Image

നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും കോവിഡ്, ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂ‌ട്ട് അടച്ചു

Published on 07 April, 2020
നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും കോവിഡ്, ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂ‌ട്ട് അടച്ചു

ന്യൂഡല്‍ഹി : നഴ്സുമാര്‍ക്ക് കോവിഡ് ബാധിച്ചതോടെ ഡല്‍ഹി കാന്‍സര്‍ ഇന്‍സ്റ്റിറ്റ്യൂ‌ട്ട് അടച്ചു. നിലവിലെ രോഗികളെ ചികിത്സിക്കുമെങ്കിലും പുതുതായി രോഗികളെ പ്രവേശിപ്പിക്കില്ലെന്നാണ് റിപ്പോര്‍ട്ട്. 


അതേസമയം തങ്ങള്‍ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കുന്നില്ലെന്ന് പരാതിയുമായി വൈറസ് ബാധിതരായ നഴ്സുമാര്‍ രംഗത്തെത്തി.സ്വന്തം കൈയിലെ പണംമുടക്കിയാണ് പരിശോധന നടത്തുന്നതെന്നും ആവശ്യത്തിന് ആഹാരംപോലും ലഭിക്കുന്നില്ലെന്നും ചിലര്‍ പറയുന്നു.


മൂന്നാം തീയതി നടത്തിയ കോവിഡ് പരിശോധനയുടെ ഫലം കഴിഞ്ഞ ദിവസമാണ് ലഭിച്ചത്. പിന്നീട് ആശുപത്രിയുടെ ഭാഗത്ത് നിന്ന് യാതൊരുവിധത്തിലുമുള്ള സഹായം ലഭിക്കുന്നില്ലെന്നാണ് ചിലര്‍ ആരോപിക്കുന്നത്.


അതേസമയം സംഭവത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇടപെടുകയും രോഗബാധിതരായ നഴ്സുമാര്‍ക്ക് മികച്ച ചികിത്സ ലഭ്യമാക്കണമെന്ന്‌ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളിന് കത്തയക്കുകയും ചെയ്തിരുന്നു. 


ആശുപത്രി അധികൃതരുടെ അനാസ്ഥയാണ് നഴ്സുമാര്‍ക്കും ഡോക്ടര്‍മാര്‍ക്കും കോവിഡ് ബാധിക്കാനിടയാക്കിയതെന്നാണ് പ്രധാന ആരോപണം. സുരക്ഷാ ഉപകരണങ്ങള്‍ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും കാന്‍സര്‍രോഗികളെ മാത്രം ചികിത്സിക്കുന്നതിനാല്‍ അതിന്റെ ആവശ്യമില്ലെന്നായിരുന്നു ആദ്യം അധികൃതരുടെ നിലപാട്. 


നിരീക്ഷണത്തില്‍ കഴിയുന്ന നഴ്സുമാരെയും ഡ്യൂട്ടിക്ക് നിയോഗിച്ചതോടെ കാര്യങ്ങള്‍ കൈവിട്ട അവസ്ഥയിലെത്തുകായിരുന്നു. തുടര്‍ന്നാണ് ആശുപത്രി അടച്ചിടാന്‍ തീ്രുമാനിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക