Image

കൊവിഡ് 19: രോഗികളുടെ എണ്ണം 13.30 ലക്ഷം; മരണസംഖ്യ 74,000; അമേരിക്കയില്‍ ആയിരത്തോളം മരണങ്ങള്‍

Published on 06 April, 2020
കൊവിഡ് 19: രോഗികളുടെ എണ്ണം 13.30 ലക്ഷം; മരണസംഖ്യ 74,000; അമേരിക്കയില്‍ ആയിരത്തോളം മരണങ്ങള്‍


ന്യുയോര്‍ക്ക്: കൊവിഡ് 19 രോഗബാധിതരുടെ എണ്ണം കുതിച്ചുയരുന്നു. ഒടുവില്‍ പുറത്തുവരുന്ന കണക്ക് പ്രകാരം 13,30,000ല്‍ഏറെ പേര്‍ക്ക് രോഗം ബാധിച്ചു. 74,000 ഓളം പേര്‍ ലോകത്താകെ മരണമടഞ്ഞു. 2.75 ലക്ഷം ആളുകള്‍ ചികിത്സയിലൂടെ രക്ഷപ്പെട്ടു. ചികിത്സയില്‍ കഴിയുന്ന മൂന്നു ലക്ഷത്തോളം പേരില്‍ 46,500 ഓളം പേരുടെനില ഗുരുതരമാണ്. 

അമേരിക്കയിലാണ് രോഗികളുടെ എണ്ണവും ദിനംപ്രതിയുള്ള മരണനിരക്കും കൂടുതല്‍. 3,56,600 പേര്‍ രോഗികളായി. ഇന്നു മാത്ര 20,000 ഓളം പേര്‍. ഇന്നത്തെ 900 പുതിയ മരണങ്ങളടക്കം 10,516 പേര്‍ മരിച്ചു. സ്‌പെയിനില്‍ 1,35,032 പേര്‍ക്ക് േരാഗം ബാധിച്ചു. ഇതില്‍ 13,169 പേര്‍ മരിച്ചു. ഇന്നു മാത്രം 528. ഇറ്റലിയില്‍ 1,32,547 പേരില്‍ 16,523 പേര്‍ മരിച്ചു. (636 പേര്‍ ഇന്ന് ). ജര്‍മ്മനിയില്‍ 10,1806 രോഗികളും 1680 മരണങ്ങളും (96). ഫ്രാന്‍സ് 8911(833). ചൈന 3331 (2), ഇറാന്‍ 3,739 (136), യു.കെ 5373 (439). 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക