്‍ക്കുമായിരുന്നു രോഗം സ്ഥിരീകരിച്ചിരുന്നതെങ്കില്‍ തിങ്കളാഴ്ച അത് 52ആയി ഉയര്‍ന്നു.

ആശുപത്രിയിലേക്കുള്ള പ്രവേശനം പൊലീസ് ബാരിക്കേഡുകള്‍ വെച്ച് തടഞ്ഞിരിക്കുകയാണ്.

അതേസമയം 4281 കൊവിഡ് കേസുകളാണ് രാജ്യത്ത് ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 325 പേര്‍ക്ക് അസുഖം ഭേദമായിട്ടുണ്ട്. ഇതുവരെ 114 പേരാണ് രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക