Image

റവ.ഫാ. തമ്പാന്‍ വര്‍ഗീസിന്‌ ഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയപള്ളി യാത്രയയപ്പ്‌ നല്‍കും

ജോയിച്ചന്‍ പുതുക്കുളം Published on 22 May, 2012
റവ.ഫാ. തമ്പാന്‍ വര്‍ഗീസിന്‌ ഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയപള്ളി യാത്രയയപ്പ്‌ നല്‍കും
ഡാളസ്‌: ഓര്‍ത്തഡോക്‌സ്‌ സഭയിലെ ഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയ പള്ളിയില്‍ വികാരിയായി സ്‌തുത്യര്‍ഹമായ സേവനം കാഴ്‌ചവെച്ച്‌ സ്ഥലംമാറിപ്പോകുന്ന റവ.ഫാ. തമ്പാന്‍ വര്‍ഗീസിന്‌ മെയ്‌ 27-ന്‌ ഞായറാഴ്‌ച സെന്റ്‌ മേരീസ്‌ വലിയ പള്ളി ഫാര്‍മേഴ്‌സ്‌ ബ്രാഞ്ചില്‍ വെച്ച്‌ യാത്രയയപ്പ്‌ നല്‍കും.

സൗത്ത്‌ വെസ്റ്റ്‌ അമേരിക്കന്‍ ഭദ്രാസനത്തിലെ ഈ ദേവാലയം ഏകദേശം നാലു മില്യന്‍ ഡോളര്‍ ചെലവ്‌ ചെയ്‌ത്‌ നിര്‍മിച്ചതും പരിശുദ്ധ കാതോലിക്കാ ബാവയുടെ മുഖ്യകാര്‍മികത്വത്തില്‍ കഴിഞ്ഞ വര്‍ഷം കൂദാശ ചെയ്‌തതും റവ.ഫാ. തമ്പാന്‍ വര്‍ഗീസിന്റെ നേതൃത്വത്തിലായിരുന്നു.

ഇര്‍വിംഗ്‌ സെന്റ്‌ ജോര്‍ജ്‌ പള്ളിയിലെ വികാരിയായിട്ടാണ്‌ പുതിയ നിയമനം.

കൊല്ലം സ്വദേശിയായ റവ.ഫാ. തമ്പാന്‍ വര്‍ഗീസിന്റെ സഹധര്‍മ്മിണി സാലി കൊച്ചമ്മ മാര്‍ത്തമറിയം ഭദ്രാസന സെക്രട്ടറിയാണ്‌. മക്കള്‍: ഫേബ, മീഖ.
റവ.ഫാ. തമ്പാന്‍ വര്‍ഗീസിന്‌ ഡാളസ്‌ സെന്റ്‌ മേരീസ്‌ വലിയപള്ളി യാത്രയയപ്പ്‌ നല്‍കും
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക