Image

റോബര്‍ട്ട് കെന്നഡിയുടെ കൊച്ചുമകളും കുഞ്ഞും തോണിയപകടത്തില്‍ മരിച്ചു

Published on 06 April, 2020
റോബര്‍ട്ട് കെന്നഡിയുടെ കൊച്ചുമകളും കുഞ്ഞും തോണിയപകടത്തില്‍ മരിച്ചു
വാഷിങ്ടണ്‍: വെടിയേറ്റു മരിച്ച യു.എസ്. മുന്‍ അറ്റോര്‍ണി ജനറല്‍ റോബര്‍ട്ട് കെന്നഡിയുടെ കൊച്ചുമകളും മുന്‍ പ്രസിഡന്റ് ജോണ്‍ എഫ്. കെന്നഡിയുടെ അനന്തരവളുമായ മേവ് കെന്നഡി മകീനും (40) അവരുടെ മകന്‍ ഗിഡിയനും (8) തോണിയപകടത്തില്‍ മരിച്ചു. മേരിലാന്‍ഡിലെ ചെസാപീക്ക് ബേയിലുള്ള സൗത്ത് നദിയില്‍ വ്യാഴാഴ്ച ഇവരെ കാണാതാകുകയായിരുന്നെന്ന് ഗവര്‍ണര്‍ ലാറി ഹോഗന്‍ പറഞ്ഞു. മൃതദേഹങ്ങള്‍ കണ്ടെടുക്കാനായിട്ടില്ല. ഇരുവരെയും കാണാതായി 24 മണിക്കൂര്‍ പിന്നിട്ടതിനാല്‍ പ്രതീക്ഷയ്ക്കു വകയില്ലെന്ന് മേവിന്റെ ഭര്‍ത്താവ് ഡേവിഡ് മകീന്‍ പറഞ്ഞു.

റോബര്‍ട്ട് കെന്നഡിയുടെ മകളും മേരിലാന്‍ഡ് മുന്‍ ഗവര്‍ണറുമായ കാതലീന്‍ കെന്നഡി ടൗണ്‍സെന്‍ഡിന്‍റെ മകളാണ് മേവ്.

കെന്നഡി കുടുംബത്തില്‍ വാഹനാപകടം, ലഹരിമരുന്നു ഉപയോഗം തുടങ്ങിയ കാരണങ്ങളാല്‍ ഇതുവരെ 16 പേരാണ് മരിച്ചത്. 1963ല്‍ പ്രസിഡന്റായിരുന്ന ജോണ്‍ എഫ്. കെന്നഡി വെടിയേറ്റും 1968ല്‍ റോബര്‍ട്ട് കെന്നഡി തിരഞ്ഞെടുപ്പു പ്രചാരണത്തിനിടെയും വധിക്കപ്പെട്ടു. റോബര്‍ട്ട് കെന്നഡിയുടെ മകന്‍ ഡേവിഡ് ലഹരിമരുന്ന് കഴിച്ചും മറ്റൊരു മകന്‍ മൈക്കല്‍ സ്!കീയിങ്ങിനിടെ വീണും മരിച്ചു. ജോണ്‍ എഫ്. കെന്നഡിയുടെ മകന്‍ കെന്നഡി ജൂനിയറും ഭാര്യ കാരലിനും 1999ല്‍ വിമാനാപകടത്തിലും റോബര്‍ട്ട് കെന്നഡിയുടെ കൊച്ചുമകള്‍ സെര്‍ഷ 2019ല്‍ ലഹരിമരുന്നു കഴിച്ചും മരിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക