Image

കാ​സ​ര്‍​ഗോ​ഡ് കോ​വി​ഡ് ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്ത​ന​സ​ജ്ജമായി

Published on 06 April, 2020
കാ​സ​ര്‍​ഗോ​ഡ് കോ​വി​ഡ് ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്ത​ന​സ​ജ്ജമായി

തി​രു​വ​ന​ന്ത​പു​രം : കാ​സ​ര്‍​ഗോ​ഡ് ജില്ലയില്‍ കോ​വി​ഡ് ആ​ശു​പ​ത്രി പ്ര​വ​ര്‍​ത്ത​ന​സ​ജ്ജ​മാ​യെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ പറഞ്ഞു . കാ​സ​ര്‍​ഗോ​ഡ് സ​ര്‍​ക്കാ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജാ​ണ് കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി മാറ്റിയിരിക്കുന്നത് .


ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ 200 പേ​രെ ചി​കി​ത്സി​ക്കാ​ന്‍ ക​ഴി​യു​ന്നതരത്തിലാണ് ആ​ശു​പ​ത്രി സ​ജ്ജീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. 10 ഐ​സി​യു കി​ട​ക്ക​ക​ളും ഇ​വി​ടെ​യു​ണ്ട് . ഉ​ട​ന്‍​ത​ന്നെ 100 കി​ട​ക്ക​ക​ള്‍ കൂ​ടി സ​ജ്ജ​മാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കി .


10 ​കോ​ടി​രൂ​പ ചെ​ല​വി​ല്‍ യു​ദ്ധ​കാ​ല​ടി​സ്ഥാ​ന​ത്തി​ലാ​ണ് ആ​രോ​ഗ്യ​വ​കു​പ്പ് മെ​ഡി​ക്ക​ല്‍ കോ​ള​ജി​ന്‍റെ അ​ഡ്മി​നി​സ്ട്രേ​റ്റീ​വ് കെ​ട്ടി​ടം കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി മാ​റ്റി​യ​ത് . തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് എ​ത്തു​ന്ന 25 അം​ഗ പ്ര​ത്യേ​ക മെ​ഡി​ക്ക​ല്‍ സം​ഘ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രി​ക്കും ആ​ശു​പ​ത്രി​ പ്രവര്‍ത്തിക്കുക . നി​ല​വി​ല്‍ വെ​ന്‍റി​ലേ​റ്റ​ര്‍ സം​വി​ധാ​ന​മു​ള​ള ഒ​രു ആം​ബു​ല​ന്‍​സ് ആ​ശു​പ​ത്രി​യി​ല്‍ എ​ത്തി​ച്ചി​ട്ടു​ണ്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക