Image

ഷോണ്‍ ഏബ്രഹാമിന്റെ നിര്യാണത്തില്‍ ഐ.എന്‍.ഒ.സി കേരള അനുശോചിച്ചു

Published on 06 April, 2020
ഷോണ്‍ ഏബ്രഹാമിന്റെ നിര്യാണത്തില്‍ ഐ.എന്‍.ഒ.സി കേരള അനുശോചിച്ചു
ന്യൂയോര്‍ക്ക്: ഐ.എന്‍.ഒ.സി കേരള ദേശീയ കമ്മിറ്റിയുടെ ട്രഷററും സമുന്നത നേതാവുമായ സജി ഏബ്രഹാമിന്റെ പുത്രന്‍ ഷോണ്‍ ഏബ്രഹാമിന്റെ (21) ആകസ്മിക നിര്യാണത്തില്‍ ഐ.എന്‍.ഒസി അനുശോചിച്ചു.

ഷോണിന്റെ നിര്യാണം മലയാളി സമൂഹം ഞെട്ടലോടെയാണ് ശ്രവിച്ചത്. ഷോണിന്റെ വേര്‍പാടില്‍ ദുഖിക്കുന്ന കുടുംബാംഗങ്ങളോടൊപ്പം ഐഎന്‍ഒസിയും പങ്കുചേരുന്നു. സജി ഏബ്രഹാമിന്റെ കുടുംബത്തിനു വേര്‍പാടിന്റെ വേദനയില്‍ ദൈവം കൂടുതല്‍ കരുത്ത് നല്‍കട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.

ചെയര്‍മാന്‍ കളത്തില്‍ വര്‍ഗീസ്, പ്രസിഡന്റ് ജോബി ജോര്‍ജ്, വൈസ് പ്രസിഡന്റ് ഡോ, മാമ്മന്‍ ജേക്കബ്, ജനറല്‍ സെക്രട്ടറി ഡോ. സാല്‍ബി പോള്‍, സെക്രട്ടറി അനുപം രാധാകൃഷ്ണന്‍, ജോയിന്റ് ട്രഷറര്‍ വാവച്ചന്‍ കൂട്ടാലില്‍, ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ ചാക്കോട്ട് രാധാകൃഷ്ണന്‍, വൈസ് ചെയര്‍മാന്‍ അറ്റോര്‍ണി ജോസ് കുന്നേല്‍, ചാപ്റ്റര്‍ പ്രസിഡന്റുമാര്‍, നാഷണല്‍ കമ്മിറ്റി അംഗങ്ങള്‍, നാഷണല്‍ വൈസ് പ്രസിഡന്റുമാര്‍ എന്നിവര്‍ അനുശോചിച്ചു.

ന്യൂയോര്‍ക്ക് സ്റ്റേറ്റ് സെനറ്റര്‍മാര്‍, കോണ്‍ഗ്രസ്മാന്‍ ടോം സൗസി, സ്റ്റേറ്റ് കംപ്‌ട്രോളര്‍ തുടങ്ങിയ പ്രമുഖരും സജി ഏബ്രഹാമിനെ ഫോണ്‍ ബന്ധപ്പെട്ട് അനുശോചനം അറിയിച്ചു.

ഷോണ്‍ ഏബ്രഹാമിന്റെ നിര്യാണത്തില്‍ ഐ.എന്‍.ഒ.സി കേരള അനുശോചിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക