Image

ഫോമയുടെ ക്യാപിറ്റല്‍ റീജിയന്‍ കണ്‍വെന്‍ഷന്‍

ജോയിച്ചന്‍ പുതുക്കുളം Published on 22 May, 2012
ഫോമയുടെ ക്യാപിറ്റല്‍ റീജിയന്‍ കണ്‍വെന്‍ഷന്‍
വാഷിംഗ്‌ടണ്‍ ഡിസി: ഫോമയുടെ ക്യാപിറ്റല്‍ റീജിയന്‍ കണ്‍വെന്‍ഷന്‍ വന്‍ വിജയമായി. മെയ്‌ അഞ്ചാം തീയതി മേരിലാന്റിലെ റോക്ക്‌ വില്‍ സിറ്റിയില്‍, മോണ്ട്‌ ഗോമറി കൗണ്ടിയുടെ ആസ്ഥാന മന്ദിരത്തില്‍ വെച്ച്‌ നടന്ന കണ്‍വെന്‍ഷനില്‍ ഇരുനൂറിലേറെ വ്യക്തികള്‍ പങ്കെടുത്തു.

മേരീലാന്റ്‌ ഗവണ്‍മെന്റിലെ ഏറ്റവും ഉന്നതമായ പദവി അലങ്കരിക്കുന്ന ഇന്ത്യന്‍ വംശജന്‍ സെക്രട്ടറി ഓഫ്‌ സ്റ്റേറ്റ്‌ ഡോ. രാജന്‍ നടരാജന്‍, മേരീലാന്റ്‌ സ്റ്റേറ്റ്‌ ലെജിസ്ലേറ്റീവ്‌ അസംബ്ലി അംഗം ഡെലിഗേറ്റ്‌ അരുണ മില്ലര്‍, ഫോമാ പ്രസിഡന്റ്‌ ജോണ്‍ ഊരാളില്‍, ജനറല്‍ സെക്രട്ടറി ബിനോയി തോമസ്‌, ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി പൗലോസ്‌, ജോയിന്റ്‌ ട്രഷറര്‍ ഐപ്പ്‌ മാരേട്ട്‌, ഫോമാ നേതാക്കളായ ജോര്‍ജ്‌ മാത്യു, രാജു വര്‍ഗീസ്‌, ഗോപിനാഥ കുറുപ്പ്‌ തുടങ്ങി ഒട്ടനവധി പ്രശസ്‌ത വ്യക്തികള്‍ റീജിയണല്‍ കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.

കേരളാ അസോസിയേഷന്‍ ഓഫ്‌ ഗ്രേറ്റര്‍ വാഷിംഗ്‌ടണിന്റെ പ്രസിഡന്റ്‌ ഷാജു ശിവബാലന്‍, മുന്‍ പ്രസിഡന്റ്‌ രജീവ്‌ ജോസഫ്‌, കൈരളി ഓഫ്‌ ബാള്‍ട്ടിമോര്‍ പ്രസിഡന്റ്‌ മിനി സത്യദാസ്‌, മുന്‍ പ്രസിഡന്റ്‌ ഷംസ്‌ നാസര്‍, കേരളാ കള്‍ച്ചറല്‍ സൊസൈറ്റി ഓഫ്‌ മെട്രോപ്പോളിറ്റന്‍ വാഷിംഗ്‌ടണിന്റെ പ്രസിഡന്റ്‌ പ്രീതി രാമന്‍, മുന്‍ പ്രസിഡന്റ്‌ അനില്‍ നായര്‍ എന്നിവരുടെ സാന്നിധ്യവും റീജിയണല്‍ കണ്‍വെന്‍ഷനെ ശ്രദ്ധേയമാക്കി. പ്രായാധിക്യത്തെ വകവെയ്‌ക്കാതെ സന്നിഹിതനായിരുന്ന ആദ്യകാല സംഘടനാ നേതാവ്‌ ഡോ. കോശി സാമുവേലിന്റെ സാന്നിധ്യവും മറ്റൊരു പ്രത്യേകതയായിരുന്നു. ഇദ്ദേഹത്തിന്റെ വസതിയിലായിരുന്നു ഡോ. കെ.ആര്‍. നാരായണന്‍ അംബാസിഡറായിരുന്ന കാലത്ത്‌ ആദ്യകാല മലയാളി ദേശീയ സംഘടനയുടെ ആവിര്‍ഭാവം ഉണ്ടായതെന്ന്‌ പല പ്രാസംഗികരും ഓര്‍മ്മിച്ചു.

റീജിയണല്‍ കണ്‍വെന്‍ഷന്റെ കോര്‍ഡിനേറ്റര്‍ നാരായണന്‍കുട്ടി മേനോന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭിച്ച പൊതുയോഗത്തിന്റെ മാസ്റ്റര്‍ ഓഫ്‌ സെറിമണി അനുഗ്രഹീത ഗായികയും ഫോമയുടെ യുവ നേതാവുമായ മേഘ ജേക്കബ്‌ ആയിരുന്നു. ഡെലിഗേറ്റ്‌ അരുണ മില്ലര്‍ നിലവിളക്ക്‌ കൊളുത്തി റീജിയണല്‍ കണ്‍വെന്‍ഷന്‍ ഉദ്‌ഘാടനം ചെയ്‌തു. സെക്രട്ടറി ഓഫ്‌ സ്റ്റേറ്റ്‌ ഡോ. രാജന്‍ നടരാജന്‍ തദവസരത്തില്‍ മുഖ്യപ്രഭാഷണം നടത്തി. ഫോമാ പ്രസിഡന്റ്‌ ജോണ്‍ ഊരാളില്‍ തന്റെ അധ്യക്ഷ പ്രസംഗത്തില്‍ ഫോമയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ വിശദീകരിച്ചു.

കണ്‍വെന്‍ഷനോടനുബന്ധിച്ച്‌ നടന്ന രജിസ്‌ട്രേഷന്‍ കിക്ക്‌ഓഫില്‍ ഇരുപത്‌ കുടുംബങ്ങള്‍ മൂന്നാമത്‌ അന്തര്‍ദേശീയ കണ്‍വെന്‍ഷനായ `കണ്‍വെന്‍ഷന്‍ അറ്റ്‌ സീ'യ്‌ക്ക്‌ രജിസ്റ്റര്‍ ചെയ്‌തു. ഇതാദ്യമായാണ്‌ ഇത്രയും രജിസ്‌ട്രേഷനുകള്‍ ക്യാപ്പിറ്റല്‍ റീജിയണില്‍ നിന്ന്‌ ഉണ്ടാകുന്നതെന്ന്‌ കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ സണ്ണി പൗലോസ്‌ വിലയിരുത്തി.

ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌, ജോയിന്റ്‌ ട്രഷറര്‍ ഐപ്പ്‌ മാരേട്ട്‌, ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സണ്ണി പൗലോസ്‌ വിലയിരുത്തി.

ട്രഷറര്‍ ഷാജി എഡ്വേര്‍ഡ്‌, ജോയിന്റ്‌ ട്രഷറര്‍ ഐപ്പ്‌ മാരേട്ട്‌, ജുഡീഷ്യല്‍ കൗണ്‍സില്‍ ചെയര്‍മാന്‍ തോമസ്‌ ജോസ്‌, നാഷണല്‍ കമ്മിറ്റിയംഗങ്ങളായ രാജ്‌ കുറുപ്പ്‌, ദയാല്‍ ഏബ്രഹാം, അസോസിയേഷന്‍ പ്രസിഡന്റുമാരായ ഷാജു ശിവബാലന്‍, പ്രീതി രാമന്‍, മിനി സത്യദാസ്‌, അനില്‍ നായര്‍ തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ച്‌ സംസാരിച്ചു.

വൃന്ദ സുരേഷ്‌, പ്രീതി സുധ, സ്‌മിത മേനോന്‍ എന്നിവര്‍ നേതൃത്വം നല്‍കിയ എന്റര്‍ടൈന്‍മെന്റ്‌ പരിപാടികളില്‍ അറുപതിലേറെ കലാകാരന്മാരും കലാകാരികളും പങ്കെടുത്തു.

ഫോമാ നേതാവ്‌ വിന്‍സണ്‍ പാലത്തിങ്കല്‍ നന്ദി പ്രകാശനം നടത്തിയ റീജിയണല്‍ കണ്‍വെന്‍ഷന്റെ സ്‌പോണ്‍സര്‍ ഈഗിള്‍ ബാങ്കായിരുന്നു. കലാപരിപാടികളെ തുടര്‍ന്ന്‌ പ്രശസ്‌തരായ ജെ.ആര്‍. കേറ്ററിംഗ്‌ ഒരുക്കിയ വിരുന്നും കണ്‍വെന്‍ഷന്‌ തിളക്കമേകി.
ഫോമയുടെ ക്യാപിറ്റല്‍ റീജിയന്‍ കണ്‍വെന്‍ഷന്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക